വ​ധ​ശ്ര​മം: പ്ര​തി​ക്ക് ത​ട​വു​ശി​ക്ഷ
Sunday, January 23, 2022 10:28 PM IST
പീ​രു​മേ​ട്: കേ​ബി​ൾ ടി​വി ഓ​പ്പ​റേ​റ്റ​ർ​മാ​രെ അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക്ക് ത​ട​വു​ശി​ക്ഷ. കു​ട്ടി​ക്കാ​നം സ്വ​ദേ​ശി കു​ട്ട​പ്പ​നാ​ണ് മൂ​ന്നു​മാ​സം ത​ട​വും 1000 രൂ​പ പി​ഴ​യും പീ​രു​മേ​ട് ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി വി​ധി​ച്ച​ത്. 2015ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. സ്വ​കാ​ര്യ കേ​ബി​ൾ ടി​വി സ്ഥാ​പ​ന​ത്തി​ന്‍റെ കേ​ബി​ളു​ക​ൾ കു​ട്ട​പ്പ​ൻ വെ​ട്ടി​ന​ശി​പ്പി​ച്ചു. കേ​ബി​ളു​ക​ൾ പു​നഃസ്ഥാ​പി​ക്കാ​നെ​ത്തി​യ മൈ​ക്കി​ൾ രാ​ജ്, ജോ​ജ​ൻ സി. ​കു​രു​വി​ള എ​ന്നി​വ​രെ കു​ട്ട​പ്പ​ൻ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും വെ​ട്ടു​ക​ത്തി ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ക്കു​ക​യും ചെ​യ്തു. ഇ​വ​രു​ടെ പ​രാ​തി​യി​ൽ കു​ട്ട​പ്പ​നെ​തി​രെ പീ​രു​മേ​ട് പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു.

ഇ‌ടുക്കിക്ക്
കാ​ർ​ഷി​ക പാ​ക്കേ​ജ്
പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന്

ക​ട്ട​പ്പ​ന: ഇ​ടു​ക്കി പാ​ക്കേ​ജി​ലെ കാ​ർ​ഷി​ക പാ​ക്കേ​ജു​ക​ൾ ഉ​ട​ൻ പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് പാ​ന്പാ​ടും​പാ​റ മ​ണ്ഡ​ലം സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. വ​ലി​യ​തോ​വാ​ള​യി​ൽ ന​ട​ന്ന സ​മ്മേ​ള​നം സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബേ​ബി പ​തി​പ്പ​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ടോ​മി തെ​ക്കേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​വി. ജോ​സു​കു​ട്ടി, ഒ.​ടി. ജോ​ണ്‍ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.