ക​ന​ത്ത മ​ഴ തു​ട​രു​ന്നു; ജി​ല്ല അ​തീ​വ ജാ​ഗ്ര​ത​യി​ൽ
Sunday, May 15, 2022 11:05 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ ക​ന​ത്ത മ​ഴ തു​ട​രു​ന്നു. അ​തി തീ​വ്ര മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന കാ​ലാ​വ​സ്ഥ വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പി​നെ തു​ട​ർ​ന്ന് ഇ​ന്ന് ജി​ല്ല​യി​ൽ റെ​ഡ് അ​ല​ർ​ട്ടും നാ​ളെ ഓ​റ​ഞ്ച് അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴി​ന് അ​വ​സാ​നി​ച്ച 24 മ​ണി​ക്കൂ​റി​ൽ ജി​ല്ല​യി​ൽ 40.76 മി​ല്ലീ​മീ​റ്റ​ർ മ​ഴ​യാ​ണ് ല​ഭി​ച്ച​ത്. തൊ​ടു​പു​ഴ- 80.8, പീ​രു​മേ​ട് -64, ഉ​ടു​ന്പ​ഞ്ചോ​ല- 24.2, ദേ​വി​കു​ളം-19.2, ഇ​ടു​ക്കി -15.6 എ​ന്നി​ങ്ങ​നെ​യാ​ണ് ഓ​രോ താ​ലൂ​ക്കു​ക​ളി​ലും ല​ഭി​ച്ച മ​ഴ​യു​ടെ അ​ള​വ്. തൊ​ടു​പു​ഴ മേ​ഖ​ല​യി​ൽ ഇ​ട​വി​ട്ട് ശ​ക്ത​മാ​യ മ​ഴ ല​ഭി​ച്ചു. ഹൈ​റേ​ഞ്ചി​ന്‍റെ പ​ല ഭാ​ഗ​ത്തും ശ​ക്ത​മാ​യ മ​ഴ ല​ഭി​ച്ചി​ല്ല.
അ​പ​ക​ട സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് എ​ല്ലാ വ​കു​പ്പു​ക​ൾ​ക്കും ജി​ല്ലാ ഭ​ര​ണ​കൂ​ടം ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ദു​ര​ന്ത നി​വാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നാ​യി താ​ലൂ​ക്ക് ത​ല​ത്തി​ൽ നോ​ഡ​ൽ ഓ​ഫീ​സ​ർ​മാ​രെ​യും നി​യോ​ഗി​ച്ചു.
ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ഇ​ടു​ക്കി (എ​ൽ​ആ​ർ )- തൊ​ടു​പു​ഴ താ​ലൂ​ക്ക്, ഇ​ടു​ക്കി ആ​ർ​ഡി​ഒ -ഇ​ടു​ക്കി, എ​സി​എ​സ്ഒ കു​മ​ളി -പീ​രു​മേ​ട്, ദേ​വി​കു​ളം സ​ബ് ക​ള​ക്ട​ർ -ദേ​വി​കു​ളം, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ആ​ർ​ആ​ർ-​ഉ​ടു​ന്പ​ഞ്ചോ​ല എ​ന്നി​വ​രാ​ണ് നോ​ഡ​ൽ ഓ​ഫീ​സ​ർ​മാ​ർ. ജി​ല്ലാ താ​ലൂ​ക്ക് ത​ല​ത്തി​ൽ ക​ണ്‍​ട്രോ​ൾ റൂ​മു​ക​ളും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.
മ​ഴ മു​ന്ന​റി​യി​പ്പു മാ​റു​ന്ന​തു വ​രെ ജി​ല്ല​യി​ൽ ട്ര​ക്കിം​ഗ്, ഓ​ഫ് റോ​ഡ് ഡ്രൈ​വിം​ഗ്, എ​ന്നി​വ​യ്ക്കു ക​ള​ക്ട​ർ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി. മ​ല​യോ​ര റോ​ഡു​ക​ളി​ലൂ​ടെ​യു​ള്ള രാ​ത്രി യാ​ത്ര​യ്ക്കും നി​യ​ന്ത്ര​ണ​മു​ണ്ട്. തോ​ട്ടം മേ​ഖ​ല​യി​ൽ മ​ണ്ണി​ടി​ഞ്ഞും മ​രം വീ​ണും അ​പ​ക​ട​മു​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ഇ​ത്ത​രം സ്ഥ​ല​ങ്ങ​ളി​ൽ തൊ​ഴി​ലാ​ളി​ക​ളെ പ​ണി​യെ​ടു​പ്പി​ക്കു​ന്ന​തും നി​രോ​ധി​ച്ചു.
മ​ഴ മു​ന്ന​റി​യി​പ്പു നി​ല നി​ൽ​ക്കു​ന്ന​തി​നാ​ൽ മ​ണ്ണെ​ടു​പ്പ്, ക്വാ​റി, മൈ​നിം​ഗ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി. ഡാ​മു​ക​ളി​ലെ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ആ​വ​ശ്യ​മാ​യ സു​ര​ക്ഷാ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.