ഭ​ര​ണ​ഘ​ട​ന ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ അ​ടി​ത്ത​റ: മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ
Thursday, January 27, 2022 10:31 PM IST
തൊ​ടു​പു​ഴ: എ​ല്ലാ​വ​രെ​യും ഉ​ൾ​ക്കൊ​ള്ളു​ന്ന ഭ​ര​ണ​ഘ​ട​ന​യാ​ണ് ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ അ​ടി​ത്ത​റ​യെ​ന്ന് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ. പൈ​നാ​വി​ൽ 73-ാമ​ത് റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ പ​രി​പാ​ടി​യി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ലോ​ക​ത്ത് പ​ല രാ​ഷ്ട്ര​ങ്ങ​ളി​ലും ഭ​ര​ണ​പ്ര​തി​സ​ന്ധി​ക​ളും അ​ട്ടി​മ​റി​ക​ളും ന​ട​ക്കു​ന്പോ​ഴും ഇ​ന്ത്യ ഏ​റ്റ​വും ശ​ക്ത​മാ​യ ജ​നാ​ധി​പ​ത്യ രാ​ജ്യ​മാ​യി നി​ല​നി​ൽ​ക്കു​ന്ന​ത് ഭ​ര​ണ​ഘ​ട​ന​യു​ടെ ക​രു​ത്തി​ന്‍റെ പ്ര​തീ​ക​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. കോ​വി​ഡ് മ​ഹാ​മാ​രി​യി​ൽ സ്വ​യം സം​ര​ക്ഷി​ക്കാ​നു​ള്ള ബാ​ധ്യ​ത ഓ​രോ​രു​ത്ത​രും ഏ​റ്റെ​ടു​ക്ക​ണം. കോ​വി​ഡി​നെ​തി​രെ​യു​ള്ള പോ​രാ​ട്ട​ങ്ങ​ൾ​ക്ക് കേ​ര​ളം ലോ​ക​ത്തി​നു ത​ന്നെ മാ​തൃ​ക​യാ​കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് കാ​ഴ്ച​വ​യ്ക്കു​ന്ന​ത്.

ഭ​ര​ണ​ഘ​ട​ന​യു​ടെ അ​ന്തഃ​സ​ത്ത​യെ ദു​ർ​ബ​ല​പ്പെ​ടു​ത്താ​നും ദു​രു​പ​യോ​ഗം ചെ​യ്യാ​നും അ​നു​വ​ദി​ച്ചു​കൂ​ടാ.

ജി​ല്ല നേ​രി​ടു​ന്ന ഒ​ട്ടേ​റെ പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം കാ​ണാ​ൻ പ​രി​ശ്ര​മി​ക്കു​മെ​ന്നും ഇ​ടു​ക്കി പാ​ക്കേ​ജി​ലൂ​ടെ മി​ക​ച്ച വി​ക​സ​നം ജി​ല്ല​യി​ൽ ന​ട​പ്പാ​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി മ​ന്ത്രി വി​വി​ധ സേ​നാം​ഗ​ങ്ങ​ളു​ടെ പ​രേ​ഡി​ൽ സ​ല്യൂ​ട്ട് സ്വീ​ക​രി​ച്ചു.

ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ജി കെ. ​ഫി​ലി​പ്പ്, ജി​ല്ലാ ക​ള​ക്ട​ർ ഷീ​ബ ജോ​ർ​ജ്, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ർ. ക​റു​പ്പ​സാ​മി, എ​ഡി​എം ഷൈ​ജു പി. ​ജേ​ക്ക​ബ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് പോ​ൾ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ കെ.​ജി. സ​ത്യ​ൻ, വാ​ർ​ഡ് മെം​ബ​ർ രാ​ജു ജോ​സ​ഫ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.