പ​ള്ളി​ക്കെ​ട്ടി​ടം പൊ​ളി​ച്ചു​മാ​റ്റി റോ​ഡ് ന​ൽ​കി മാ​തൃ​ക​യാ​യി
Friday, January 28, 2022 10:19 PM IST
രാ​ജാ​ക്കാ​ട്: പ​ള്ളി​ക്കെ​ട്ടി​ടം പൊ​ളി​ച്ചു​മാ​റ്റി റോ​ഡ് ന​ൽ​കി പ​ള്ളി ക​മ്മി​റ്റി മാ​തൃ​ക​യാ​യി. പ​ഴ​യ​വി​ടു​തി സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ പ​ള്ളി ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​ണ് വാ​ഹ​ന ഗ​താ​ഗ​ത​ത്തി​ന് റോ​ഡി​ല്ലാ​ത്ത പ​ഴ​യ​വി​ടു​തി​യി​ലെ വീ​ട്ടു​കാ​ർ​ക്ക് റോ​ഡ് ന​ൽ​കി മാ​തൃ​ക കാ​ട്ടി​യ​ത്.

പ​ഴ​യ​വി​ടു​തി ടൗ​ണി​ൽ​നി​ന്നും ഈ​ട്ടി​ക്ക​ൽ പ​ടി​യി​ലേ​ക്ക് പോ​കു​ന്ന മൂ​ന്ന​ടി ന​ട​പ്പു​വ​ഴി​യാ​ണ് വാ​ഹ​ന​ങ്ങ​ൾ​ക്കു ക​ട​ന്നു​പോ​കാ​നു​ള്ള വീ​തി​യി​ൽ നി​ർ​മി​ച്ച​ത്. ആ ​ഭാ​ഗ​ത്തു​ള്ള മു​പ്പ​തോ​ളം കു​ടും​ബ​ങ്ങ​ൾ​ക്ക്് നി​ര​വ​ധി വ​ർ​ഷ​ങ്ങ​ളാ​യി ന​ട​പ്പു​വ​ഴി മാ​ത്ര​മാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്.

ഒ​രു വീ​ടി​ന്‍റെ​യും പ​ള്ളി​യു​ടെ കെ​ട്ടി​ട​ത്തി​ന്‍റെ​യും ന​ടു​വി​ലൂ​ടെ​യാ​യി​രു​ന്നു ന​ട​പ്പാ​ത. അ​ടു​ത്തി​ടെ വാ​ർ​ഡി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ന്ന​പ്പോ​ൾ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പ്രി​ൻ​സ് തോ​മ​സി​നോ​ട് റോ​ഡി​ന്‍റെ ആ​വ​ശ്യ​ക​ത വീ​ട്ടു​കാ​ർ അ​റി​യി​ച്ചി​രു​ന്നു. അ​ദ്ദേ​ഹം ജ​യി​ച്ച​യു​ട​നെ പ​ള്ളി പൊ​തു​യോ​ഗ​ത്തി​ന് റോ​ഡി​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് കെ​ട്ടി​ട​ത്തി​ന്‍റെ വ​ശം പൊ​ളി​ച്ചു​മാ​റ്റി റോ​ഡ് ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സം പ​ള്ളി​ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ സാം ​ക​ളീ​ക്ക​ൽ, സാ​ജു പു​ൽ​പ്പ​റ​ന്പി​ൽ, ജോ​ഷി ക​ന്യാ​കു​ഴി​യി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വാ​ർ​ഡു​മെ​ന്പ​ർ പ്രി​ൻ​സ് തോ​മ​സ്, സ​ണ്ണി പ​ണ്ടാ​ര​ത്തി​ക്കു​ടി, ബാ​ബു​ലാ​ൽ, ബി​ജു കോ​ട്ട​യി​ൽ, മ​ത്താ​യി ക​ന്യാ​ക്കു​ഴി, എ​ബി​സ​ണ്‍, ബി​ജു വെ​ട്ടി​ക്കു​ളം എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് റോ​ഡ് നി​ർ​മി​ച്ച​ത്.