റൈ​സ് വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡ് വി​ത​ര​ണം ന​ട​ത്തി
Sunday, January 23, 2022 10:54 PM IST
തൊ​ടു​പു​ഴ: ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഇ​ടു​ക്കി കെ​യ​ർ ഫൗ​ണ്ടേ​ഷ​ൻ ഇ​ടു​ക്കി പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന സ​മ​ഗ്ര വി​ദ്യാ​ഭ്യാ​സ പ​രി​പോ​ഷ​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള റൈ​സ് വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡ് വി​ത​ര​ണം ക​രി​മ​ണ്ണൂ​ർ സെ​ന്‍റ് ജോ​സ​ഫ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ത്തി. എ​സ്എ​സ്എ​ൽ​സി​ക്കും പ്ല​സ്ടു​വി​നും എ​ല്ലാ വി​ഷ​യ​ത്തി​നും എ ​പ്ല​സ് നേ​ടി​യ പ​ഞ്ചാ​യ​ത്തി​ലെ കു​ട്ടി​ക​ളെ​യാ​ണ് ആ​ദ​രി​ച്ച​ത്. പ്രി​ൻ​സി​പ്പ​ൽ ബി​സോ​യി ജോ​ർ​ജ്, ഹെ​ഡ്മാ​സ്റ്റ​ർ സ​ജി മാ​ത്യു, പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​രാ​യ ആ​ൻ​സി സി​റി​യ​ക്, ബി​ബി​ൻ അ​ഗ​സ്റ്റി​ൻ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ലി​യോ കു​ന്ന​പ്പി​ള്ളി, ബേ​ബി തോ​മ​സ്, ദി​ലീ​പ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ക്യാ​ന്പ് ന​ട​ത്തി

ക​ല്ലാ​നി​ക്ക​ൽ: സെ​ന്‍റ് ജോ​ർ​ജ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീ​മി​ന്‍റെ​യും സ്കൗ​ട്ടി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ഉ​പ​ജീ​വ​നം 2022 ത്രി​ദി​ന പ​രി​ശീ​ല​ന ക്യാ​ന്പ് ന​ട​ത്തി. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​കു​ര്യാ​ക്കോ​സ് കൊ​ട​ക​ല്ലി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ ഡോ. ​സാ​ജ​ൻ മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്രി​ൻ​സി​പ്പ​ൽ ടോ​മി ജോ​സ​ഫ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് മാ​ർ​ട്ടി​ൻ ജോ​സ​ഫ്, എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ നി​ക്സ് ജോ​സ്, സ്കൗ​ട്ട് മാ​സ്റ്റ​ർ ജോ​ബി​ൻ ജോ​സ്, വി​ദ്യാ​ർ​ഥി​ക​ളാ​യ സി​യോ​ണ ബെ​ന്നി, മെ​ൽ​ബി​ൻ മാ​ർ​ട്ടി​ൻ, ഇ​ഫാ​സ് ഇ​ബ്രാ​ഹിം, ജി​ത്തു ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.