ധീ​ര​ജ് വ​ധം: പ്ര​തി​ക​ളെ വീ​ണ്ടും ക​സ്റ്റ​ഡി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ട് പോ​ലീ​സ്
Saturday, January 22, 2022 10:36 PM IST
തൊ​ടു​പു​ഴ: ഇ​ടു​ക്കി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് വി​ദ്യാ​ർ​ഥി ധീ​ര​ജി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​ക​ളെ വീ​ണ്ടും ക​സ്റ്റ​ഡി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ട് മു​ട്ടം ജി​ല്ലാ കോ​ട​തി​യി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചു. അ​പേ​ക്ഷ കോ​ട​തി നാ​ളെ പ​രി​ഗ​ണി​ക്കും.

ക​സ്റ്റ​ഡി കാ​ലാ​വ​ധി ഇ​ന്ന​ലെ അ​വ​സാ​നി​ച്ച​തി​നെ​ത്തു​ട​ർ​ന്നു ഒ​ന്നും ര​ണ്ടും പ്ര​തി​ക​ളാ​യ നി​ഖി​ൽ പൈ​ലി, ജെ​റി​ൻ ജോ​ജോ എ​ന്നി​വ​രെ ഇ​ന്ന​ലെ മു​ട്ടം ജി​ല്ലാ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. ഇ​വ​രെ പീ​രു​മേ​ട് സ​ബ് ജ​യി​ലി​ൽ വീ​ണ്ടും റി​മാ​ൻ​ഡ് ചെ​യ്തു. കേ​സി​ൽ മ​റ്റു പ്ര​തി​ക​ൾ റി​മാ​ൻ​ഡി​ലാ​ണ്.

ഇ​തി​നി​ടെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ഡി​വൈ​എ​സ്പി എ​വി​ടെ​യെ​ന്ന് കോ​ട​തി ചോ​ദി​ച്ചു.
കോ​വി​ഡ് ബാ​ധി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ ഹാ​ജ​രാ​കാ​തി​രു​ന്ന​തെ​ന്ന് സി​ഐ മ​റു​പ​ടി ന​ൽ​കി. എ​ന്നാ​ൽ ഓ​ണ്‍​ലൈ​നി​ൽ ഹാ​ജ​രാ​കാ​ൻ കോ​ട​തി നി​ർ​ദേ​ശി​ച്ചു. തു​ട​ർ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ഡി​വൈ​എ​സ്പി ഇ​മ്മാ​നു​വ​ൽ പോ​ൾ ഓ​ണ്‍​ലൈ​നി​ൽ ഹാ​ജ​രാ​യ​തോ​ടെ​യാ​ണ് കോ​ട​തി ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കി​യ​ത്.

അ​തേ​സ​മ​യം ധീ​ര​ജി​നെ കു​ത്താ​നു​പ​യോ​ഗി​ച്ച ക​ത്തി ഇ​തു​വ​രെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. ഒ​ന്നാം പ്ര​തി നി​ഖി​ൽ പൈ​ലി, നാ​ലാം​പ്ര​തി നി​തി​ൻ ലൂ​ക്കോ​സ്, ആ​റാം​പ്ര​തി സോ​യി​മോ​ൻ സ​ണ്ണി എ​ന്നി​വ​രെ​യാ​ണ് അ​ന്വേ​ഷ​ണ സം​ഘം ക​സ്റ്റ​ഡി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

കു​ത്താ​നു​പ​യോ​ഗി​ച്ച ക​ത്തി കാ​റി​ൽ പോ​കു​ന്ന​തി​നി​ടെ എ​റി​ഞ്ഞു​ക​ള​ഞ്ഞു​വെ​ന്നും ഇ​ത് എ​വി​ടെ​യാ​ണെ​ന്ന് അ​റി​യി​ല്ലെ​ന്നു​മാ​ണ് ഒ​ന്നാം​പ്ര​തി പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. സം​ഭ​വ​ത്തി​നു​ശേ​ഷം പ്ര​തി സ​ഞ്ച​രി​ച്ചു​വെ​ന്നു പ​റ​യു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ ഡ​മ്മി പ​രീ​ക്ഷ​ണം ന​ട​ത്തി​യും മെ​റ്റ​ൽ ഡി​റ്റ​ക്ട​ർ ഉ​പ​യോ​ഗി​ച്ചും തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ത്തി ക​ണ്ടെ​ത്താ​നാ​യി​ല്ല.