മാ​സ്റ്റ​ർ പ്ലാ​ൻ: പ​രാ​തി ന​ൽ​കാ​ൻ 60 ദി​വ​സം
Saturday, January 22, 2022 10:39 PM IST
തൊ​ടു​പു​ഴ: ന​ഗ​ര​സ​ഭ പ്ര​സി​ദ്ധീ​ക​രി​ച്ച ക​ര​ട് മാ​സ്റ്റ​ർ പ്ലാ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ക്ഷേ​പ​ങ്ങ​ളും അ​ഭി​പ്രാ​യ​ങ്ങ​ളും സ്വീ​ക​രി​ക്കു​ന്ന​തി​നു​ള്ള സ​മ​യ​പ​രി​ധി 60 ദി​വ​സം ദീ​ർ​ഘി​പ്പി​ച്ച് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി. അ​തി​നാ​ൽ ആ​ക്ഷേ​പ​ങ്ങ​ളും അ​ഭി​പ്രാ​യ​ങ്ങ​ളും ന​ൽ​കാ​ൻ സാ​ധി​ക്കാ​ത്ത​വ​ർ​ക്ക് ഉ​ത്ത​ര​വി​റ​ങ്ങി 19 മു​ത​ൽ 60 ദി​വ​സ​ത്തി​നു​ള്ളി​ൽ തൊ​ടു​പു​ഴ മു​നി​സി​പ്പ​ൽ സെ​ക്ര​ട്ട​റി​ക്ക് ന​ൽ​കാം. ഇ​തി​ന​കം ല​ഭി​ച്ചി​ട്ടു​ള്ള പ​രാ​തി​ക​ൾ സ്പെ​ഷ​ൽ ക​മ്മി​റ്റി​യു​ടെ പ​രി​ഗ​ണ​ന​യ്ക്ക് സ​മ​ർ​പ്പി​ക്കും. ക​ര​ട് മാ​സ്റ്റ​ർ പ്ലാ​നി​ന്‍റെ പ​ക​ർ​പ്പ് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പ്ര​വ​ർ​ത്തി​ദി​വ​സ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന​യ്ക്കാ​യി മു​നി​സി​പ്പ​ൽ ഓ​ഫീ​സ​ൽ ല​ഭ്യ​മാ​ണ്.