ക​ർ​ഷ​ക​ന്‍റെ വീ​ടും പു​ര​യി​ട​വും ബാങ്ക് ജ​പ്തി​ചെ​യ്തു
Tuesday, May 24, 2022 1:21 AM IST
നെ​ടു​ങ്ക​ണ്ടം: സ​ർ​ഫാ​സി ആ​ക്ട് പ്ര​കാ​രം ക​ർ​ഷ​ക​ന്‍റെ വീ​ടും പു​ര​യി​ട​വും കേ​ര​ളാ ബാ​ങ്ക് അ​ധി​കൃ​ത​ർ ജ​പ്തി ചെ​യ്തു. വീ​ട് പൂ​ട്ടി സീ​ൽ ചെ​യ്ത അ​ധി​കൃ​ത​ർ പു​ര​യി​ട​ത്തി​ൽ ബോ​ർ​ഡും സ്ഥാ​പി​ച്ചു. കേ​ര​ളാ ബാ​ങ്കി​ൽ നി​ന്നും 40 ല​ക്ഷം രൂ​പ വാ​യ്പ​യെ​ടു​ത്ത നെ​ടു​ങ്ക​ണ്ടം ബ്ലോ​ക്ക് ന​ന്പ​ർ 312ൽ ​രാ​മ​കൃ​ഷ്ണ​ൻ നാ​യ​രു​ടെ(72) ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വീ​ടും 1.60 ഏ​ക്ക​ർ സ്ഥ​ല​വു​മാ​ണ് ജ​പ്തി ചെ​യ്ത​ത്. ഒ​രു​കോ​ടി അ​ഞ്ചു​ല​ക്ഷം രൂ​പ​യോ​ളം കൂ​ടി​ശി​ഖ​യു​ണ്ടെ​ന്നാ​ണ് ബാ​ങ്കി​ന്‍റെ വാ​ദം.
2014ലാ​ണ് രാ​മ​കൃ​ഷ്ണ​ൻ 40 ല​ക്ഷം രൂ​പ കൃ​ഷി ആ​വ​ശ്യ​ത്തി​ന് സ്ഥ​ലം വാ​ങ്ങു​ന്ന​തി​നാ​യി ലോ​ണെ​ടു​ത്ത​ത്. 28 ല​ക്ഷ​ത്തോ​ളം രൂ​പ പ​ലി​ശ​യി​ന​ത്തി​ൽ അ​ട​ച്ചു. വാ​ങ്ങി​യ സ്ഥ​ല​ത്തു​നി​ന്നും വ​രു​മാ​നം ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ തി​രി​ച്ച​ട​വ് മു​ട​ങ്ങു​ക​യാ​യി​രു​ന്നെ​ന്ന് രാ​മ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.
വീ​ടി​ന്‍റെ മു​ൻ​വ​ശ​ത്ത് ബാ​ങ്ക് ജ​പ്തി ന​ട​പ​ടി​ക​ൾ രേ​ഖ​പ്പെ​ടു​ത്തി​യ ബോ​ർ​ഡും സ്ഥാ​പി​ച്ചു. രാ​മ​കൃ​ഷ്ണ​ന് ര​ണ്ട് പ​ശു​ക്ക​ളും കി​ടാ​വു​മു​ണ്ട്. വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ എ​ങ്ങ​നെ പ​രി​പാ​ലി​ക്കു​മെ​ന്ന വി​ഷ​മ​ത്തി​ലാ​ണ് ഇ​യാ​ൾ.
നി​ര​വ​ധി ത​വ​ണ നോ​ട്ടീ​സ​യ​ച്ചെ​ന്നും വീ​ട്ടി​ലെ​ത്തി വി​വ​ര​ങ്ങ​ൾ ധ​രി​പ്പി​ച്ച​താ​യും ലോ​ണ്‍ പു​തു​ക്ക​ണ​മെ​ന്ന് പ​റ​ഞ്ഞി​ട്ടും വാ​യ്പ എ​ടു​ത്ത​യാ​ൾ ഇ​തി​ന് ത​യാ​റാ​യി​ല്ലെ​ന്നും ബാ​ങ്ക് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ച്ചാ​ണ് ജ​പ്തി ന​ട​ത്തി​യ​തെ​ന്നും അ​ധി​കൃ​ത​ർ വി​ശ​ദീ​ക​രി​ച്ചു.