അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു
Tuesday, May 17, 2022 10:57 PM IST
തൊ​ടു​പു​ഴ: തീ​വ്ര​വാ​ദ സം​ഘ​ട​ന​ക​ൾ​ക്ക് പോ​ലീ​സി​ന്‍റെ ഒൗ​ദ്യോ​ഗി​ക ഡേ​റ്റാ​ബേ​സി​ൽനി​ന്ന് വി​വ​രം ചോ​ർ​ത്തിന​ൽ​കി​യ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. മൂ​ന്നാ​ർ സ്റ്റേ​ഷ​നി​ലെ മൂ​ന്നു​ പോ​ലീ​സു​കാ​ർ​ക്കെ​തി​രെ​യാ​ണ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.
സം​ഭ​വം പു​റ​ത്തു​വ​ന്ന​തോ​ടെ അ​ന്വേ​ഷ​ണം ന​ട​ത്തി ഉ​ട​ൻ റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ർ.​ ക​റു​പ്പ​സ്വാ​മി മൂ​ന്നാ​ർ ഡി​വൈ​എ​സ്പി ആ​ർ.​മ​നോ​ജി​ന് നി​ർ​ദേ​ശം ന​ൽ​കി. മൂ​ന്നാ​ർ സ്റ്റേ​ഷ​നി​ലെ പ്ര​ധാ​ന രേ​ഖ​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന ഒ​രു ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് കന്പ്യൂ​ട്ട​റി​ൽനി​ന്ന് വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി​യ​ത്. ഇ​തു പി​ന്നീ​ട് തീ​വ്ര​വാ​ദ സം​ഘ​ട​ന​ക​ൾ​ക്ക് കൈ​മാ​റി. മ​റ്റു​ ര​ണ്ടു​പേ​ർ ഇ​വ​ർ​ക്ക് സ​ഹാ​യം ചെ​യ്ത​താ​യും സൂ​ച​ന​യു​ണ്ട്.
ഏ​തു ത​ര​ത്തി​ലു​ള്ള വി​വ​ര​ങ്ങ​ളാ​ണ് ചോ​ർ​ത്തി​യ​തെ​ന്ന​ത് സം​ബ​ന്ധി​ച്ച കൃ​ത്യ​മാ​യ വി​വ​രം കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​ൽ മാ​ത്ര​മേ വ്യ​ക്ത​മാ​കൂ.​
നാ​ലു​മാ​സം മു​ന്പ് ക​രി​മ​ണ്ണൂ​ർ സ്റ്റേ​ഷ​നി​ലെ സി​പി​ഒ ആ​ർ​എ​സ്എ​സ്-​ബി​ജെ​പി നേ​താ​ക്ക​ളു​ടെ വി​വ​രം ചോ​ർ​ത്തി പോ​പ്പു​ല​ർ ഫ്ര​ണ്ട് നേ​താ​ക്ക​ൾ​ക്ക് കൈ​മാ​റി​യി​രു​ന്നു. ഇ​തു സം​ബ​ന്ധി​ച്ചു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ഗ​ത്ത് ഗു​രു​ത​ര വീ​ഴ്ച​യു​ണ്ടാ​യ​താ​യി ക​ണ്ടെ​ത്തി​യ​തി​നെത്തുട​ർ​ന്നു ര​ണ്ടു​മാ​സം മു​ന്പ് സ​ർ​വീ​സി​ൽനി​ന്നു പി​രി​ച്ചു​വി​ട്ടി​രു​ന്നു.