വ​രു​മാ​ന വ​ർ​ധ​ന പ​ദ്ധ​തി​ക​ളു​മാ​യി ഗ്രീ​ൻ​വാ​ലി ഡെവ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി
Monday, May 16, 2022 10:45 PM IST
ചെ​റു​തോ​ണി: കോ​ട്ട​യം അ​തി​രൂ​പ​ത​യു​ടെ ഇ​ടു​ക്കി ജി​ല്ല​യി​ലെ സാ​മൂ​ഹ്യ​സേ​വ​ന വി​ഭാ​ഗ​മാ​യ ഗ്രീ​ൻ​വാ​ലി ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​രു​മാ​ന​വ​ർ​ധ​ന പ​ദ്ധ​തി​ക​ൾ​ക്ക് തു​ട​ക്കം​കു​റി​ച്ചു. പ്ര​കൃ​തി​യി​ൽ​നി​ന്നും ല​ഭി​ക്കു​ന്ന വി​ഭ​വ​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ വ​രു​മാ​നം ല​ഭ്യ​മാ​ക​ത്ത​ക്ക​വി​ധം മൂ​ല്യ​വ​ർ​ധി​ത പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കി വി​പ​ണി​യി​ൽ എ​ത്തി​ക്കു​ന്ന പ​ദ്ധ​തി​യാ​ണി​ത്.
വീ​ടു​ക​ളി​ൽ നി​ർ​മി​ക്കു​ന്ന ഉ​ത്പ​ന്ന​ങ്ങ​ൾ സ​മാ​ഹ​രി​ച്ച് ഒ​രു പൊ​തു വി​പ​ണി​യി​ൽ എ​ത്തി​ക്കു​ക എ​ന്ന​താ​ണ് പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.
പ​രി​ശീ​ല​നം ല​ഭി​ച്ച സ്വാ​ശ്ര​യ സം​ഘാം​ഗ​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ നി​ർ​വ​ഹി​ച്ചു. കോ​ട്ട​യം അ​തി​രൂ​പ​ത മെ​ത്രാ​പ്പോ​ലീ​ത്ത മാ​ർ മാ​ത്യു മൂ​ല​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഗ്രീ​ൻ​വാ​ലി ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് ഫാ. ​മൈ​ക്കി​ൾ വെ​ട്ടി​ക്കാ​ട്ട്, വൈ​സ് പ്ര​സി​ഡ​ന്‍റ് ഫാ. ​ജോ​ബി പൂ​ച്ചു​ക​ണ്ട​ത്തി​ൽ, സെ​ക്ര​ട്ട​റി ഫാ. ​ജോ​ബി​ൻ പ്ലാ​ച്ചേ​രി​പ്പു​റ​ത്ത്, പി​ആ​ർ​ഒ സി​സ്റ്റ​ർ ജി​ജി വെ​ളി​ഞ്ചാ​യി​ൽ, പ്രോ​ഗ്രാം ഓ​ഫി​സ​ർ സി​റി​യ​ക് ജോ​സ​ഫ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.