ഹൈ​ഡ​ൽ ടൂ​റി​സം പ​ദ്ധ​തി: പു​രോ​ഗ​തി വി​ല​യി​രു​ത്തി
Saturday, January 22, 2022 10:41 PM IST
ഇ​ടു​ക്കി: ജി​ല്ല​യി​ലെ ഹൈ​ഡ​ൽ ടൂ​റി​സ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം വി​ല​യി​രു​ത്താ​ൻ ഹൈ​ഡ​ൽ ടൂ​റി​സം ഡ​യ​റ​ക്ട​റും അ​ന​ർ​ട്ട് സി​ഇ​ഒ​യു​മാ​യ ന​രേ​ന്ദ്ര​നാ​ഥ് വെ​ല്ലൂ​രി ചെ​റു​തോ​ണി, ഇ​ടു​ക്കി ഡാ​മു​ക​ൾ, നാ​ടു​കാ​ണി എ​ന്നി​വി​ട​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു. ജി​ല്ലാ വി​ക​സ​ന ക​മ്മീ​ഷ​ണ​ർ അ​ർ​ജു​ൻ പാ​ണ്ഡ്യ​നും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

ചെ​റു​തോ​ണി ഡാം ​ക​വാ​ട​ത്തി​ൽ ചേ​ർ​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ ഡാം ​കാ​ണാ​നെ​ത്തു​ന്ന​വ​ർ​ക്ക് സൗ​ഹൃ​ദ​പ​ര​മാ​യ അ​ന്ത​രീ​ക്ഷം ഒ​രു​ക്ക​ണ​മെ​ന്ന് ഡ​യ​റ​ക്ട​ർ പ​റ​ഞ്ഞു. വ​ഴി​യോ​ര​ങ്ങ​ളി​ൽ സൈ​ൻ ബോ​ർ​ഡ്, കേ​ന്ദ്ര​ങ്ങ​ളി​ൽ അ​വ​ർ​ക്കു​വേ​ണ്ട സൗ​ക​ര്യ​ങ്ങ​ൾ തു​ട​ങ്ങി​യ​വ ല​ഭ്യ​മാ​ക്ക​ണം. ഇ​ടു​ക്കി ഡാ​മി​ൽ കെ ​എ​സ്ഇ​ബി​യു​ടെ ബോ​ട്ടിം​ഗ് വീ​ണ്ടും തു​ട​ങ്ങു​ന്ന​തു സം​ബ​ന്ധി​ച്ചും ഡാ​മി​ൽ കൂ​ടു​ത​ൽ ബ​ഗി കാ​റു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും യോ​ഗം ച​ർ​ച്ച​ചെ​യ്തു.

ഹൈ​ഡ​ൽ ടൂ​റി​സ​ത്തി​ന്‍റെ കീ​ഴി​ൽ ന​ട​പ്പാ​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന പ​ദ്ധ​തി​ക​ളാ​യ ഇ​ടു​ക്കി ഡാ​മി​ലെ ലേ​സ​ർ പ​വ​ലി​യ​ൻ ഗാ​ല​റി​യും വൈ​ശാ​ലി ഗു​ഹ​യി​ലെ അ​ണ്ട​ർ വാ​ട്ട​ർ അ​ക്വേ​റി​യ​വും നാ​ടു​കാ​ണി വ്യൂ ​പോ​യി​ന്‍റി​ലെ സ്കൈ ​വാ​ക് തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ളു​ടെ പ്രാ​രം​ഭ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള നി​ർ​ദേ​ശം ന​ൽ​കി. പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളും ഡ​യ​റ​ക്ട​ർ സ​ന്ദ​ർ​ശി​ച്ചു.

ഹൈ​ഡ​ൽ ടൂ​റി​സം ഇ​ൻ​ചാ​ർ​ജ് എം.​എ​ൻ. ജോ​മി, ഹൈ​ഡ​ൽ ടൂ​റി​സം ആ​ർ​ക്കി​ടെ​ക്ട് റെ​ജീ​വ് മാ​നു​വ​ൽ എ​ന്നി​വ​ർ​ക്കു​പു​റ​മെ കെ ​എ​സ്ഇ​ബി, ഹൈ​ഡ​ൽ ടൂ​റി​സം ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ത്തു.