കോ​വി​ഡ് മൂ​ലം മ​രി​ച്ച​വ​രു​ടെ ആ​ശ്രി​ത​ർ​ക്ക് സ​ഹാ​യം
Saturday, January 22, 2022 10:36 PM IST
നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ കോ​വി​ഡ് മൂ​ലം മ​രി​ച്ച​വ​രു​ടെ ആ​ശ്രി​ത​ർ​ക്കാ​യു​ള്ള സ​ർ​ക്കാ​ർ ധ​ന​സ​ഹാ​യ​ത്തി​നു​ള്ള അ​പേ​ക്ഷ​ക​ൾ അ​ർ​ഹ​രാ​യ​വ​ർ ന​ൽ​ക​ണ​മെ​ന്ന് റ​വ​ന്യൂ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പ​ദ്ധ​തി​പ്ര​കാ​രം 50,000 രൂ​പ ഒ​റ്റ​ത്ത​വ​ണ​യും ബി​പി​എ​ൽ കു​ടും​ബ​ങ്ങ​ൾ​ക്ക് മാ​സം​തോ​റും 5,000 രൂ​പ​വീ​തം 36 മാ​സ​വും ന​ൽ​കും.

സ​ഹാ​യം ല​ഭി​ച്ചി​ട്ടി​ല്ലാ​ത്ത മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ അ​വ​കാ​ശി​ക​ൾ വി​ല്ലേ​ജ് ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട​ണം. മ​ര​ണ സ​ർ​ട്ടി​ഫി​ക്ക​റ്റ്, ഐ​സി​എം​ആ​ർ​ഐ അം​ഗീ​ക​രി​ച്ച ഡെ​ത്ത് ഡി​ക്ല​റേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ്, റേ​ഷ​ൻ കാ​ർ​ഡ്, അ​വ​കാ​ശി​ക​ളു​ടെ ആ​ധാ​ർ കാ​ർ​ഡ്, അ​പേ​ക്ഷ​ക​ന്‍റെ ബാ​ങ്ക് പാ​സ് ബു​ക്കി​ന്‍റെ പ​ക​ർ​പ്പ് എ​ന്നി​വ സ​ഹി​ത​മാ​ണ് അ​പേ​ക്ഷ ന​ൽ​കേ​ണ്ട​ത്. അ​ക്ഷ​യാ കേ​ന്ദ്ര​ത്തി​ലൂ​ടെ​യും അ​പേ​ക്ഷ ന​ൽ​കാം.