ഇ​ടു​ക്കി ഇ​ല്ലെ​ങ്കി​ൽ കേ​ര​ളം ശു​ഷ്ക​മാ​യേ​നെ!
Tuesday, May 24, 2022 10:55 PM IST
ക​​ട്ട​​പ്പ​​ന: ഇ​ടു​ക്കി സു​വ​ർ​ണ​ജൂ​ബി​ലി​യു​ടെ നി​റ​വി​ൽ നി​ൽ​ക്കു​ന്പോ​ൾ ഒാ​രോ മ​ല​യാ​ളി​ക്കും അ​ഭി​മാ​നം തോ​ന്നേ​ണ്ട നി​മി​ഷ​മാ​ണ്. കാ​ര​ണം ഇ​ടു​ക്കി ഇ​ല്ലാ​യി​രു​ന്നെ​ങ്കി​ൽ കേ​ര​ളം ഇ​ന്നു കാ​ണു​ന്ന കേ​ര​ളം ആ​കു​മാ​യി​രു​ന്നി​ല്ല. സാ​​ന്പ​​ത്തി​​ക, ഊ​​ർ​​ജ, ഭ​​ക്ഷ്യ​​വി​​ള, നാ​​ണ്യ​​വി​​ള, ക്ഷീ​​ര, കാ​​യി​​ക മേ​​ഖ​​ല​​ക​​ളി​​ൽ ഇ​ടു​ക്കി ഏ​ന്തി​യ പ​താ​ക​യാ​ണ് ഇ​ന്നു കേ​ര​ള​ത്തെ ത​ല ഉ​യ​ർ​ത്തി​പ്പി​ടി​ച്ചു നി​ൽ​ക്കാ​ൻ പ്രാ​പ്ത​മാ​ക്കി​യ​ത്.
ആ​ദ്യ​ത്തെ വൈ​ദ്യു​ത പ​ദ്ധ​തി
സം​സ്ഥാ​ന​ത്തെ ഏ​​റ്റ​​വും വ​​ലി​​യ ജ​​ല​​വൈ​​ദ്യു​​ത പ​​ദ്ധ​​തി ഇ​​ടു​​ക്കി​​യു​ടെ സ​മ്മാ​ന​മാ​ണ്. കേ​​ര​​ള​​ത്തി​​ലെ ജ​​ല വൈ​​ദ്യു​​തി ഉ​​ത്പാ​​ദ​​ന​​ത്തി​​ന്‍റെ 70 ശ​​ത​​മാ​​ന​​വും ഇ​​ടു​​ക്കി​​യു​​ടെ സം​​ഭാ​​വ​​ന. കേ​​ര​​ള​​ത്തി​​ലെ ആ​​ദ്യ ജ​​ല വൈ​​ദ്യു​​ത പ​​ദ്ധ​​തി​​യാ​​യ പ​​ള്ളി​​വാ​​സ​​ൽ പ​​ദ്ധ​​തി ഇ​​ടു​​ക്കി​​യി​ലാ​​ണ്. കേ​​ര​​ളം രൂ​​പീ​​കൃ​​ത​​മാ​​കു​​ന്ന​​തി​​നു മു​​ന്പേ 1941ലാ​​ണ് പ​​ള്ളി​​വാ​​സ​​ൽ ജ​​ല​​വൈ​​ദ്യു​​ത പ​​ദ്ധ​​തി ക​​മ്മീ​​ഷ​​ൻ ചെ​​യ്ത​​ത്. തി​​രു​​വി​​താം​​കൂ​​ർ ദി​​വാ​​നാ​​യി​​രു​​ന്ന സ​​ർ സി.​പി. രാ​​മ​​സ്വാ​​മി അ​​യ്യ​​രാ​​ണ് ഉ​​ദ്ഘാ​​ട​​നം നി​​ർ​​വ​​ഹി​​ച്ച​​ത്. കേ​​ര​​ളം ഉ​​ണ്ടാ​​യ​​പ്പോ​​ൾ കേ​​ര​​ള​​ത്തി​​ലെ ആ​​ദ്യ​​ത്തെ ജ​​ല​​വൈ​​ദ്യു​​ത പ​ദ്ധ​തി​യാ​യി ഇ​തു മാ​റി. ഇ​​ടു​​ക്കി ഉ​​ണ്ടാ​​യ​​പ്പോ​​ൾ ഇ​​ടു​​ക്കി​​യു​​ടെ​​യും.
ഏ​റ്റ​വും വ​ലു​ത്
1976ൽ ​​ക​​മ്മീ​​ഷ​​ൻ ചെ​​യ്ത ഇ​​ടു​​ക്കി ജ​​ല​​വൈ​​ദ്യു​​ത പ​​ദ്ധ​​തി​​യാ​​ണ് കേ​​ര​​ള​​ത്തി​​ലെ ഏ​​റ്റ​​വും വ​​ലു​​ത്.​ എ​​ട്ടു ജ​​ല വൈ​​ദ്യു​​തി പ​​ദ്ധ​​തി​​ക​​ളാ​​ണ് ഇ​​ടു​​ക്കി ജി​​ല്ല​​യി​​ലു​​ള്ള​​ത്. 17 ദ​​ശ​​ല​​ക്ഷം യൂ​​ണി​​റ്റ് വൈ​​ദ്യു​​തി​​യാ​​ണ് ഇ​​ടു​​ക്കി​​യി​​ൽ​നി​​ന്നു​​ള്ള ശ​​രാ​​ശ​​രി പ്ര​​തി​​ദി​​ന ഉ​​ത്പാ​​ദ​​നം. കേ​​ര​​ള​​ത്തി​​ലെ വി​​വി​​ധ പ​​ദ്ധ​​തി​​ക​​ളി​​ൽ​​നി​​ന്നു​​ള്ള ശ​​രാ​​ശ​​രി പ്ര​​തി​​ദി​ന ഉ​​ത്പാ​​ദ​​നം 33 ദ​​ശ​​ല​​ക്ഷം യൂ​​ണി​​റ്റാ​ണ്.
കേ​ര​ള​ത്തി​ന്‍റെ വ​യ​റു നി​റ​ച്ച​വ​ർ
കേ​​ള​​ത്തി​​ന്‍റെ ഭ​​ക്ഷ്യ​വി​​ള സ​​ന്പ​​ത്തി​​ൽ ഇ​​ടു​​ക്കി​​യു​​ടെ സ്ഥാ​​നം ഒ​​ന്നാ​​മ​​താ​​യി​​രു​​ന്നു. രാ​​ജ്യം ഭ​​ക്ഷ്യ ക്ഷാ​​മ​​ത്താ​​ൽ വ​​ല​​ഞ്ഞ​​പ്പോ​​ൾ ഗ്രോ​​മോ​​ർ ഫു​​ഡ് പ​​ദ്ധ​​തി​​യി​​ൽ മ​​ധ്യ​​തി​​രു​​വി​​താം​​കൂ​​റി​​ൽ​​നി​​ന്നു ക​​ർ​​ഷ​​ക​​രെ ഇ​​ടു​​ക്കി​​യി​​ൽ കു​​ടി​​യി​​രു​​ത്തി ഭ​​ക്ഷ്യോ​​ത്പാ​​ദ​​നം വ​​ർ​ധി​​പ്പി​​ച്ചാ​​ണ് കേ​​ര​​ള​​ത്തി​​ന്‍റെ വ​​യ​​റു നി​​റ​​ച്ച​​ത്. സം​​സ്ഥാ​​ന​​ത്തെ ഏ​​റ്റ​​വും വ​​ലി​​യ ജൈ​​വ​​വൈ​​വി​​ധ്യ പ​​ച്ച​​ക്ക​​റി ഉ​​ത്പാ​​ദ​​ന കേ​​ന്ദ്ര​​മാ​​യ മ​​റ​​യൂ​​ർ ഇ​​ടു​​ക്കി​​യു​​ടെ ഭാ​​ഗ​​മാ​​ണ്. മ​​റ​​യൂ​​ർ ശ​​ർ​​ക്ക​​ര പ്ര​​ശ​​സ്ത​​വു​​മാ​​ണ്.
നാ​ണ്യ​വി​ള​യു​ടെ ഖ​ജ​നാ​വ്
നാ​​ണ്യ വി​​ള​​ക​​ളു​​ടെ ക​​ല​​വ​​റ​​യാ​​ണ് ജി​​ല്ല. ഏ​​ലം, കു​​രു​​മു​​ള​​ക്, കാ​​പ്പി ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള നാ​​ണ്യ വി​​ള​​ക​​ൾ രാ​​ജ്യ​​ത്തി​​ന്‍റെ ത​​ന്നെ വി​​ദേ​​ശ​നാ​​ണ്യ വി​​ഭ​​വ​​ത്തി​​ന്‍റെ ഏ​​റ്റ​​വും വ​​ലി​​യ സ്രോ​​ത​​സാ​​ണ്. ലോ​​ക​​ത്തെ ഏ​​റ്റ​​വും വ​​ലു​​തും ഗു​​ണ​​മേ​ന്മ​യേ​​റി​​യ​​തു​​മാ​​യ ഏ​​ലം ഇ​​ടു​​ക്കി​​യു​​ടേ​​താ​​ണ്. കു​​രു​​മു​​ള​​ക് ഉ​​ത്പാ​​ദ​​ന​​ത്തി​​ൽ നി​ർ​ണാ​യ​ക സ്ഥാ​​നം ഇ​​ടു​​ക്കി​ അ​ല​ങ്ക​രി​ക്കു​ന്നു. രാ​​ജ്യ​​ത്തെ തേ​​യി​​ല ഉ​​ത്പാ​​ദ​​ന​​ത്തി​​ൽ നാ​​ലാം സ്ഥാ​​ന​വും ജി​ല്ല​യ്ക്കു ത​ന്നെ. പീ​​രു​​മേ​​ടും ദേ​​വി​​കു​​ള​​വു​​മാ​​ണ് തേ​​യി​​ല​​യു​​ടെ ഖ​​ജ​​നാ​​വ്. പാ​​ൽ ഉ​​ത്പാ​​ദ​​ന​​ത്തി​​ൽ കേ​​ര​​ള​​ത്തി​​ൽ നാ​​ലാം സ്ഥാ​​ന​ത്ത് ഇ​ടു​ക്കി​യാ​ണ്.
ഒാ​ടി​ക്ക​യ​റി​യ​ ചരിത്രം
കാ​​യി​​ക ലോ​​ക​​ത്തി​​നു നി​​റ​​യെ സം​​ഭാ​​വ​​ന​​ക​​ൾ ന​​ൽ​​കി​​യി​​ട്ടു​​ള്ള ജി​​ല്ല. ഒ​​ളി​​ന്പ്യ​ന്മാ​​രാ​​യ ഷൈ​​നി വി​​ൽ​​സ​​ണും കെ.​​എം. ബീ​​നാ​​മോ​​ളും കെ.​​എം. ബി​​നു​വും ഇ​​ടു​​ക്കി​​യു​​ടെ മു​ത്തു​ക​ളാ​ണ്. വോ​​ളി​​ബോ​​ളി​​ൽ ബി​​നു ജോ​​സ് ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള എ​​ണ്ണം​​പ​​റ​​ഞ്ഞ ക​​ളി​​ക്കാ​​രെ സം​​ഭാ​​വ​​ന​​ചെ​​യ്ത ജി​​ല്ല​​യാ​​ണ്.
മു​​ല്ല​​പ്പെ​​രി​​യാ​​ർ
സം​സ്ഥാ​ന​ത്തി​നു മാ​ത്ര​മ​ല്ല ത​മി​ഴ്നാ​ടി​നും ഇ​ടു​ക്കി​യെ മ​റ​ക്കാ​ൻ ക​ഴി​യി​ല്ല. ത​​മി​​ഴ്നാ​​ടി​​ന്‍റെ അ​​ഞ്ചു ജി​​ല്ല​​ക​​ളു​ടെ ദാ​ഹ​മ​ക​റ്റു​ന്ന ജ​​ലം ഒ​​ഴു​​ക്കു​​ന്ന​​ത് ഇ​​ടു​ക്കി ​ജി​​ല്ല​​യി​​ലെ മു​​ല്ല​​പ്പെ​​രി​​യാ​​ർ ഡാ​​മി​​ൽ​നി​​ന്നാ​​ണ്. ദേ​​ശീ​​യ ക​​ടു​​വ സം​​ര​​ക്ഷ​​ണ കേ​​ന്ദ്രം ഉ​​ൾ​​പ്പെ​​ടെ വ​​ലി​​യ വ​​ന- വ​​ന്യ ജീ​​വി സ​​ന്പ​​ത്തി​​ന്‍റെ ആ​സ്ഥാ​നം കൂ​ടി​യാ​ണി​ത്. അ​തോ​ടൊ​പ്പം പ​രി​സ്ഥി​തി പ്രാ​ധാ​ന്യ​മു​ള്ള പ​ശ്ചി​മ​ഘ​ട്ട​ത്തി​ന്‍റെ വ​ലി​യൊ​രു ഭാ​ഗ​വും ഇ​ടു​ക്കി​യു​ടെ സ്വ​ന്ത​മാ​ണ്.