5,760 മീ​റ്റ​ർ കൊ​ടു​മു​ടി കീ​ഴ​ട​ക്കി ജി​ല്ലാ വി​ക​സ​ന ക​മ്മീ​ഷ​ണ​ർ
Tuesday, May 24, 2022 10:55 PM IST
ഇ​ടു​ക്കി: സാ​ഹ​സി​ക പ​ർ​വ​താ​രോ​ഹ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ​മു​ദ്ര​നി​ര​പ്പി​ൽ​നി​ന്നും 5,760 മീ​റ്റ​ർ ഉ​യ​ര​മു​ള്ള കൊ​ടു​മു​ടി കീ​ഴ​ട​ക്കി ജി​ല്ലാ വി​ക​സ​ന ക​മ്മീ​ഷ​ണ​ർ അ​ർ​ജു​ൻ പാ​ണ്ഡ്യ​ൻ. ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ദ്രൗ​പ​ദി കാ ​ദ​ണ്ഡ-2 ആ​ണ് അ​തി​സാ​ഹ​സി​ക യാ​ത്ര​യ്ക്കൊ​ടു​വി​ൽ ക​ഴി​ഞ്ഞ 16ന് ​രാ​വി​ലെ 7.30ന് ​അ​ദ്ദേ​ഹം കീ​ഴ​ട​ക്കി​യ​ത്. ഉ​ത്ത​ര​കാ​ശി​യി​ലെ നെ​ഹ്റു ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മൗ​ണ്ട​നി​യ​റിം​ഗി​ൽ​നി​ന്നു​ള്ള അ​ഡ്വാ​ൻ​സ്ഡ് മൗ​ണ്ട​നി​യ​റിം​ഗ് കോ​ഴ്സി​ന്‍റെ ഭാ​ഗ​മാ​യാ​ണ് അ​ർ​ജു​ൻ പാ​ണ്ഡ്യ​ന്‍റെ പ​ര്യ​വേ​ഷ​ണം.

28 ദി​വ​സം വീ​ത​മു​ള്ള ര​ണ്ടു​ഘ​ട്ട പ​രി​ശീ​ല​ന​ങ്ങ​ൾ സാ​ഹ​സി​ക പ​ര്യ​വേ​ഷ​ണ​ത്തി​നു മു​ന്നോ​ടി​യാ​യി പൂ​ർ​ത്തി​യാ​ക്കി. ഒ​ന്നാം ഘ​ട്ട​മാ​യി ക​ഴി​ഞ്ഞ വ​ർ​ഷം ഡാ​ർ​ജി​ലിം​ഗി​ലെ ഹി​മാ​ല​യ​ൻ മൗ​ണ്ട​നി​യ​റിം​ഗ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ​നി​ന്ന് 28 ദി​വ​സ​ത്തെ ബേ​സി​ക് മൗ​ണ്ട​നി​യ​റിം​ഗ് കോ​ഴ്സ് പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു. ര​ണ്ടാം​ഘ​ട്ട പ​രി​ശീ​ല​നം ഉ​ത്ത​ര​കാ​ശി​യി​ലെ നെ​ഹ്റു ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മൗ​ണ്ട​നി​യ​റിം​ഗി​ൽ​നി​ന്നാ​ണ്. പ​രി​ശീ​ല​നം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​രെ​യാ​ണ് 10 ദി​വ​സ​ത്തെ അ​വ​സാ​ന​ഘ​ട്ട പ​ര്യ​വേ​ഷ​ണ​ത്തി​ന് തെ​ര​ഞ്ഞെ​ടു​ക്കു​ക.

മ​സൂ​റി​യി​ലെ ഐ​എ​എ​സ് ട്രെ​യി​നിം​ഗ് കാ​ല​ഘ​ട്ട​ത്തി​ലാ​ണ് പ​ർ​വ​താ​രോ​ഹ​ണ​ത്തോ​ട് അ​ർ​ജു​ൻ പാ​ണ്ഡ്യ​ന് ഭ്ര​മം തു​ട​ങ്ങി​യ​ത്. ഒ​റ്റ​പ്പാ​ല​ത്ത് സ​ബ് ക​ള​ക്ട​റാ​യി​രു​പ്പോ​ൾ പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ വി​വി​ധ മ​ല​ക​ളി​ൽ ട്ര​ക്കിം​ഗ് ന​ട​ത്തി​യി​രു​ന്നു. ഹി​മാ​ല​യം കീ​ഴ​ട​ക്ക​ണ​മെ​ന്ന മോ​ഹം ഉ​ദി​ച്ച​തോ​ടെ സ​ർ​ക്കാ​ർ അ​നു​മ​തി​യോ​ടെ അ​വ​ധി​യെ​ടു​ത്ത് സ്വ​ന്തം ചെ​ല​വി​ലാ​ണ് പ​ർ​വ​താ​രോ​ഹ​ക​രു​ടെ സ്വ​പ്ന​മാ​യ ദ്രൗ​പ​ദി കാ ​ദ​ണ്ഡ 2 കൊ​ടു​മു​ടി കീ​ഴ​ട​ക്കി​യ​ത്. എ​വ​റ​സ്റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള കൊ​ടു​മു​ടി​യു​ടെ മു​ക​ളി​ലെ​ത്തി ദേ​ശീ​യ പ​താ​ക നാ​ട്ടു​ക​യെ​ന്ന സ്വ​പ്ന​വു​മാ​യാ​ണ് ഈ ​യു​വ ഐ​എ​എ​സ് ഓ​ഫീ​സ​റു​ടെ ജൈ​ത്ര​യാ​ത്ര.

ഏ​റെ​നാ​ളാ​യു​ള്ള ആ​ഗ്ര​ഹ​മാ​ണ് ഇ​പ്പോ​ൾ യാ​ഥാ​ർ​ഥ്യ​മാ​യ​തെ​ന്ന് അ​ർ​ജു​ൻ പാ​ണ്ഡ്യ​ൻ പ​റ​ഞ്ഞു.