കാ​റ്റി​ൽ അ​റ​ക്കു​ള​ത്ത് വ്യാ​പ​ക നാ​ശം
Friday, January 28, 2022 10:26 PM IST
അ​റ​ക്കു​ളം: ശ​ക്ത​മാ​യ കാ​റ്റി​ൽ അ​റ​ക്കു​ളം മേ​ഖ​ല​യി​ൽ വ്യാ​പ​ക നാ​ശം. അ​റ​ക്കു​ളം അ​ശോ​ക ക​വ​ല​യ്ക്ക് സ​മീ​പ​ത്തെ കോ​ണ്‍​ഗ്ര​സ് ഓ​ഫീ​സാ​യ ഇ​ന്ദി​രാ​ഭ​വ​ന്‍റെ മേ​ൽ​ക്കൂ​ര കാ​റ്റ​ത്ത് പ​റ​ന്നു​പോ​യി. മേ​ൽ​ക്കൂ​ര അ​ടു​ത്തു​ള്ള തേ​ക്കു​മ​ര​ത്തി​ൽ ത​ങ്ങി​നി​ന്ന​തി​നാ​ൽ ആ​ളു​ക​ളു​ടെ​മേ​ൽ വീ​ഴാ​തെ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. ഇ​തി​നു പു​റ​മെ ഒ​ട്ടേ​റെ സ്ഥ​ല​ങ്ങ​ളി​ൽ കാ​റ്റു വീ​ശി​യ​തു​മൂ​ലം മ​ര​ങ്ങ​ൾ ഒ​ടി​ഞ്ഞു​വീ​ണു. വൈ​ദ്യു​തി ലൈ​നു​ക​ളി​ലേ​ക്ക് മ​ര​ങ്ങ​ൾ വീ​ണ് വൈ​ദ്യു​തി ത​ട​സ​വും നേ​രി​ട്ടു.