മ​ണ്ണി​നേ​യും മ​നു​ഷ്യ​നേ​യും സ്നേ​ഹി​ച്ച ക​ർ​മ​യോ​ഗി​ക്ക് ഇ​നി​യും വി​ശ്ര​മ​മി​ല്ല
Tuesday, May 24, 2022 10:55 PM IST
തൊ​ടു​പു​ഴ: മ​ണ്ണി​നെ​യും മ​നു​ഷ്യ​നെ​യും സ്നേ​ഹി​ച്ച ക​ർ​മ​യോ​ഗി 75ന്‍റെ നി​റ​വി​ലും ത​ന്‍റെ ദൗ​ത്യ​ങ്ങ​ളു​മാ​യി തി​ര​ക്കി​ൽ. നാ​ടി​ന്‍റെ വി​ക​സ​ന​ത്തി​നാ​യി നി​ര​വ​ധി പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ച്ച വൈ​ദി​ക​ൻ എ​ന്ന നി​ല​യി​ലാ​ണ് ഫാ.​ജോ​സ് മോ​നി​പ്പി​ള്ളി​യു​ടെ ജീ​വി​ത​രേ​ഖ സു​വ​ർ​ണ​മാ​യി മാ​റു​ന്ന​ത്.
രൂ​പ​ത​യി​ലെ ഒൗ​ദ്യോ​ഗി​ക ശു​ശ്രൂ​ഷ​യി​ൽ​നി​ന്നു വി​ര​മി​ച്ച അ​ദ്ദേ​ഹം ഇ​നി വാ​ഴ​ക്കു​ളം സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി​യി​ൽ റ​സി​ഡ​ൻ​ഷ്യ​ൽ പ്രീ​സ്റ്റാ​യി ത​ന്‍റെ ശു​ശ്രൂ​ഷ തു​ട​രും.
ഹൃ​ദ്യ​മാ​യ പെ​രു​മാ​റ്റ​ത്തി​ന്‍റെ ഉ​ട​മ​യാ​യ ഇ​ദ്ദേ​ഹം മി​ക​ച്ച സം​ഘാ​ട​ക​നും കാ​യി​ക​പ്രേ​മി​യു​മാ​യി​രു​ന്നു. 1977ൽ ​കൂ​ന്പ​ൻ​പാ​റ ഫാ​ത്തി​മ​മാ​താ പ​ള്ളി അ​സി​സ്റ്റ​ന്‍റ് വി​കാ​രി​യാ​യാ​ണ് തു​ട​ക്കം.
തു​ട​ർ​ന്നു കു​രി​ശു​പാ​റ, വ​ട്ട​യാ​ർ, ക​ല്ലാ​ർ, മാ​ങ്കു​ളം, ആ​ന​ക്കു​ളം, ചെ​ന്പ​ക​പ്പാ​റ, കു​ഞ്ചി​ത്ത​ണ്ണി, കോ​ത​മം​ഗ​ലം ക​ത്തീ​ഡ്ര​ൽ, തൊ​ടു​പു​ഴ ടൗ​ണ്‍​പ​ള്ളി, ആ​യ​വ​ന, പൈ​ങ്ങോ​ട്ടൂ​ർ എ​ന്നീ ഇ​ട​വ​ക​ക​ളി​ലും സേ​വ​നം അ​നു​ഷ്ഠി​ച്ചു.
ദീ​പി​ക​യു​ടെ വ​ള​ർ​ച്ച​യ്ക്കാ​യി അ​ഹോ​രാ​ത്രം അ​ധ്വാ​നി​ച്ച വ്യ​ക്തി​കൂ​ടി​യാ​ണ് അ​ദ്ദേ​ഹം. സേ​വ​നം അ​നു​ഷ്ഠി​ച്ച മി​ക്ക ഇ​ട​ങ്ങ​ളി​ലും സ​ന്പൂ​ർ​ണ ദീ​പി​ക ഇ​ട​വ​ക​യാ​ക്കു​ന്ന​തി​ന് അ​ദ്ദേ​ഹം പ​രി​ശ്ര​മി​ച്ചി​രു​ന്നു. ദീ​പി​ക​യു​ടെ 125-ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചു തൊ​ടു​പു​ഴ​യി​ൽ ന​ട​ന്ന ആ​ഘോ​ഷ​ങ്ങ​ളു​ടെ ജ​ന​റ​ൽ ക​ണ്‍​വീ​ന​റെ​ന്ന നി​ല​യി​ൽ ന​ട​ത്തി​യ സം​ഘാ​ട​ന മി​ക​വ് ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു.
ഹൈ​റേ​ഞ്ച് മേ​ഖ​ല​യി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്കി​ട​യി​ൽ നാ​നാ​ജാ​തി മ​ത​സ്ഥ​രെ സം​ഘ​ടി​പ്പി​ച്ചു ന​ട​ത്തി​യ വി​ക​സ​ന മു​ന്നേ​റ്റ​ങ്ങ​ൾ അ​ച്ച​നെ ജ​ന​കീ​യ​നാ​ക്കി മാ​റ്റി. വൈ​ദ്യു​തി, റോ​ഡ്, പാ​ലം തു​ട​ങ്ങി​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​നാ​യി മി​ക​ച്ച സം​ഭാ​വ​ന ന​ൽ​കി.
കോ​ത​മം​ഗ​ലം സെ​ന്‍റ് ജോ​ർ​ജ് ക​ത്തീ​ഡ്ര​ൽ വി​കാ​രി​യാ​യി​രി​ക്കു​ന്പോ​ഴാ​ണ് പ​ള്ളി​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് ജോ​ർ​ജ് എ​ച്ച്എ​സ്എ​സി​നെ ലോ​ക കാ​യി​ക​ഭൂ​പ​ട​ത്തി​ൽ എ​ത്തി​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ച്ച​ത്. അ​ച്ച​ന്‍റെ ദീ​ർ​ഘ​വീ​ക്ഷ​ണ​വും കാ​യി​ക​മേ​ഖ​ല​യോ​ടു​ള്ള താ​ത്പ​ര്യ​വും വി​ളി​ച്ചോ​തി​യ പ​ദ്ധ​തി​യാ​യി​രു​ന്നു ഇ​ത്. തൊ​ടു​പു​ഴ ടൗ​ണ്‍ പ​ള്ളി​യി​ൽ പ​ത്തു വ​ർ​ഷ​ത്തോ​ളം വി​കാ​രി​യാ​യി​രു​ന്ന കാ​ല​യ​ള​വി​ലാ​ണ് പു​തി​യ ദേ​വാ​ല​യം പ​ണി​ക​ഴി​പ്പി​ച്ച​ത്. സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് എ​ച്ച്എ​സി​നോ​ട​നു​ബ​ന്ധി​ച്ച് ക്രി​ക്ക​റ്റ് അ​ക്കാ​ദ​മി സ്ഥാ​പി​ച്ച​തി​ലും അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ര​സ്പ​ർ​ശ​മു​ണ്ട്.
പാ​വ​പ്പെ​ട്ട​വ​രോ​ടു പ്ര​ത്യേ​ക ക​രു​ണ​യും ക​രു​ത​ലും അ​ദ്ദേ​ഹ​ത്തി​ൽ​നി​ന്ന് അ​നു​ഭ​വി​ച്ച​റി​ഞ്ഞ​വ​ർ നി​ര​വ​ധി. ഇ​ൻ​ഫാം സം​സ്ഥാ​ന ഡ​യ​റ​ക്ട​റാ​യി സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന ഇ​ദ്ദേ​ഹം ക​ർ​ഷ​ക​രു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി വി​വി​ധ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ച്ചു ന​ട​പ്പാ​ക്കാ​നും ക​ർ​ഷ​ക​ക്ഷേ​മം ഉ​റ​പ്പു​വ​രു​ത്താ​നും ദ​ത്ത​ശ്ര​ദ്ധ​നാ​ണ്.
ത​രി​ശു​സ്ഥ​ല​ങ്ങ​ളി​ൽ കൃ​ഷി​യി​റ​ക്കി പൊ​ന്നു​വി​ള​യി​ക്കാ​നും കൂ​ടു​ത​ൽ പേ​രെ കൃ​ഷി​യി​ലേ​ക്ക് ആ​ക​ർ​ഷി​ക്കാ​നും അ​ദ്ദേ​ഹം മു​ൻ​കൈ​യെ​ടു​ത്തി​രു​ന്നു.