കാ​ൻ​സ​ർ രോ​ഗി​യേയും പേരക്കുട്ടികളേയും കെഎസ്ആർടിസി ബസിൽനിന്നും ഇറക്കിവിട്ടെന്ന്
Tuesday, May 24, 2022 10:55 PM IST
തൊ​ടു​പു​ഴ: കാ​ൻ​സ​ർ രോ​ഗി​യാ​യ യാ​ത്ര​ക്കാ​ര​നെ​യും പേ​ര​ക്കു​ട്ടി​ക​ളെ​യും കെഎ​സ്ആ​ർ​ടി​സി ബ​സ് ജീ​വ​ന​ക്കാ​ർ പെ​രു​വ​ഴി​യി​ൽ ഇ​റ​ക്കി​വി​ട്ട​താ​യി പ​രാ​തി. സം​ഭ​വ​ത്തി​ൽ അ​യ്യ​പ്പ​ൻ​കോ​വി​ൽ ച​പ്പാ​ത്ത് തേ​ക്കാ​ന​ത്ത് വാ​സു​ദേ​വ​ൻ നാ​യ​ർ തൊ​ടു​പു​ഴ ഡി​ടി​ഒ​യ്ക്ക് പ​രാ​തി ന​ൽ​കി. ഏ​ല​പ്പാ​റ -തൊ​ടു​പു​ഴ റൂ​ട്ടി​ലോ​ടു​ന്ന ബ​സി​ൽ​നി​ന്നാ​ണ് ഇ​വ​രെ മു​ട്ട​ത്തി​നു സ​മീ​പം വ​ഴി​യി​ലി​റ​ക്കി​വി​ട്ട​ത്.
തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11നാ​ണ് ഏ​ല​പ്പാ​റ​യി​ൽ​നി​ന്നും തൊ​ടു​പു​ഴ​യ്ക്ക് പോ​കു​ന്ന കെഎ​സ്ആ​ർ​ടി​സി ബ​സി​ൽ പേ​ര​ക്കു​ട്ടി​ക​ളോ​ടൊ​പ്പം വാ​സു​ദേ​വ​ൻ ക​യ​റി​യ​ത്. എ​റ​ണാ​കു​ള​ത്ത് ചി​കി​ൽ​സ​യു​ടെ ആ​വ​ശ്യ​ത്തി​നാ​യി പോ​കു​ന്ന​തി​ന് തൊ​ടു​പു​ഴ​യി​ലെ മ​ക​ളു​ടെ വീ​ട്ടി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു ഇ​ദ്ദേ​ഹം. കാ​ഞ്ഞാ​ർ എ​ത്തി​യ​പ്പോ​ൾ ഇ​ള​യ കു​ട്ടി​ക്ക് മൂ​ത്ര​മൊ​ഴി​ക്ക​ണ​മെ​ന്ന് പ​റ​ഞ്ഞു. തു​ട​ർ​ന്നു വാ​ഹ​നം നി​ർ​ത്ത​ണ​മെ​ന്ന് വാ​സു​ദേ​വ​ൻ ജീ​വ​ന​ക്കാ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ഇ​വ​ർ ക​യ​ർ​ത്തു സം​സാ​രി​ച്ച​ത​ല്ലാ​തെ ബ​സ് നി​ർ​ത്താ​ൻ ത​യാ​റാ​യി​ല്ല. തു​ട​ർ​ന്ന് മു​ട്ട​ത്തി​നു സ​മീ​പ​മെ​ത്തി​യ​പ്പോ​ൾ ബ​സ് നി​ർ​ത്താ​ൻ നി​ർ​ബ​ന്ധി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ഇ​വി​ടെ വാ​ഹ​നം നി​ർ​ത്തി. കു​ട്ടി​ക​ളെ​യു​മാ​യി വാ​സു​ദേ​വ​ൻ പു​റ​ത്തി​റ​ങ്ങി​യ​തോ​ടെ ഡ്രൈ​വ​ർ ബ​സ് വി​ട്ടു പോ​കു​ക​യാ​യി​രു​ന്നെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു.
മ​ഴ​യ​ത്ത് ഏ​റെ​സ​മ​യം കാ​ത്തി​രു​ന്ന ശേ​ഷ​മാ​ണ് തൊ​ടു​പു​ഴ​യ്ക്കു​ള്ള ബ​സ് ല​ഭി​ച്ച​ത്. ബ​സ് ജീ​വ​ന​ക്കാ​രു​ടെ ഭാ​ഗ​ത്തു​നി​ന്നും മ​നു​ഷ്യ​ത്വ​ര​ഹി​ത​മാ​യ പെ​രു​മാ​റ്റ​മാ​ണ് ഉ​ണ്ടാ​യ​തെ​ന്ന് പ​രാ​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. കാ​ൻ​സ​ർ രോ​ഗ​ബാ​ധി​ത​നാ​ണെ​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റും പ​രാ​തി​ക്കൊ​പ്പം ന​ൽ​കി​യി​ട്ടു​ണ്ട്.
പ​രാ​തി കെഎ​സ്ആ​ർ​ടി​സി തി​രു​വ​ന​ന്ത​പു​രം ചീ​ഫ് ഓ​ഫീ​സി​ലെ വി​ജി​ല​ൻ​സ് എ​ക്സി​ക്യു​ട്ടീ​വ് ഓ​ഫീ​സ​ർ​ക്ക് കൈ​മാ​റു​മെ​ന്ന് ഡി​ടി​ഒ എ. ​അ​ജി​ത് പ​റ​ഞ്ഞു. ഇ​വി​ടെ​നി​ന്നു​ള്ള നി​ർ​ദേ​ശ​പ്ര​കാ​രം തു​ട​ർ അ​ന്വേ​ഷ​ണം ന​ട​ത്തി ന​ട​പ​ടി​യെ​ടു​ക്കും.
മൂ​ല​മ​റ്റം ഡി​പ്പോ​യി​ലെ ബ​സ് ജീ​വ​ന​ക്കാ​രു​ടെ ഭാ​ഗ​ത്തു​നി​ന്നാ​ണ് കൃ​ത്യ​നി​ർ​വ​ഹ​ണ​ത്തി​ൽ വീ​ഴ്ച​യു​ണ്ടാ​യ​തെ​ന്ന് വ്യ​ക്ത​മാ​യി​ട്ടു​ണ്ട്.