കു​ട്ടി​ക​ളെ മ​യ​ക്കാ​ൻ മ​ര​ണ​പ്പു​ക!
Tuesday, May 17, 2022 10:57 PM IST
ചെ​റു​തോ​ണി: ജി​ല്ല​യി​ലെ വി​ദ്യാ​ല​യ​ങ്ങ​ളു​ടെ പ​രി​സ​ര​ങ്ങ​ളി​ൽ ല​ഹ​രി​മാ​ഫി​യ സം​ഘം ത​ന്പ​ടി​ച്ചു കു​ട്ടി​ക​ളെ വീ​ഴ്ത്തു​ന്ന​താ​യി പ​രാ​തി. ജി​ല്ലാ ആ​സ്ഥാ​ന​ത്തു പൈ​നാ​വ് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​നു സ​മീ​പ​വും ഇ​ത​ര വി​ദ്യാ​ല​യ​ങ്ങ​ളു​ടെ പ​രി​സ​ര​ത്തും വ​ൻ​തോ​തി​ൽ ക​ഞ്ചാ​വും ല​ഹ​രി​യു​ത്പ​ന്ന​ങ്ങ​ളും വി​റ്റ​ഴി​ക്കു​ന്ന​താ​യി​ട്ടാ​ണ് വ്യാ​പ​ക പ​രാ​തി. വി​ദ്യാ​ല​യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചു​മാ​ത്രം വി​ല്പ​ന ന​ട​ത്തു​ന്ന സം​ഘ​ങ്ങ​ളാ​ണ് രം​ഗ​ത്തു​ള്ള​ത്.

അ​റ​സ്റ്റി​ലാ​യ​വ​ർ പ​റ​ഞ്ഞ​ത്

പോ​ലീ​സി​നു കി​ട്ടി​യ ര​ഹ​സ്യ​വി​വ​ര​ത്തെ​ത്തു​ട​ർ​ന്നു ര​ണ്ടാ​ഴ്ച മു​ൻ​പ് നാ​ലു വി​ദ്യാ​ർ​ഥി​ക​ളെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​വ​രെ ചോ​ദ്യം​ചെ​യ്ത​തി​ൽ​നി​ന്നു ല​ഹ​രി​ക്ക​ച്ച​വ​ട​ത്തി​ന്‍റെ ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ പോ​ലീ​സി​നു ല​ഭി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ഈ ​നാ​ലു വി​ദ്യാ​ർ​ഥി​ക​ളെ​യും അ​നി​ശ്ചി​ത കാ​ല​ത്തേ​ക്കു കോ​ള​ജി​ൽ​നി​ന്നു സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു. വ​ല്ല​പ്പോ​ഴും ന​ട​ത്തു​ന്ന പ​രി​ശോ​ധ​ന​ക​ൾ​ക്കൊ​ണ്ട് ല​ഹ​രി​സം​ഘ​ത്തെ ത​ട​യാ​നാ​വി​ല്ലെ​ന്നു നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

വി​ദ്യാ​ർ​ഥി ഏ​ജ​ന്‍റു​മാ​ർ

വ്യാ​ജ​മ​ദ്യം മു​ത​ൽ ക​ഞ്ചാ​വു​വ​രെ സു​ല​ഭ​മാ​യി വി​ദ്യാ​ർ​ഥി​ക​ള​ട​ക്ക​മു​ള്ള​വ​ർ​ക്കു ല​ഭി​ക്കു​ന്നു​ണ്ട്. ല​ഹ​രി വ​സ്തു​ക്ക​ൾ ആ​വ​ശ്യ​ക്കാ​ർ​ക്കു സ്ഥ​ല​ത്തെ​ത്തി​ച്ചു ന​ൽ​കാ​ൻ ചി​ല വി​ദ്യാ​ർ​ഥി​ക​ൾ​ത്ത​ന്നെ ഏ​ജ​ന്‍റു​മാ​രാ​യും പ്ര​വ​ർ​ത്തി​ക്കു​ന്നു. വി​ല്പ​ന​ക്കാ​രു​ടെ ഫോ​ൺ ന​ന്പ​രു​ക​ളും വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ൽ സു​പ​രി​ചി​ത​മാ​ണ്. ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ടാ​ൽ ല​ഹ​രി വ​സ്തു​ക്ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന സ​മ​യ​ത്തു സ്ഥ​ല​ത്തെ​ത്തി​ച്ചു ന​ൽ​കും. കോ​ള​ജി​ലെ ചി​ല വി​ദ്യാ​ർ​ഥി​ക​ൾ ക​ഞ്ചാ​വി​ന് അ​ടി​മ​ക​ളാ​ണെ​ന്നു സ​ഹ​വി​ദ്യാ​ർ​ഥി​ക​ൾ പ​റ​യു​ന്നു. ‌
സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ജി​ല്ല​ക​ളി​ൽ​നി​ന്നും ഇ​വി​ടെ​യെ​ത്തി താ​മ​സി​ച്ചു പ​ഠി​ക്കു​ന്ന​വ​രാ​ണ് മി​ക്ക​വ​രും. മ​ദ്യ​ത്തി​ന​ടി​മ​ക​ളാ​യ കു​ട്ടി​ക​ളും കു​റ​വ​ല്ല. ക​ഞ്ഞി​ക്കു​ഴി, ത​ള്ള​ക്കാ​നം, ചേ​ല​ച്ചു​വ​ട് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ സ്കൂ​ളി​ന്‍റെ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും അ​ടു​ത്ത കാ​ല​ത്താ​യി ല​ഹ​രി വ​സ്തു​ക്ക​ളു​ടെ വി​ല്പ​ന പെ​രു​കി​യി​ട്ടു​ണ്ട്. ചേ​ല​ച്ചു​വ​ട് ക​ട്ടിം​ഗി​ൽ ടൂ​റി​സ്റ്റു​ക​ളെ​ന്ന വ്യാ​ജേ​ന ക​ല്ലു​മ്മേ​ക്ക​ല്ലി​ന്‍റെ ചു​വ​ട്ടി​ലെ​ത്തി ക​ഞ്ചാ​വു കൈ​മാ​റ്റ​വും ഉ​പ​യോ​ഗ​വും ന​ട​ത്തു​ന്ന​താ​യും നാ​ട്ടു​കാ​ർ പ​റ​യു​ന്നു.
ത​മി​ഴ്നാ​ട്ടി​ലെ ക​ന്പ​ത്തു​നി​ന്നാ​ണ് ഇ​വി​ടെ ക​ഞ്ചാ​വ് എ​ത്തു​ന്ന​ത്.