ജി​ല്ല​യി​ൽ ഗു​ണ്ടാലി​സ്റ്റി​ൽ​പ്പെ​ട്ട ര​ണ്ടു​പേ​ർ​ക്കെ​തി​രേ കാ​പ്പ ചു​മ​ത്തി
Thursday, January 20, 2022 11:10 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ ര​ണ്ടു​പേ​രെ ഗു​ണ്ടാ ലി​സ്റ്റി​ൽ​പ്പെ​ടു​ത്തി ഇ​വ​ർ​ക്കെ​തി​രെ കാ​പ്പ ചു​മ​ത്തി. ച​ക്കു​പ​ള്ളം ഏ​ഴാം​മൈ​ൽ വാ​ണി​യ​പ്പി​ള്ളി​ൽ ടി​ൻ​സ​ൻ (32), കു​മ​ളി അ​മ​രാ​വ​തി ര​ണ്ടാം​മൈ​ൽ കാ​ഞ്ഞി​ര​മ​റ്റ​ത്തി​ൽ മ​നു (31) എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ർ. ക​റു​പ്പ​സ്വാ​മി​യു​ടെ റി​പ്പോ​ർ​ട്ടു​പ്ര​കാ​രം കാ​പ്പ ചു​മ​ത്തി​യ​ത്.

വി​വി​ധ കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​യ ഇ​വ​രെ ആ​റു​മാ​സ​ത്തേ​ക്ക് ആ​ഴ്ച​യി​ൽ ഒ​രു​ദി​വ​സം പീ​രു​മേ​ട് ഡി​വൈ​എ​സ്പി മു​ന്പാ​കെ ഹാ​ജ​രാ​കാ​ൻ എ​റ​ണാ​കു​ളം ഡെ​പ്യൂ​ട്ടി ഇ​ൻ​സ്പെ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് പോ​ലീ​സ് നീ​ര​ജ് കു​മാ​ർ ഗു​പ്ത ഉ​ത്ത​ര​വി​ട്ടു.

ജി​ല്ല​യി​ൽ സാ​മൂ​ഹ്യ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന 390 പേ​രി​ൽ 284 പേ​ർ​ക്കെ​തി​രെ 107 സി​ആ​ർ​പി​സി പ്ര​കാ​രം ന​ട​പ​ടി​യെ​ടു​ത്തു. 50 പേ​ർ​ക്കെ​തി​രെ റൗ​ഡി ഹി​സ്റ്റ​റി ഷീ​റ്റ് തു​റ​ക്കു​ക​യും ഓ​പ്പ​റേ​ഷ​ൻ കാ​വ​ൽ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി 537 പേ​രെ ക​രു​ത​ൽ ത​ട​ങ്ക​ലി​ലാ​ക്കു​ക​യും ചെ​യ്തു.
2021-ൽ 12 ​പേ​ർ​ക്കെ​തി​രെ കാ​പ്പ പ്ര​കാ​രം റി​പ്പോ​ർ​ട്ട് കൊ​ടു​ത്ത​തി​ൽ നാ​ലു​പേ​ർ​ക്കെ​തി​രെ ശി​ക്ഷാ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. ജി​ല്ല​യി​ൽ സ്ഥി​ര​മാ​യി കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​രെ നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​ണെ​ന്നും അ​വ​ർ​ക്കെ​തി​രെ കാ​പ്പ ചു​മ​ത്താ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു.