അ​ന​ധി​കൃ​ത കൈ​വ​ശ​ഭൂ​മി സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്തു
Sunday, May 22, 2022 10:36 PM IST
ഇ​ടു​ക്കി: ദേ​വി​കു​ളം താ​ലൂ​ക്കി​ൽ പ​ള്ളി​വാ​സ​ൽ വി​ല്ലേ​ജി​ൽ അ​ന​ധി​കൃ​ത​മാ​യി കൈ​വ​ശം വ​ച്ചി​രു​ന്ന റീ​സ​ർ​വേ ന​ന്പ​ർ 209/1, 209/2, 205/2 എ​ന്നി​വ​യി​ൽ ഉ​ൾ​പ്പെ​ട്ട ഏ​ല​ത്തോ​ട്ട പ​ട്ട​യ ഭൂ​മി സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്തു. അ​വ​കാ​ശ ത​ർ​ക്കം ഉ​ന്ന​യി​ച്ച് ഹൈ​ക്കോ​ട​തി മു​ന്പാ​കെ ഫ​യ​ൽ ചെ​യ്ത കേ​സി​ലെ ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഭൂ​മി തി​രി​കെ ഏ​റ്റെ​ടു​ക്കാ​ൻ ജി​ല്ലാ ക​ള​ക്ട​ർ​ക്ക് സ​ർ​ക്കാ​ർ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.
2.03 ഏ​ക്ക​ർ വ​രു​ന്ന ഭൂ​മി ദേ​വി​കു​ളം ഭൂ​രേ​ഖ ത​ഹ​സി​ൽ​ദാ​ർ നി​ർ​ദേ​ശി​ച്ച​ത​നു​സ​രി​ച്ച് പ​ള്ളി​വാ​സ​ൽ വി​ല്ലേ​ജ് ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ഏ​റ്റെ​ടു​ത്ത​ത്. കൈ​വ​ശ​ക്കാ​രേ​യും മ​റ്റ് ക​ക്ഷി​ക​ളെ​യും നേ​രി​ട്ട് കേ​ട്ട​തി​ന് ശേ​ഷം സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന് സ​ർ​ക്കാ​ർ ഉ​ത്ത​രവിട്ടിരുന്നു.