അ​മ്മേ ദാ ​ പു​റ​ത്തെ​ത്തീ​ട്ടോ...
Friday, May 20, 2022 10:58 PM IST
മു​ട്ടം: അ​ബ​ദ്ധ​ത്തി​ൽ വാ​തി​ലി​ന്‍റെ താ​ഴ് വീ​ണ​തോ​ടെ മു​റി​ക്കു​ള്ളി​ൽ അ​ക​പ്പെ​ട്ട മൂ​ന്നു വ​യ​സു​കാ​രി​യെ അ​ഗ്നി​ശ​മ​ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ​ഹാ​യ​ത്തോ​ടെ ര​ക്ഷ​പെ​ടു​ത്തി. ഇ​ന്ന​ലെ രാ​വി​ലെ 10.45നാ​യി​രു​ന്നു സം​ഭ​വം. മു​ട്ടം ച​ള്ളാ​വ​യ​ൽ പ​ഴു​ക്ക​ത്ത​റ മാ​ത്യു​വി​ന്‍റെ കു​ട്ടി​യാ​ണ് മു​റി​ക്കു​ള്ളി​ൽ അ​ക​പ്പെ​ട്ട​ത്.
മാ​ത്യു​വി​ന്‍റെ ഭാ​ര്യ വീ​ട്ടു​മു​റ്റ​ത്തേ​ക്ക് ഇ​റ​ങ്ങി​യ​പ്പോ​ൾ അ​ക​ത്തു​ണ്ടാ​യി​രു​ന്ന കു​ട്ടി മു​ൻ​വ​ശ​ത്തെ വാ​തി​ൽ അ​റി​യാ​തെ അ​ക​ത്തു​നി​ന്ന് അ​ട​ച്ചു. ഇ​തേ​ത്തു​ട​ർ​ന്ന് വാ​തി​ലി​ന്‍റെ ലോ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. പി​ൻ വ​ശ​ത്തെ വാ​തി​ൽ അ​ക​ത്തു​നി​ന്ന് കു​റ്റി ഇ​ട്ടി​രു​ന്ന​തി​നാ​ൽ പു​റ​മേ​നി​ന്ന് തു​റ​ക്കാ​നും ക​ഴി​ഞ്ഞി​ല്ല. കു​ട്ടി​യു​ടെ അ​മ്മ മാ​ത്ര​മാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്.
വി​വ​രം അ​റി​യി​ച്ച​തി​നേ​ത്തു​ട​ർ​ന്ന് തൊ​ടു​പു​ഴ അ​ഗ്നി​ശ​മ​ന സ്റ്റേ​ഷ​ൻ ഇ​ൻ ചാ​ർ​ജ് ഓ​ഫീ​സ​ർ ടി.​കെ. ജ​യ​റാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തി വീ​ടി​ന്‍റെ പി​ൻ​വാ​തി​ൽ തു​റ​ന്ന് കു​ട്ടി​യെ പു​റ​ത്തെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.