ഷെ​ഫീ​ക്കി​നു മ​ർ​ദ​ന​മേ​റ്റ കേ​സ്: ആ​റു സാ​ക്ഷി​ക​ളെ വി​സ്ത​രി​ച്ചു
Tuesday, May 24, 2022 10:55 PM IST
തൊ​ടു​പു​ഴ: അ​ഞ്ചു​വ​യ​സു​കാ​ര​ൻ ഷെ​ഫീ​ക്കി​നെ പി​താ​വും ര​ണ്ടാ​ന​മ്മ​യും ചേ​ർ​ന്ന് അ​തി​ക്രൂ​ര​മാ​യി മ​ർ​ദി​ച്ച് മൃ​ത​പ്രാ​യ​നാ​ക്കി​യ കേ​സി​ൽ ര​ണ്ടാം പ്ര​തി​യു​ടെ മാ​താ​വും സ​ഹോ​ദ​ര​നും പ്രോ​സി​ക്യൂ​ഷ​ന് അ​നു​കൂ​ല​മാ​യി മൊ​ഴി ന​ൽ​കി. മു​ട്ടം കോ​ട​തി​യി​ൽ ആ​രം​ഭി​ച്ച വി​ചാ​ര​ണ വേ​ള​യി​ലാ​ണ് ര​ണ്ടാ​ന​മ്മ അ​നീ​സ​യു​ടെ മാ​താ​വ് സു​ബൈ​ദ​യും സ​ഹോ​ദ​ൻ അ​നീ​ഷും പ്രോ​സി​ക്യൂ​ഷ​ന് അ​നു​കൂ​ല​മാ​യി കോ​ട​തി​യി​ൽ മൊ​ഴി ന​ൽ​കി​യ​ത്. ഷെ​ഫീ​ക്കി​ന്‍റെ പി​താ​വ് ഷെ​രീ​ഫാ​ണ് കേ​സി​ലെ ഒ​ന്നാം പ്ര​തി. സം​ഭ​വം ന​ട​ന്ന് ഒ​ൻ​പ​തു വ​ർ​ഷ​മാ​യ​പ്പോ​ഴാ​ണ് വി​ചാ​ര​ണ ന​ട​പ​ടി​ക​ൾ തു​ട​ങ്ങി​യ​ത്. സാ​ധാ​ര​ണ കേ​സു​ക​ളി​ൽ​നി​ന്നും വ്യ​ത്യ​സ്ഥ​മാ​യി ഇ​തി​ൽ പ​രി​ക്കേ​റ്റ ആ​ളെ വി​സ്ത​രി​ക്കാ​ൻ പ​റ്റാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. കു​ട്ടി​യെ പ​രി​ക്കേ​റ്റ നി​ല​യി​ൽ ക​ണ്ട​വ​രും ബ​ന്ധു​ക്ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള 21 സാ​ക്ഷി​ക​ളാ​ണുള്ള​ത്. ര​ണ്ട് ദി​വ​സ​മാ​യി ന​ട​ന്ന വി​ചാ​ര​ണ​യി​ൽ ആ​റ് സാ​ക്ഷി​ക​ളെ വി​സ്ത​രി​ച്ചു. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി അ​ഡ്വ. പി.​എ​സ്. രാ​ജേ​ഷാ​ണ് ഹാ​ജ​രാ​കു​ന്ന​ത്.