സിങ്ക്കണ്ടം നി​വാ​സി​ക​ൾ കു​ടി​യി​റ​ക്കു ഭീ​ഷ​ണി​യി​ൽ
Tuesday, May 24, 2022 10:58 PM IST
രാ​ജ​കു​മാ​രി : ഏ​ഴ​ര പ​തി​റ്റാ​ണ്ടാ​യി ചി​ന്ന​ക്ക​നാ​ൽ സിങ്കുക​ണ്ടം മേ​ഖ​ല​യി​ൽ അ​ധി​വ​സി​ക്കു​ന്ന ക​ർ​ഷ​ക​ർ കു​ടി​യി​റ​ക്കു ഭീ​ഷ​ണി​യി​ൽ . പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ക​ർ​ഷ​ക കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് കു​ടി​യൊ​ഴി​യാ​ൻ നോ​ട്ടീ​സ് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.

ചി​ന്ന​ക്ക​നാ​ൽ സിങ്ക്ക​ണ്ടം മേ​ഖ​ല​യി​ൽ കു​ടി​യേ​റി​യ നാ​ൽ​പ്പ​തോ​ളം ക​ർ​ഷ​ക കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് ഈ ​ദു​ര​വ​സ്ഥ. പ​ന്ത്ര​ണ്ട് കു​ടും​ബ​ങ്ങ​ൾ​ക്ക് ഇ​തി​നോ​ട​കം കു​ടി​യൊഴിയാ​ൻ നോ​ട്ടീ​സ് ല​ഭി​ച്ചി​ട്ടു​ണ്ട്.

ആ​ദി​വാ​സി പു​നര​ധി​വാ​സ പ​ദ്ധ​തി​ക്കാ​യി അ​ള​ന്നുതി​രി​ച്ച ഭൂ​മി​യാ​ണ് ഇ​ത് എ​ന്നാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ടം വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്്.

ഇ​വി​ടെ നാ​ല് കു​ടും​ബ​ങ്ങ​ൾ​ക്ക് പ​ട്ട​യം ന​ൽ​കി​യി​ട്ടു​ണ്ട്. ബാ​ക്കി​യു​ള്ള കു​ടി​യേ​റ്റ ക​ർ​ഷ​ക​ർ കൈ​യേ​റ്റ​ക്കാ​രാ​യി മാ​റ്റ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്.

ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ നി​ർ​മിക്കാ​ൻ അ​നു​മ​തി ന​ൽ​കു​ക​യും വ​ഴി​യും വൈ​ദ്യു​തി​യും പോ​സ്റ്റ് ഓ​ഫീ​സും ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി വീ​ടു​ക​ളും ഉ​ൾ​പ്പെ​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ എ​ല്ലാം ന​ൽ​കി​യ ഭ​ര​ണ​കൂ​ടം ത​ന്നെ​യാ​ണ് കു​ടി​യൊ​ഴി​യാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.