ആ​യി​ര​മേ​ക്ക​റി​ന്‍റെ വി​ക​സ​ന​ത്തി​നാ​യി യ​ത്നി​ച്ച കെ.​ജെ. തോ​മ​സ് ഇ​നി ഓ​ർ​മ
Saturday, January 22, 2022 10:36 PM IST
അ​ടി​മാ​ലി: ആ​യി​ര​മേ​ക്ക​ർ എ​ന്ന കു​ടി​യേ​റ്റ ഗ്രാ​മ​ത്തി​ന്‍റെ വി​ക​സ​ന​ത്തി​നാ​യി അ​ഹോ​രാ​ത്രം ശ്ര​മി​ച്ച കെ.​ജെ. തോ​മ​സ് ഇ​നി ഓ​ർ​മ. കു​ടി​യേ​റ്റ കാ​ല​ത്ത് അ​റി​വി​ന്‍റെ​യും വാ​യ​ന​യു​ടെ​യും ലോ​കം ഒ​രു ഗ്രാ​മ​ത്തി​നു സ​മ്മാ​നി​ച്ച വ്യ​ക്തി​ത്വ​മാ​യി​രു​ന്നു തോ​മാ​സാ​ർ എ​ന്നു നാ​ട്ടു​കാ​ർ വി​ളി​ച്ചി​രു​ന്ന കെ.​ജെ. തോ​മ​സ്.

സ്കൂ​ളു​ക​ളു​ടെ അ​ഭാ​വം​മൂ​ലം കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സം മു​ട​ങ്ങി​യി​രു​ന്ന കാ​ല​ത്ത് 1955ൽ ​ആ​യി​ര​മേ​ക്ക​റി​ൽ സ്കൂ​ൾ ആ​രം​ഭി​ക്കു​ന്ന​തി​ന് അ​ദ്ദേ​ഹം ന​ട​ത്തി​യ ശ്ര​മ​ഫ​ല​മാ​യാ​ണ് ഇ​ന്ന​ത്തെ ജ​ന​താ സ്കൂ​ൾ യാ​ഥാ​ർ​ഥ്യ​മാ​ക്കി​യ​ത്. വ​ർ​ഷ​ങ്ങ​ളോ​ളം സ്കൂ​ളി​ൽ അ​ധ്യാ​പ​ക​നാ​യും അ​ദ്ദേ​ഹം സേ​വ​ന​മ​നു​ഷ്ഠി​ച്ചു.

ഒ​രു​കാ​ല​ത്ത് ആ​യി​ര​മേ​ക്ക​റി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കി​യ​വ​ർ​ക്കു ഭൂ​മി ന​ഷ്ട​മാ​കു​ന്ന സാ​ഹ​ച​ര്യം വ​ന്ന​പ്പോ​ൾ ഇ​തി​നെ​തി​രേ ആ​ളു​ക​ളെ സം​ഘ​ടി​പ്പി​ച്ചു സ​മ​രം ന​യി​ക്കു​ന്ന​തി​ലും കെ.​ജെ. തോ​മ​സ് നേ​തൃ​ത്വം​ന​ൽ​കി.

ആ​യി​ര​മേ​ക്ക​റി​ൽ ലൈ​ബ്ര​റി ആ​രം​ഭി​ച്ച​തും കെ.​ജെ. തോ​മ​സി​ന്‍റെ ശ്ര​മ​ഫ​ല​മാ​യാ​ണ്. ഇ​തി​നാ​യി സ്വ​ന്തം കെ​ട്ടി​ടം വാ​ട​ക​യി​ല്ലാ​തെ ന​ൽ​കി. ക​ന്നു​കാ​ലി വ​ള​ർ​ത്ത​ലി​ലും ജൈ​വ കൃ​ഷി​രീ​തി​ക​ളി​ലു​മെ​ല്ലാം അ​ദ്ദേ​ഹം വ്യ​ത്യ​സ്ഥ ശൈ​ലി​ക​ൾ പ​രീ​ക്ഷി​ച്ചു. കൈ​വ​ച്ച മേ​ഖ​ല​ക​ളി​ലെ​ല്ലാം ത​ന്േ‍​റ​താ​യ കൈ​യൊ​പ്പു ചാ​ർ​ത്തി​യാ​ണ് കെ.​ജെ. തോ​മ​സ് യാ​ത്ര​യാ​കു​ന്ന​ത്.