കെഎ​സ്ഇ​ബി പെ​ൻ​ഷ​നേ​ഴ്സ് അ​സോ. സം​സ്ഥാ​ന സ​മ്മേ​ള​നം
Tuesday, May 24, 2022 10:55 PM IST
തൊ​ടു​പു​ഴ: കെഎ​സ്ഇ​ബി പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ 36-ാമ​ത് സം​സ്ഥാ​ന സ​മ്മേ​ള​നം തൊ​ടു​പു​ഴ വെ​ങ്ങ​ല്ലൂ​ർ ഷെ​റോ​ണ്‍ ക​ൾ​ച്ച​റ​ൽ സെ​ന്‍റ​റി​ൽ ഇ​ന്നും നാ​ളെ​യും ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഇ​തോ​ടൊ​പ്പം വെ​ൽ​ഫ​യ​ർ സൊ​സൈ​റ്റി​യു​ടെ 27-ാം വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും ന​ട​ക്കും. ഇ​ന്ന് രാ​വി​ലെ 10-ന് ​ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി. ​ബാ​ല​കൃ​ഷ്ണ​പി​ള്ള, സെ​ക്ര​ട്ട​റി​മാ​രാ​യ ബി. ​സ​ന്തോ​ഷ്കു​മാ​ർ, സി. ​ജ​നാ​ർ​ദ​ന​ൻ നാ​യ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് താ​ഹ കോ​യ, സ്വാ​ഗ​ത​സം​ഘം ക​ണ്‍​വീ​ന​ർ കെ.​സി. ഗോ​പി​നാ​ഥ​ൻ നാ​യ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.