എം​ഡി​എം​എ​യു​മാ​യി മൂ​ന്ന് യു​വാ​ക്ക​ൾ പി​ടി​യി​ൽ
Tuesday, May 24, 2022 10:58 PM IST
രാ​ജാ​ക്കാ​ട്: മാ​ര​ക ല​ഹ​രി വ​സ്തു​വാ​യ എം​ഡി​എം​എ​യു​മാ​യി ര​ണ്ടു യു​വാ​ക്ക​ളെ​യും ഇ​വ​ർ​ക്ക് ഇ​ത് എ​ത്തി​ച്ചു​ന​ൽ​കി​യ യു​വാ​വി​നെ​യും രാ​ജാ​ക്കാ​ട് പോ​ലീ​സ് പി​ടി​കൂ​ടി. രാ​ജാ​ക്കാ​ട് സി​ഐ ബി. ​പ​ങ്ക​ജാ​ക്ഷ​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​സ്ഐ അ​നൂ​പ് സി. ​നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് എം​ഡി​എം​എ​യു​മാ​യി പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.
രാ​ജാ​ക്കാ​ട് പൊ·ു​ടി ചേ​ല​ച്ചു​വ​ട് താ​ന്നി​ക്ക​മ​റ്റ​ത്തി​ൽ ടോ​ണി ടോ​മി (22), രാ​ജാ​ക്കാ​ട് ചെ​രി​പു​റം ശോ​ഭ​നാ​ല​യ​ത്തി​ൽ ആ​ന​ന്ദ് സു​നി​ൽ (22), ക​ന​ക​പ്പു​ഴ ക​ച്ചി​റ​യി​ൽ ആ​ൽ​ബി​ൻ ബേ​ബി (24) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ആ​ന​ന്ദ്, ടോ​ണി എ​ന്നി​വ​രി​ൽ​നി​ന്നും 20 മി​ല്ലി​ഗ്രാം വീ​തം എം​ഡി​എം​എ പി​ടി​ച്ചെ​ടു​ത്തു. ഇ​വ​രെ ചോ​ദ്യം​ചെ​യ്ത​തി​ൽ​നി​ന്നാ​ണ് ഇ​വ​ർ​ക്ക് എം​ഡി​എം​എ എ​ത്തി​ച്ചു​ന​ൽ​കി​യ​ത് ആ​ൽ​ബി​ൻ ആ​ണെ​ന്ന വി​വ​രം ല​ഭി​ച്ച​ത്. തു​ട​ർ​ന്നാ​ണ് ഇ​യാ​ളെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. എ​സ്ഐ കെ.​എം. ജോ​ണി, സി​വി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ ജ​യ​ച​ന്ദ്ര​ൻ​പി​ള്ള, ജി​ബി​ൻ, ദീ​പ​ക്, ജോ​സ​ഫ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.