കൊ​ടു​വേ​ലി ഇ​ട​വ​ക ജൂ​ബി​ലി​ ആഘോ​ഷം സ​മാ​പി​ച്ചു
Sunday, January 23, 2022 10:54 PM IST
കൊ​ടു​വേ​ലി: ഒ​രു​വ​ർ​ഷം നീ​ണ്ടു​നി​ന്ന കൊ​ടു​വേ​ലി ലി​റ്റി​ൽ ഫ്ള​വ​ർ ഇ​ട​വ​ക​യു​ടെ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളും തി​രു​നാ​ളും സ​മാ​പി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ കൂ​രി​യ ബി​ഷ​പ് മാ​ർ സെ​ബാ​സ്റ്റ്യ​ൻ വാ​ണി​യ​പ്പു​ര​യ്ക്ക​ൽ ദി​വ്യ​ബ​ലി​യ​ർ​പ്പി​ച്ചു.

സു​വ​ർ​ണ ജൂ​ബി​ലി വ​ർ​ഷ​ത്തി​ൽ ഇ​ട​വ​ക ന​ട​ത്തി​യ ആ​ത്മീ​യ​വും ഭൗ​തി​ക​വു​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ബി​ഷ​പ് പ്ര​കീ​ർ​ത്തി​ച്ചു. നി​ർ​ധ​ന കു​ടും​ബ​ത്തി​ന് വീ​ടു നി​ർ​മി​ച്ചു​ന​ൽ​കി​യ ഇ​ട​വ​ക സ​മൂ​ഹ​ത്തി​ന്‍റെ കാ​രു​ണ്യ​പ്ര​വ​ർ​ത്തി അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ശ​നി​യാ​ഴ്ച രാ​വി​ലെ സി​എം​ഐ കാ​ർ​മ​ൽ പ്രൊ​വി​ൻ​സി​ലെ ന​വ​വൈ​ദി​ക​രും വൈ​കു​ന്നേ​രം ഫാ. ​ജി​ജോ ഉ​റു​ന്പി​ലും വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ചു. ഫാ. ​ആ​ന്‍റ​ണി പു​ത്ത​ൻ​കു​ളം സ​ന്ദേ​ശം ന​ൽ​കി. തി​രു​ക്ക​ർ​മ​ങ്ങ​ൾ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ഓ​ണ്‍​ലൈ​നാ​യാ​ണ് ന​ട​ത്തി​യ​തെ​ന്ന് വി​കാ​രി ഫാ. ​തോ​മ​സ് മ​ഞ്ഞ​ക്കു​ന്നേ​ൽ അ​റി​യി​ച്ചു.