ടോ​റ​സ് ലോ​റി കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞു
Monday, January 24, 2022 10:16 PM IST
അ​ടി​മാ​ലി: ടോ​റ​സ് ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞു. കൊ​ച്ചി - ധ​നു​ഷ്കോ​ടി ദേ​ശീ​യപാ​ത​യി​ൽ വാ​ള​റ കു​ത്തി​നും ചീ​യ​പ്പാ​റ​യ്ക്കും ഇ​ട​യി​ലാ​ണ് ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് കൊ​ക്ക​യി​ലേ​ക്ക് പ​തി​ച്ച​ത്. അ​ടി​മാ​ലി​യി​ൽനി​ന്നു കോ​ത​മം​ഗ​ല​ത്തേ​ക്ക് വ​രി​യാ​യി​രു​ന്ന ലോ​റി 300 അ​ടി താ​ഴ്ച​യി​ലേക്കാണ് മറിഞ്ഞത്.

നി​ര​വ​ധിത്ത​വ​ണ മ​റി​ഞ്ഞ ശേ​ഷം വാ​ഹ​നം ദേ​വി​യാ​റി​ന്‍റെ ക​ര​യി​ൽ മ​റി​ഞ്ഞുകി​ട​ക്കു​ക​യാ​ണ്. ലോറിയിൽ ര​ണ്ടുപേ​ർ ഉ​ണ്ടെന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ഹൈ​വേ പോ​ലീ​സും നാ​ട്ടു​കാ​രും വ​ന​പാ​ല​ക​രും ഫ​യ​ർ​ഫോ​ഴ്സും ചേ​ർ​ന്ന് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​വ​രി​ക​യാ​ണ്.

വ​ന​മേ​ഖ​ല​യാ​യ​തി​നാ​ലും റോ​ഡി​ൽനി​ന്ന് വ​ള​രെ അ​ക​ലെ​യാ​യ​തി​നാ​ലും ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ദു​ഷ്ക​ര​മാ​ണ്. വെ​ളി​ച്ച​വും മ​റ്റ് സൗ​ക​ര്യ​ങ്ങ​ളും എ​ത്തി​ച്ചാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം പു​രോ​ഗ​മി​ക്കു​ന്ന​ത്.