സം​സ്ഥാ​ന ഫോ​ട്ടോ​ഗ്രാ​ഫി: ബി​ജു മാ​ത്യു​വി​ന് ഒ​ന്നാം സ്ഥാ​നം
Saturday, January 22, 2022 10:32 PM IST
ചെ​റു​തോ​ണി: ഓ​ൾ കേ​ര​ള ഫോ​ട്ടോ​ഗ്രാ​ഫേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു സം​സ്ഥാ​ന ഫോ​ട്ടോ​ഗ്രാ​ഫി നേ​ച്ച​ർ ക്ല​ബ്ബ് ഹാ​പ്പി​ന​സ് എ​ന്ന വി​ഷ​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ണ്‍​ലൈ​ൻ ഫോ​ട്ടോ​ഗ്രാ​ഫി മ​ത്സ​ര​ത്തി​ൽ ക​രി​ന്പ​ൻ ഗ്രേ​യ്സ് സ്റ്റു​ഡി​യോ ഉ​ട​മ ബി​ജു മാ​ത്യു​വി​ന് ഒ​ന്നാം സ​മ്മാ​നം ല​ഭി​ച്ചു. പി. ​ച​ന്ദ്ര​കു​മാ​ർ, ബാ​ല​ൻ മാ​ധ​വ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ജ​ഡ്ജിം​ഗ് ക​മ്മി​റ്റി​യാ​ണ് സ​മ്മാ​നാ​ർ​ഹ​മാ​യ ചി​ത്രം തെ​ര​ഞ്ഞെ​ടു​ത്ത​ത്.

തൃ​ശൂ​രി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ അ​വാ​ർ​ഡു​തു​ക​യാ​യ 10000 രൂ​പ​യും ഫ​ല​ക​വും പ്ര​ശ​സ്തി​പ​ത്ര​വും പി. ​ബാ​ല​ച​ന്ദ്ര​ൻ എം​എ​ൽ​എ​യി​ൽ​നി​ന്ന് ബി​ജു ഏ​റ്റു​വാ​ങ്ങി.