സ്കൂ​ട്ട​റ​പ​ക​ടം:​ പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി മ​രി​ച്ചു
Tuesday, May 17, 2022 10:28 PM IST
ക​രി​മ​ണ്ണൂ​ർ: സ്കൂ​ട്ട​റി​ൽ നി​ന്നു റോ​ഡി​ൽ തെ​റി​ച്ചു​വീ​ണ യു​വാ​വ് എ​തി​ർ​വ​ശ​ത്തു​നി​ന്നു വ​ന്ന ഓ​ട്ടോ​യി​ൽ ത​ല​യി​ടി​ച്ചു മ​രി​ച്ചു. ക​രി​മ​ണ്ണൂ​ർ എ​സ്ജെഎ​ച്ച്എ​സ്എ​സി​ലെ പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി കു​രു​ന്പു​പാ​ടം ഗീ​താ​ല​യം അ​നി​ൽ​കു​മാ​റി​ന്‍റെ മ​ക​ൻ ശ്രീ​ഹ​രി (17) ആ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി 8.30നു ​പ​ന്നൂ​ർ മാ​ളി​യേ​ക്ക​ൽ താ​ഴം ഭാ​ഗ​ത്താ​യി​രു​ന്നു അ​പ​ക​ടം. ഉ​ട​ൻ​ത​ന്നെ തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ​ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ച്ചു. മാ​താ​വ് പ്രി​യ (നാ​ഷ​ണ​ൽ മെ​ഡി​ക്ക​ൽ​സ് ക​രി​മ​ണ്ണൂ​ർ).​സ​ഹോ​ദ​രി: ശ്രീ​ല​ക്ഷ്മി (പ്ല​സ്ടു വി​ദ്യാ​ർ​ഥി​നി,എ​സ്ജെഎ​ച്ച്എ​സ്എ​സ് ക​രി​മ​ണ്ണൂ​ർ).