ധീ​ര​ജ് വ​ധം: ഒ​ന്നാം പ്ര​തി​യെ വീ​ണ്ടും ക​സ്റ്റ​ഡി​യി​ൽ വി​ട്ടു
Monday, January 24, 2022 10:16 PM IST
മു​ട്ടം: ഇ​ടു​ക്കി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​യും എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​നു​മാ​യ ധീ​ര​ജ് രാ​ജേ​ന്ദ്ര​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഒ​ന്നാം പ്ര​തി യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വ് നി​ഖി​ൽ പൈ​ലി​യെ വീ​ണ്ടും അ​ന്വേ​ഷ​ണ സം​ഘം ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി. നാ​ളെ വൈ​കു​ന്നേ​രം നാ​ലു വ​രെ​യാ​ണ് ക​സ്റ്റ​ഡി കാ​ലാ​വ​ധി.

കൊ​ല​പാ​ത​ക​ത്തി​നു​പ​യോ​ഗി​ച്ച കേ​സി​ലെ നി​ർ​ണാ​യ​ക തെ​ളി​വാ​യ ക​ത്തി ക​ണ്ടെ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പോ​ലീ​സ് വീ​ണ്ടും കോ​ട​തി​യെ സ​മീ​പി​ച്ച​ത്. തെ​ളി​വെ​ടു​പ്പ് പൂ​ർ​ത്തി​യാ​കാ​ത്ത​തി​നാ​ൽ പ്ര​തി​യെ വി​ട്ടു കി​ട്ടേ​ണ്ട​ത് കേ​സി​ൽ അ​നി​വാ​ര്യ​മാ​ണെ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ കോ​ട​തി​യെ അ​റി​യി​ച്ചു. ഇ​തു പ​രി​ഗ​ണി​ച്ചാ​ണ് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ൽ വി​ട്ട​ത്.

കേ​സി​ലെ നാ​ലാം പ്ര​തി നി​തി​ൻ ലൂ​ക്കോ​സ്, ആ​റാം പ്ര​തി സോ​യി മോ​ൻ സ​ണ്ണി എ​ന്നി​വ​രു​ടെ ക​സ്റ്റ​ഡി അ​പേ​ക്ഷ​യും പോ​ലീ​സ് സ​മ​ർ​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​വ​ർ കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ലാ​യ​തി​നാ​ൽ പീ​രു​മേ​ട് സ​ബ് ജ​യി​ലി​ൽ എ​ത്തി വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കാ​ൻ കോ​ട​തി അ​നു​മ​തി ന​ൽ​കി. മു​ട്ടം ജി​ല്ലാ​ക്കോ​ട​തി​യാ​ണ് കേ​സ് പ​രി​ഗ​ണി​ച്ച​ത്.