ജി​ല്ലാ ആ​ശു​പ​ത്രി പ്ര​വ​ർ​ത്ത​നം അ​വ​താ​ള​ത്തി​ലെ​ന്ന്
Wednesday, May 18, 2022 11:19 PM IST
തൊ​ടു​പു​ഴ: ജി​ല്ലാ ആ​ശു​പ​ത്രി​ പ്ര​വ​ർ​ത്ത​നം കു​ത്ത​ഴി​ഞ്ഞ നി​ല​യി​ലെ​ന്ന് ആ​ശു​പ​ത്രി വി​ക​സ​ന സ​മി​തിയം​ഗ​വും ആ​ർ​എ​സ്പി ജി​ല്ലാ സെ​ക്ര​ട്ടേറിയറ്റം​ഗ​വു​മാ​യ വി.​എ​സ്.​അ​ബ്ബാ​സ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു. ആ​ശു​പ​ത്രി​യു​ടെ സെ​പ്റ്റി​ക് ടാ​ങ്ക് പൊ​ട്ടി മാ​ലി​ന്യം ഓ​ട​യി​ലൂ​ടെ ഒ​ഴു​കി തൊ​ടു​പു​ഴ​യാ​റി​ൽ എ​ത്തി ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ​ത്തി​ന് ഭീ​ഷ​ണി ഉ​യ​ർ​ന്നി​ട്ടും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ല. മ​ലി​നജ​ലം ഒ​ഴു​കി​യെ​ത്തു​ന്നി​ട​ത്താ​ണ് വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ പ​ന്പ്ഹൗ​സും സ്ഥി​തി ചെ​യ്യു​ന്ന​ത്.
ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന് പ​രാ​തി ന​ൽ​കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഡി​എം​ഒ റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു. ജി​ല്ലാ ഹെ​ൽ​ത്ത് ഓ​ഫീ​സ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് പ​രാ​തി​യി​ൽ ക​ഴ​ന്പു​ണ്ടെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു നി​ന്നും പൊ​തു​ജ​നാ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​ന് വേ​ണ്ട​ത്ര പ്രാ​ധാ​ന്യം ന​ൽ​കു​ന്നി​ല്ലെ​ന്നും ഡി​എം​ഒ​യ്ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു.
ആ​റു​മാ​സ​മാ​യി ആ​ശു​പ​ത്രി വി​ക​സ​ന സ​മി​തി ചേ​ർ​ന്നി​ട്ടി​ല്ലെ​ന്നും ര​ണ്ട​ര വ​ർ​ഷ​മാ​യി വി​ക​സ​ന സ​മി​തി വ​ര​വു ചെ​ല​വു ക​ണ​ക്കു​ക​ൾ അ​വ​ത​രി​പ്പി​ച്ചി​ട്ടി​ല്ലെ​ന്നും അ​ബ്ബാ​സ് പ​റ​ഞ്ഞു.