സി​പി​എം ഓ​ഫീ​സ് നി​ർ​മാ​ണം: വി​ശ​ദീ​ക​ര​ണ​വു​മാ​യി നേ​താ​ക്ക​ൾ
Monday, May 16, 2022 10:45 PM IST
രാ​ജാ​ക്കാ​ട്: നി​ർ​മാ​ണ നി​രോ​ധ​ന ഉ​ത്ത​ര​വ് നി​ല​നി​ൽ​ക്കു​ന്ന ബൈ​സ​ണ്‍​വാ​ലി പ​ഞ്ചാ​യ​ത്തി​ലെ ഇ​രു​പ​തേ​ക്ക​റി​ൽ സി​പി​എം പാ​ർ​ട്ടി ഓ​ഫീ​സി​ന് റ​വ​ന്യൂ വ​കു​പ്പ് സ്റ്റോ​പ് മെ​മ്മോ ന​ൽ​കി​യി​ട്ടും നി​ർ​മാ​ണം തു​ട​രു​ന്ന​തി​നെ ന്യാ​യീ​ക​രി​ച്ച് സി​പി​എം.
ഉ​ടു​ന്പ​ൻ​ചോ​ല - ര​ണ്ടാം​മൈ​ൽ റോ​ഡ് നി​ർ​മാ​ണ​ത്തി​നാ​യി പാ​ർ​ട്ടി ഓ​ഫീ​സ് പൊ​ളി​ച്ചു ന​ൽ​കി​യ​താ​ണെ​ന്നും കെ​ട്ടി​ടം ത​ക​ർ​ന്നു​വീ​ഴു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പു​തു​ക്കി നി​ർ​മി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​തെ​ന്നും സ്റ്റോ​പ് മെ​മ്മോ അ​വ​ഗ​ണി​ച്ചി​ട്ടി​ല്ലെ​ന്നും ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം ഷൈ​ല​ജ സു​രേ​ന്ദ്ര​ൻ അ​റി​യി​ച്ചു.
ജി​ല്ല​യി​ൽ ഇ​രു​പ​തേ​ക്ക​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ പ​ട്ട​യ ഭൂ​മി​യി​ൽ​പോ​ലും കാ​ർ​ഷി​കേ​ത​ര നി​ർ​മാ​ണ​ങ്ങ​ൾ​ക്കു നി​രോ​ധ​ന​മു​ള്ള​താ​ണ്.
ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ​ഞ്ചാ​യ​ത്തി​ന്‍റെ അ​നു​മ​തി പോ​ലു​മി​ല്ലാ​തെ ബ​ഹു​നി​ല മ​ന്ദി​ര​ത്തി​ന്‍റെ നി​ർ​മാ​ണം ന​ട​ക്കു​ന്ന​ത്. റോ​ഡ​രി​കി​ൽ കെ​ട്ടി​ട​ത്തി​ന്‍റെ മൂ​ന്നു നി​ല​ക​ൾ നി​ർ​മി​ച്ച​ശേ​ഷ​മാ​ണ് റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ർ സ്റ്റോ​പ് മെ​മ്മോ ന​ൽ​കി​യ​ത്.
നി​ർ​മാ​ണം ത​ട​ഞ്ഞ് റ​വ​ന്യൂ വ​കു​പ്പ് ഉ​ത്ത​ര​വ് ന​ൽ​കി​യി​ട്ടും നി​ർ​മാ​ണം തു​ട​രു​ന്ന​തി​നെ​തി​രേ കോ​ണ്‍​ഗ്ര​സും ബി​ജെ​പി​യും രം​ഗ​ത്തെ​ത്തി​യി​രു​ന്നു. രാ​ജ​കു​മാ​രി​യി​ലും സി​പി​എം പാ​ർ​ട്ടി ഓ​ഫീ​സ് പു​തു​ക്കി നി​ർ​മി​ച്ച​തും ഇ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഈ ​ആ​രോ​പ​ണ​ങ്ങ​ൾ​ക്കു പി​ന്നാ​ലെ​യാ​ണ് വി​ശ​ദീ​ക​ര​ണ​വു​മാ​യി സി​പി​എം രം​ഗ​ത്തെ​ത്തി​യ​ത്.