ആ​ശം​സാ കാ​ർ​ഡു​ക​ളു​ടെ ഡി​സൈ​നിം​ഗിൽ ലോക റി​ക്കാ​ർ​ഡു​മാ​യി കാ​ർ​ത്തി​ക
Sunday, January 23, 2022 10:28 PM IST
നെ​ടു​ങ്ക​ണ്ടം: ആ​ശം​സാ കാ​ർ​ഡു​ക​ൾ ഡി​സൈ​ൻ​ചെ​യ്ത് ക​ലാം​സ് വേ​ൾ​ഡ് റി​ക്കാ​ർ​ഡു​മാ​യി നാ​ലാം​ക്ലാ​സു​കാ​രി കാ​ർ​ത്തി​ക സ​ജി. കൂ​ട്ടാ​ർ എ​സ്എ​ൻ എ​ൽ​പി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​നി​യാ​യ കാ​ർ​ത്തി​ക സ​ജി 10 മ​ണി​ക്കൂ​ർ 25 മി​നി​റ്റു​കൊ​ണ്ട് 500 ആ​ശം​സാ കാ​ർ​ഡു​ക​ൾ ഡി​സൈ​ൻ ചെ​യ്ത് രാ​ജ്യ​ത്തെ പ്ര​മു​ഖ​ർ ഉ​ൾ​പ്പെ​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള​വ​ർ​ക്ക് അ​യ​ച്ചു​കൊ​ടു​ത്താ​ണ് വേ​ൾ​ഡ് റി​ക്കാ​ർ​ഡ് ക​ര​സ്ഥ​മാ​ക്കി​യ​ത്. മും​ബൈ ആ​സ്ഥാ​ന​മാ​യ സം​ഘ​ട​ന​യാ​ണ് ക​ലാം​സ്.

ക​ഴി​ഞ്ഞ ലോ​ക്ഡൗ​ണ്‍ സ​മ​യ​ത്താ​ണ് ഓ​ണ്‍​ലൈ​നാ​യി കാ​ർ​ത്തി​ക ചി​ത്ര​ര​ച​ന പ​ഠി​ച്ച​ത്. പി​ന്നീ​ട് 500 ആ​ശം​സാ കാ​ർ​ഡു​ക​ൾ വ​ര​യ്ക്കാ​ൻ പി​താ​വി​ന്‍റെ പി​ന്തു​ണ​യോ​ടെ ശ്ര​മ​മാ​രം​ഭി​ച്ചു. ഇ​തി​നാ​ണ് ഇ​പ്പോ​ൾ റി​ക്കാ​ർ​ഡ് ല​ഭി​ച്ച​ത്. ഇ​ത്ത​ര​ത്തി​ലു​ള്ള ആ​ദ്യ റി​ക്കാ​ർ​ഡ് കൂ​ടി​യാ​ണ് കാ​ർ​ത്തി​ക​യു​ടേ​ത്.

യു​കെ​ജി മു​ത​ൽ മ​യൂ​ര​നൃ​ത്തം ഉ​ൾ​പ്പെ​ടെ വ്യ​ത്യ​സ്ത മേ​ഖ​ല​ക​ളി​ൽ ക​ഴി​വു​തെ​ളി​യി​ച്ച മി​ടു​ക്കി​യാ​ണ് കാ​ർ​ത്തി​ക. രാ​ഷ്ട്ര​പ​തി, പ്ര​ധാ​ന​മ​ന്ത്രി, മു​ഖ്യ​മ​ന്ത്രി​മാ​ർ, ഗ​വ​ർ​ണ​ർ​മാ​ർ, മ​ന്ത്രി​മാ​ർ, എം​പി​മാ​ർ, എം​എ​ൽ​എ​മാ​ർ, മ​റ്റു ജ​ന​പ്ര​തി​നി​ധി​ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ, അ​ധ്യാ​പ​ക​ർ, സ്കൂ​ൾ കു​ട്ടി​ക​ൾ, ബ​ന്ധു​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ​ക്ക് കാ​ർ​ഡു​ക​ൾ അ​യ​ച്ചി​രു​ന്നു. മ​റു​പ​ടി ക​ത്തു​ക​ളും ല​ഭി​ച്ചു. ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് വ​കു​പ്പ്, ഹ​രി​ത കേ​ര​ള മി​ഷ​ൻ എ​ന്നി​വ സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച സ്നേ​ഹ​പൂ​ർ​വം മു​ഖ്യ​മ​ന്ത്രി​ക്ക് എ​ന്ന പ​രി​പാ​ടി​യി​ൽ സം​സ്ഥാ​ന​ത​ല​ത്തി​ൽ ഒ​ന്നാം​സ്ഥാ​നം നേ​ടി​യ കാ​ർ​ത്തി​ക് കൃ​ഷ്ണ സ​ഹോ​ദ​ര​നാ​ണ്. പി​താ​വ് സ​ജി ക​ർ​ഷ​ക​നാ​ണ്. സു​മി​ത​യാ​ണ് മാ​താ​വ്.