മാ​സ്റ്റ​ർ പ്ലാ​ൻ: കാ​ല​താ​മ​സം വി​ന​യാ​കു​മോ എ​ന്നാ​ശ​ങ്ക
Friday, January 21, 2022 10:30 PM IST
തൊ​ടു​പു​ഴ: ന​ഗ​ര​സ​ഭ​യു​ടെ ക​ര​ട് മാ​സ്റ്റ​ർ പ്ലാ​ൻ സം​ബ​ന്ധി​ച്ച് ജ​ന​ങ്ങ​ൾ​ക്ക് പ​രാ​തി ന​ൽ​കാ​നു​ള്ള സ​മ​യ​പ​രി​ധി ദീ​ർ​ഘി​പ്പി​ച്ച് സ​ർ​ക്കാ​ർ ഉ​ത്ത​ര​വാ​യെ​ങ്കി​ലും ആ​ശ​ങ്ക ഒ​ഴി​യു​ന്നി​ല്ല. മാ​സ്റ്റ​ർ പ്ലാ​നി​ന്‍റെ ക​ര​ട് പ്ര​സി​ദ്ധീ​ക​രി​ച്ച് ഗ​സ​റ്റ് പു​റ​ത്തി​റ​ങ്ങി​യ​തി​നാ​ൽ നി​ല​വി​ൽ ന​ഗ​ര​മേ​ഖ​ല​ക​ൾ സോ​ണു​ക​ളാ​യി തി​രി​ച്ചു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ പ്രാ​ബ​ല്യ​ത്തി​ലാ​യ സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​ത്. അ​തി​നാ​ൽ പ​ല മേ​ഖ​ല​ക​ളി​ലും ഇ​പ്പോ​ഴും പു​തി​യ നി​ർ​മാ​ണ​ത്തി​നും മ​റ്റും ന​ഗ​ര​സ​ഭ​യി​ൽ​നി​ന്നും എ​ൻ​ഒ​സി ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​വു​മു​ണ്ട്. കൂ​ടാ​തെ ബാ​ങ്കു​ക​ളി​ൽ​നി​ന്നും വാ​യ്പ ല​ഭി​ക്കു​ന്ന​തി​നും ഭൂ​മി ക്ര​യ​വി​ക്ര​യ​ത്തി​നും ത​ട​സം നേ​രി​ടു​ന്നു​ണ്ട്.

2010-ലാ​ണ് കേ​ര​ള മു​നി​സി​പ്പ​ൽ ആ​ക്ട് സെ​ക്ഷ​ൻ -51(സെ​ക്ഷ​ൻ -3) പ്ര​കാ​രം ന​ഗ​ര​സ​ഭ​യു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം മാ​സ്റ്റ​ർ പ്ലാ​ൻ ത​യാ​റാ​ക്കി​യ​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം സെ​പ്റ്റം​ബ​റി​ൽ മാ​സ്റ്റ​ർ പ്ലാ​ൻ ഗ​സ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു. അ​റു​പ​ത് ദി​വ​സ​ത്തി​നു​ള്ളി​ൽ പ​രാ​തി​ക​ൾ കേ​ട്ട് ആ​വ​ശ്യ​മാ​യ ഭേ​ദ​ഗ​തി​ക​ളോ​ടെ സ​ർ​ക്കാ​രി​ന് അ​ന്തി​മ​രൂ​പം സ​മ​ർ​പ്പി​ക്ക​ണം.

എ​ന്നാ​ൽ ന​ഗ​ര​ത്തെ അ​പ്പാ​ടെ ബാ​ധി​ക്കു​ന്ന മാ​സ്റ്റ​ർ പ്ലാ​നി​നെ സം​ബ​ന്ധി​ച്ച് വ്യാ​പ​ക പ​രാ​തി​ക​ളും ആ​ക്ഷേ​പ​ങ്ങ​ളു​മാ​ണ് ഉ​യ​ർ​ന്ന​ത്. ഇ​തി​നി​ടെ ജ​ന​ങ്ങ​ൾ​ക്ക് പ​രാ​തി ന​ൽ​കാ​ൻ 60 ദി​വ​സം ന​ൽ​കി​യെ​ങ്കി​ലും ഇ​തി​നാ​യു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​ത് 45 ദി​വ​സം പി​ന്നി​ട്ട​തി​നു ശേ​ഷ​മാ​യി​രു​ന്നു.
ഇ​തേ​ത്തു​ട​ർ​ന്ന് മൂ​ന്നു​മാ​സം മു​ന്പു​ത​ന്നെ ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ൽ ചേ​ർ​ന്ന് ജ​ന​ങ്ങ​ൾ​ക്ക് പ​രാ​തി സ​മ​ർ​പ്പി​ക്കാ​ൻ ര​ണ്ടു​മാ​സം​കൂ​ടി കാ​ലാ​വ​ധി വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ കാ​ലാ​വ​ധി ദീ​ർ​ഘി​പ്പി​ക്ക​ണ​മെ​ന്ന മൂ​ന്നു​മാ​സം മു​ന്പെ​ടു​ത്ത കൗ​ണ്‍​സി​ൽ തീ​രു​മാ​ന​ത്തി​ന് സ​ർ​ക്കാ​ർ അം​ഗീ​കാ​രം ല​ഭി​ക്കാ​ൻ ഇ​ത്ര​യും കാ​ല​താ​മ​സ​മെ​ടു​ത്തു. അ​തി​നാ​ൽ കോ​ടി​ക​ൾ ചെ​ല​വ​ഴി​ക്കേ​ണ്ടി​വ​രു​ന്ന ന​ഗ​ര​സ​ഭ മാ​സ്റ്റ​ർ പ്ലാ​ൻ ന​ട​പ്പാ​ക്കാ​ൻ വ​ർ​ഷ​ങ്ങ​ൾ എ​ടു​ക്കു​മെ​ന്ന വാ​ദ​മാ​ണ് ഉ​യ​രു​ന്ന​ത്. അ​തു​വ​രെ നി​ല​വി​ലു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ഭാ​രം ജ​ന​ങ്ങ​ൾ സ​ഹി​ക്കേ​ണ്ടി​വ​രും.

മാ​സ്റ്റ​ർ പ്ലാ​നി​ന്‍റെ ക​ര​ട് പ്ര​സി​ദ്ധീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ സ​മ​യ​ബ​ന്ധി​ത​മാ​യി പ​രി​ഷ്കാ​ര​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കി​യി​ല്ലെ​ങ്കി​ൽ നി​ല​വി​ലു​ള്ള ക​ര​ടു​മാ​യി ന​ഗ​ര​സ​ഭ​യ്ക്ക് മു​ന്നോ​ട്ടു പോ​കേ​ണ്ടി​യും​വ​രും.

മാ​സ്റ്റ​ർ പ്ലാ​നി​നെ​തി​രെ പ​രാ​തി സ​മ​ർ​പ്പി​ക്കാ​നു​ള്ള കാ​ലാ​വ​ധി ദീ​ർ​ഘി​പ്പി​ച്ച് 19നാ​ണ് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കി​യ​ത്. പൊ​തു​വാ​യ ച​ർ​ച്ച​ക​ളോ യോ​ഗ​ങ്ങ​ളോ ന​ട​ത്താ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യം നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ ഇ​ക്കാ​ര്യം പ​രി​ഗ​ണി​ച്ച് സ​മ​യം ദീ​ർ​ഘി​പ്പി​ച്ചു ന​ൽ​കാ​മെ​ന്ന് ഇ​ടു​ക്കി ടൗ​ണ്‍ പ്ലാ​ന​റും സ​ർ​ക്കാ​രി​നെ അ​റി​യി​ച്ചി​രു​ന്നു. ഈ ​തി​യ​തി​മു​ത​ൽ 60 ദി​വ​സ​ത്തി​ന​കം ജ​ന​ങ്ങ​ൾ​ക്ക് പ​രാ​തി സ​മ​ർ​പ്പി​ക്കാം.

എ​ന്നാ​ൽ കോ​വി​ഡ് വ്യാ​പ​നം കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ആ​ക്ഷേ​പ​മു​ള്ള​വ​ർ​ക്ക് ഈ ​കാ​ല​യ​ള​വി​നു​ള്ളി​ൽ പ​രാ​തി ന​ൽ​കാ​ൻ ക​ഴി​യു​മോ എ​ന്ന ആ​ശ​ങ്ക​യും നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. ല​ഭി​ച്ച പ​രാ​തി​ക​ൾ കേ​ൾ​ക്കു​ന്ന​തി​നാ​യി വാ​ർ​ഡു​ത​ല​ത്തി​ൽ ഹി​യ​റിം​ഗ് ന​ട​ത്താ​നും ന​ഗ​ര​സ​ഭ തീ​രു​മാ​നി​ച്ചി​രു​ന്നു.