ആ​വി​ഷ്കാ​ര സ്വാ​ത​ന്ത്ര്യം അ​പ​മാ​നി​ക്കാ​നു​ള്ള ലൈ​സ​ൻ​സ​ല്ല: കെ​സി​വൈ​എം
Thursday, January 27, 2022 10:29 PM IST
ചെ​റു​തോ​ണി: വി​ശ്വാ​സ​ത്തെ​യും ക്രി​സ്ത്യാ​നി​ക​ളെ​യും അ​പ​മാ​നി​ക്കു​ന്ന സം​ഘ​ടി​ത നീ​ക്ക​ങ്ങ​ൾ​ക്കെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി കെ​സി​വൈ​എം ഇ​ടു​ക്കി രൂ​പ​ത. ഇ​ന്ത്യ​യി​ൽ മ​ത​ത്തി​ൽ വി​ശ്വ​സി​ക്കാ​നും വി​ശ്വ​സി​ക്കാ​തി​രി​ക്കാ​നും അ​വ​കാ​ശ​മു​ണ്ട്. ക്രൈ​സ്ത​വ​ന്‍റെ മ​ത​വി​ശ്വാ​സ​ത്തെ മു​റി​വേ​ൽ​പ്പി​ക്കു​ന്ന സം​ഭ​വ വി​കാ​സ​ങ്ങ​ളാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഇ​ന്ന് ന​ട​ക്കു​ന്ന​ത്. ആ​വി​ഷ്കാ​ര സ്വാ​ത​ന്ത്ര്യം, സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ മ​ത​വി​കാ​ര​ങ്ങ​ളെ വ്ര​ണ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ലൈ​സ​ൻ​സ​ല്ല. സ​മ​ർ​പ്പി​ത ജീ​വി​തം ന​യി​ക്കു​ന്ന സ​ന്യാ​സ സ​മൂ​ഹ​ത്തെ അ​വ​ഹേ​ളി​ച്ചു​കൊ​ണ്ടു​ള്ള സൃ​ഷ്ടി​ക​ൾ ഭൂ​ഷ​ണ​മ​ല്ല. ആ​വി​ഷ്കാ​ര സ്വാ​ത​ന്ത്ര്യം അ​വ​ഹേ​ള​ന​ത്തി​ലേ​ക്ക് മാ​റു​ന്പോ​ൾ അ​തി​നെ നി​യ​ന്ത്രി​ക്കാ​ൻ ഭ​ര​ണ​കൂ​ട​ങ്ങ​ൾ ത​യാ​റാ​ക​ണം. ആ​വി​ഷ്കാ​ര സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ പേ​രി​ൽ ന​ട​ക്കു​ന്ന അ​വ​ഹേ​ള​ന​ത്തി​നെ​തി​രേ പ്ര​തി​ഷേ​ധി​ക്കാ​ൻ ഇ​ടു​ക്കി രൂ​പ​ത കാ​ര്യാ​ല​യ​ത്തി​ൽ കൂ​ടി​യ യോ​ഗം തീ​രു​മാ​നി​ച്ചു. കെ​സി​വൈ​എം രൂ​പ​ത പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് തോ​മ​സ്, ഡ​യ​റ​ക്ട​ർ ഫാ. ​മാ​ത്യു ഞ​വ​ര​ക്കാ​ട്ട്, ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ ജോ​യ്സി ഡി​എ​സ്ടി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​പ​ർ​ണ ജോ​സ​ഫ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ജോ ബൈ​ജു, അ​നു പി. ​ബെ​ന്നി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.