കോ​വി​ഡ് മൂ​ന്നാംത​രം​ഗം: ജി​ല്ല​യി​ൽ വാ​ക്സി​നേ​ഷ​ൻ ഉൗ​ർ​ജി​ത​മാ​ക്കി
Thursday, January 20, 2022 11:07 PM IST
തൊ​ടു​പു​ഴ: വ​ർ​ധി​ച്ചു​വ​രു​ന്ന കോ​വി​ഡ് ഭീ​തി​യെ നേ​രി​ടാ​ൻ വാ​ക്സി​നേ​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ജി​ല്ല​യി​ൽ ഉൗ​ർ​ജി​ത​മാ​ക്കി. ആ​ശു​പ​ത്രി​ക​ൾ​ക്കു പു​റ​മെ​യു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ൽ വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പു​ക​ൾ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നേ​ത്യ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ചു.

ഇ​ന്ന​ലെ ക​ള​ക്ട​റേ​റ്റ്, ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ് എ​ന്നി​വി​ട​ങ്ങ​ളി​ൽ വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പു​ക​ൾ സം​ഘ​ടി​പ്പി​ച്ചു. വ​രും​ദി​വ​സ​ങ്ങ​ളി​ൻ കൂ​ടു​ത​ൽ ക്യാ​ന്പു​ക​ൾ സം​ഘ​ടി​പ്പി​ച്ച് വാ​ക്സി​നേ​ഷ​ൻ ന​ട​പ​ടി​ക​ൾ ഉൗ​ർ​ജി​ത​പ്പെ​ടു​ത്തു​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ജേ​ക്ക​ബ് വ​ർ​ഗീ​സ് അ​റി​യി​ച്ചു.

വാ​ക്സി​നേ​ഷ​ൻ ത്വ​രി​ത​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ജി​ല്ലാ മാ​സ് മീ​ഡി​യാ വി​ഭാ​ഗ​ത്തി​ന്‍റെ നേ​ത്യ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ചു.

വി​ദ്യാ​ർ​ഥി​ക​ളു​ടെ വാ​ക്സി​നേ​ഷ​ൻ ത്വ​രി​ത​പ്പെ​ടു​ത്താ​ൻ അ​ധ്യാ​പ​ക​രു​ടെ സ​ഹ​ക​ര​ണം ഉ​റ​പ്പാ​ക്കും. ഇ​ന്ന​ലെ ജി​ല്ല​യി​ൽ 3454 പേ​രെ പ​രി​ശോ​ധി​ച്ച​തി​ൽ 1441 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.

സെ​ക്ട​റ​ൽ
മ​ജി​സ്ട്രേ​റ്റു​മാ​രെ
നി​യോ​ഗി​ച്ചു

തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ ശ​രാ​ശ​രി കൊ​വി​ഡ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 30 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ൽ എ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​യി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ സെ​ക്ട​റ​ൽ മ​ജി​സ്ട്രേ​റ്റു​മാ​രെ നി​യോ​ഗി​ച്ചു. കോ​വി​ഡ് സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ളും നി​യ​ന്ത്ര​ണ​ങ്ങ​ളും പൂ​ർ​ണ​മാ​യും പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​ണ് ഇ​വ​രെ നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്.

ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന കേ​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ എ​ല്ലാ ദി​വ​സ​വും കോ​വി​ഡ് ജാ​ഗ്ര​ത പോ​ർ​ട്ട​ലി​ൽ രേ​ഖ​പ്പെ​ടു​ത്ത​ണം. ബ​ന്ധ​പ്പെ​ട്ട ത​ഹ​സി​ൽ​ദാ​ർ, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ സെ​ക്ര​ട്ട​റി​മാ​ർ എ​ന്നി​വ​രു​മാ​യി ചേ​ർ​ന്ന് സെ​ക്ട​റ​ൽ മ​ജി​സ്ട്രേ​റ്റു​മാ​ർ ഡ്യൂ​ട്ടി നി​ർ​വ​ഹി​ക്ക​ണം. സെ​ക്ട​റ​ൽ മ​ജി​സ്ട്രേ​റ്റു​മാ​രാ​യി നി​യോ​ഗി​ച്ചി​രി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ ത​ങ്ങ​ളു​ടെ മാ​തൃ​വ​കു​പ്പി​ലെ ഡ്യൂ​ട്ടി​ക​ൾ​ക്ക് വീ​ഴ്ച വ​രാ​ത്ത രീ​തി​യി​ൽ സെ​ക്ട​റ​ൽ മ​ജി​സ്ട്രേ​റ്റി​ന്‍റെ സേ​വ​നം നി​ർ​വ​ഹി​ക്ക​ണം.
മു​ൻ​ക​രു​ത​ലു​മാ​യി തൊടുപുഴ ന​ഗ​ര​സ​ഭ

തൊ​ടു​പു​ഴ: കോ​വി​ഡ് മൂ​ന്നാം ത​രം​ഗം ന​ഗ​ര​പ​രി​ധി​യി​ൽ രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​ടി​യ​ന്ത​ര പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​നും ജ​ന​ങ്ങ​ൾ​ക്ക് ക​ർ​ശ​ന ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കു​ന്ന​തി​നും ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ൽð യോ​ഗം തീ​രു​മാ​നി​ച്ചു.

വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വാ​ർ​ഡു​ത​ല മോ​ണി​റ്റ​റിം​ഗ് സ​മി​തി​ക​ൾ പു​ന:​സം​ഘ​ടി​പ്പി​ച്ച് സ​ജീ​വ​മാ​ക്കും. റ​സി​ഡ​ന്‍റ്സ്് അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി​ക​ൾ, ജ​ന​മൈ​ത്രി പോ​ലീ​സ്, കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ, സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ, അ​ങ്ക​ണ​വാ​ടി അ​ധ്യാ​പ​ക​ർ, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ, എ​സ്‌​സി,എ​സ്ടി പ്രൊ​മോ​ട്ട​ർ, ആ​ശാ​വ​ർ​ക്ക​ർ, വാ​ർ​ഡു​ക​ളി​ലു​ള്ള ð സ​ന്ന​ദ്ധ​രാ​യ സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രാ​ണ് സ​മി​തി​യി​ലെ അം​ഗ​ങ്ങ​ൾ.

രോ​ഗി​ക​ളു​ടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ച്ചു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ð ന​ഗ​ര​പ​രി​ധി​യി​ലു​ട​നീ​ളം ജാ​ഗ്ര​താ നി​ർ​ദ്ദേ​ശം എ​ത്തി​ക്കും. വീ​ടു​ക​ളി​ലും, ഹാ​ളു​ക​ളി​ലും ന​ട​ത്തു​ന്ന വി​വാ​ഹം ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ ച​ട​ങ്ങു​ക​ളും യോ​ഗ​ങ്ങ​ളും നി​രീ​ക്ഷി​ക്കും.

വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ മാ​ന​ദ​ണ്ഡം പാ​ലി​ക്കാ​തെ​യും മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്കാ​തെ​യും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടോ എ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധി​ക്കും. ന​ഗ​ര​സ​ഭാ ഓ​ഫീ​സി​ലും നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​നു തീ​രു​മാ​നി​ച്ച​താ​യി ചെ​യ​ർ​മാ​ൻ സ​നീ​ഷ് ജോ​ർ​ജ്, ആ​രോ​ഗ്യ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ എം.​എ. ക​രീം എ​ന്നി​വ​ർ അ​റി​യി​ച്ചു.

മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ട​ൻ​ത​ന്നെ തു​ട​ങ്ങി പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നും കൗ​ണ്‍​സി​ൽð തീ​രു​മാ​നി​ച്ചു. ഓ​ട​ക​ൾ വൃ​ത്തി​യാ​ക്കു​ന്ന​തി​നും വെ​ള്ളം കെ​ട്ടി​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കു​ന്ന​തി​നു​മു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ട​ൻ ആ​രം​ഭി​ക്കും. അ​താ​ത് വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽð വാ​ർ​ഡു​ത​ല സാ​നി​ട്ടേ​ഷ​ൻ ക​മ്മി​റ്റി​ക​ൾ ചേ​ർ​ന്നു പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു രൂ​പ​രേ​ഖ ത​യാ​റാ​ക്കും. കൊ​തു​കു​ക​ൾ​വ​ഴി പ​ക​രു​ന്ന രോ​ഗ​ങ്ങ​ളും ജ​ല​ജ​ന്യ രോ​ഗ​ങ്ങ​ളും ഡെ​ങ്കി, ചി​ക്ക​ൻ​ഗു​നി​യ തു​ട​ങ്ങി​യ ഗു​രു​ത​ര രോ​ഗ​ങ്ങ​ളും പ്ര​തി​രോ​ധി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ഉൗ​ർ​ജി​ത​പ്പെ​ടു​ത്താ​നും കൗ​ണ്‍​സി​ൽ തീ​രു​മാ​നി​ച്ചു.