വ​ർ​ണ​ങ്ങ​ളി​ൽ വി​സ്മ​യം സൃ​ഷ്ടി​ച്ച് ദേ​ശീ​യ ചി​ത്ര​ക​ലാ ക്യാ​ന്പ്
Saturday, January 22, 2022 10:32 PM IST
മൂ​ന്നാ​ർ: വ​ർ​ണ​ങ്ങ​ളി​ൽ വി​സ്മ​യം സൃ​ഷ്ടി​ച്ച് ദ​ക്ഷി​ണേ​ന്ത്യ​യി​ലെ ഇ​രു​പ​തോ​ളം ക​ലാ​കാ​ര​ൻ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മൂ​ന്നാ​റി​ൽ ന​ട​ന്ന ദേ​ശീ​യ ചി​ത്ര​ക​ലാ ക്യാ​ന്പ് സ​മാ​പി​ച്ചു. മൂ​ന്നാ​റി​ലെ സ്വ​കാ​ര്യ റി​സോ​ർ​ട്ടി​ൽ ക്യാ​ന്പി​ൽ വി​വി​ധ പ്ര​മേ​യ​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള നൂ​റോ​ളം ചി​ത്ര​ങ്ങ​ൾ​ക്ക് നി​റ​ങ്ങ​ൾ ന​ൽ​കി. ക​ഴി​ഞ്ഞ 16നാ​യി​രു​ന്നു ക്യാ​ന്പി​നു തു​ട​ക്കം.

കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ കീ​ഴി​ലു​ള്ള സാം​സ്കാ​രി​ക വ​കു​പ്പി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ കേ​ര​ള ല​ളി​ത​ക​ലാ അ​ക്കാ​ദ​മി​യും സൗ​ത്ത് സോ​ണ്‍ ക​ൾ​ച്ച​റ​ൽ സെ​ന്‍റ​റു​മാ​ണ് ഡീ​പ് ഹ്യൂ​സ് എ​ന്ന​പേ​രി​ൽ മൂ​ന്നാ​റി​ലെ ല​ക്ഷ്മി​യി​ലു​ള്ള ഡീ​പ് വു​ഡ് റി​സോ​ർ​ട്ടി​ൽ ചി​ത്ര​ക​ലാ ക്യാ​ന്പ് സ്ം​ഘ​ടി​പ്പി​ച്ച​ത്.

കേ​ര​ള​ത്തി​ൽ​നി​ന്ന് പ​ന്ത്ര​ണ്ടും ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​മാ​യി ഇ​രു​പ​തോ​ളം ക​ലാ​കാ​ര​ൻ​മാ​രാ​ണ് വി​വി​ധ പ്ര​മേ​യ​ങ്ങ​ൾ അ​ടി​സ്ഥാ​ക്കി​യു​ള്ള നൂ​റോ​ളം ചി​ത്ര​ങ്ങ​ൾ​ക്ക് വ​ർ​ണ​ങ്ങ​ൾ പ​ക​ർ​ന്ന​ത്. കോ​വി​ഡ് കാ​ല​ത്ത് മാ​ന​സി​ക​വും തൊ​ഴി​ൽ​പ​ര​വു​മാ​യി വ​ലി​യ പ്ര​തി​സ​ന്ധി നേ​രി​ട്ട ക​ലാ​കാ​ര​ൻ​മാ​ർ​ക്ക് വ​ലി​യ തോ​തി​ലു​ള്ള പ്ര​ചോ​ദ​നം ല​ഭി​ക്കാ​ൻ സ​ഹാ​യ​ക​ര​മാ​യ ക്യാ​ന്പാ​ണ് മൂ​ന്നാ​റി​ൽ സം​ഘ​ടി​പ്പി​ക്ക​പ്പെ​ട്ട​തെ​ന്ന് ചി​ത്ര​കാ​ര​ൻ​മാ​ർ പ​റ​ഞ്ഞു.

ല​ളി​ത​ക​ലാ അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ മു​ര​ളി ചീ​രോ​ത്ത് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സെ​ക്ര​ട്ട​റി എ​ൻ. ബാ​ല​മു​ര​ളീ​കൃ​ഷ്ണ​ൻ, ജി.​എം. നാ​ഥ​ൻ, അ​ക്കാ​ദ​മി മാ​നേ​ജ​ർ കെ.​എ​സ്. മ​നോ​ജ്കു​മാ​ർ,സൗ​ത്ത് സോ​ണ്‍ ക​ൾ​ച്ച​റ​ൽ സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ ഇ​ൻ​ചാ​ർ​ജ് ഡോ. ​ദീ​പ​ക് എ​സ്. കി​ർ​വ​ഡ്ക​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.