ഹൈ​റേ​ഞ്ച് ഇ​രു​ട്ടി​ലാ​യ​ത് ഒ​രു രാ​ത്രി​യും പ​ക​ലും
Thursday, January 20, 2022 11:06 PM IST
ക​ട്ട​പ്പ​ന: വാ​ഴ​ത്തോ​പ്പ് - നെ​ടു​ങ്ക​ണ്ടം 66 കെ​വി ലൈ​നി​ൽ ത​ക​രാ​ർ. ഹൈ​റേ​ഞ്ച് ഇ​രു​ട്ടി​ലാ​യ​ത് ഒ​രു രാ​ത്രി​യും പ​ക​ലും. വാ​ഴ​ത്തോ​പ്പ് - നെ​ടു​ങ്ക​ണ്ടം 66 കെ​വി ലൈ​നി​ൽ ത​ക​രാ​റു​ണ്ടാ​യ​തി​നെ​തു​ട​ർ​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം നെ​ടു​ങ്ക​ണ്ടം, കു​ട്ട​പ്പ​ന, വ​ണ്ട​ൻ​മേ​ട് പ്ര​ദേ​ശ​ങ്ങ​ൾ ഇ​രു​ട്ടി​ലാ​യി​രു​ന്നു.

ചൊ​വ്വാ​ഴ്ച രാ​ത്രി ഒ​ന്നോ​ടെ​യാ​ണ് 66 കെ​വി ലൈ​നി​ൽ ത​ക​രാ​റു​ണ്ടാ​യ​ത്. ഇ​തേ​ത്തു​ട​ർ​ന്ന് നെ​ടു​ങ്ക​ണ്ടം, ക​ട്ട​പ്പ​ന, വ​ണ്ട​ൻ​മേ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന 66 കെ​വി, 33 കെ​വി സ​ബ്സ്റ്റേ​ഷ​നു​ക​ളു​ടെ പ​രി​ധി​യി​ൽ വ​രു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ൾ ഇ​രു​ട്ടി​ലാ​യി. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചോ​ട​യാ​ണ് ത​ക​രാ​ർ പ​രി​ഹ​രി​ച്ചു വൈ​ദു​തി വി​ത​ര​ണം പു​നഃ​സ്ഥാ​പി​ച്ച​ത്. മോ​ട്ടോ​റു​ക​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ ക​ഴി​യാ​തെ​വ​ന്ന​തോ​ടെ കു​ടി​വെ​ള്ള​ത്തി​നും ആ​ളു​ക​ൾ വി​ഷ​മി​ച്ചു.

ക​ട്ട​പ്പ​ന, നെ​ടു​ങ്ക​ണ്ടം, വ​ണ്ട​ൻ​മേ​ട് സ​ബ് സ്റ്റേ​ഷ​നു​ക​ളി​ലേ​ക്ക് വൈ​ദ്യു​തി എ​ത്തി​ക്കു​ന്ന​ത് ചെ​ങ്കു​ളം പ​വ​ർ ഹൗ​സി​ൽ​നി​ന്നു​മാ​ണ്. ഈ ​ലൈ​നി​ൽ എ​ന്തെ​ങ്കി​ലും ത​ക​രാ​റു​ണ്ടാ​യാ​ൽ ബാ​ക്ക് ഫീ​ഡിം​ഗ് സം​വി​ധാ​ന​മി​ല്ലാ​ത്ത സ​ബ് സ്റ്റേ​ഷ​നു​ക​ളി​ൽ വൈ​ദു​തി മു​ട​ങ്ങും. താ​ര​ത​മ്യേ​ന പ​ഴ​ക്കം​ചെ​ന്ന ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് ഇ​വി​ടെ ഉ​പ​യോ​ഗ​ത്തി​ലു​ള്ള​ത്. 66 കെ​വി ഫീ​ഡ​ർ ലൈ​നി​ൽ ഡി​സ്ക് ത​ക​രാ​റി​നെ​ത്തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യ്ക്കി​ടെ ഇ​ത് ര​ണ്ടാം​ത​വ​ണ​യാ​ണ് വൈ​ദ്യു​തി ത​ട​സ​പ്പെ​ട്ട​ത്.

ലൈ​നി​ൽ എ​പ്പോ​ഴെ​ങ്കി​ലും ത​ക​രാ​റു​ണ്ടാ​യാ​ൽ അ​ത് ക​ണ്ടു​പി​ടി​ച്ചു പ​രി​ഹ​രി​ക്കാ​ൻ കു​റ​ഞ്ഞ​ത് 12 മ​ണി​ക്കൂ​റെ​ങ്കി​ലും വേ​ണ്ടി​വ​രു​ന്ന​തു​കൊ​ണ്ട് പ​ക​ൽ മു​ഴു​വ​ൻ വൈ​ദ്യു​തി​യി​ല്ലാ​ത്ത സ്ഥി​തി​യാ​ണ്. കു​ത്തു​ങ്ക​ൽ - നെ​ടു​ങ്ക​ണ്ടം 110 കെ​വി ലൈ​ൻ അ​ടി​യ​ന്ത​ര​മാ​യി പ്ര​വ​ർ​ത്തി​പ്പി​ക്കു​ക​യാ​ണ് ഇ​തി​നു പ​രി​ഹാ​രം. വ​ള​രെ പ്ര​തീ​ക്ഷ​യോ​ടെ ആ​രം​ഭി​ച്ച കു​ത്തു​ങ്ക​ൽ - നെ​ടു​ങ്ക​ണ്ടം 110 കെ​വി ഫീ​ഡ​ർ ലൈ​നി​ന്‍റെ പ്രാ​രം​ഭ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മാ​ത്ര​മേ ഇ​തു​വ​രെ പൂ​ർ​ത്തി​യാ​യി​ട്ടു​ള്ളൂ. 78ഓ​ളം ട​വ​റു​ക​ൾ വ​രു​ന്ന 17 കി​ലോ​മീ​റ്റ​ർ ദൂ​ര​മു​ള്ള ഈ ​പ​ദ്ധ​തി കാ​ര്യ​ക്ഷ​മ​മാ​യി ന​ട​പ്പി​ലാ​ക്കാ​ൻ വൈ​ദു​തി ബോ​ർ​ഡ് അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി ക​ട്ട​പ്പ​ന യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

വ്യാ​പാ​രി​ക​ള​ട​ക്ക​മു​ള്ള ല​ക്ഷ​ക്ക​ണ​ക്കി​ന് ഗാ​ർ​ഹി​ക, വാ​ണി​ജ്യ ഉ​പ​ഭോ​ക്താ​ക്ക​ൾ ഈ ​പ​ദ്ധ​തി പൂ​ർ​ത്തി​യാ​കാ​ൻ വേ​ണ്ടി​യു​ള്ള കാ​ത്തി​രി​പ്പി​ലാ​ണ്.

ഇ​തോ​ടെ​പ്പം നി​ല​വി​ലു​ള്ള വാ​ഴ​ത്തോ​പ്പ് - നെ​ടു​ങ്ക​ണ്ടം 66 കെ​വി ഫീ​ഡ​ർ ലൈ​നി​ലെ പ​ഴ​കി​യ ഉ​പ​ക​ര​ണ​ങ്ങ​ൾ മാ​റ്റി പോ​ളി​മ​ർ ഇ​ൻ​സു​ലേ​റ്റ​റു​ക​ൾ സ്ഥാ​പി​ച്ച് ദി​വ​സ​വും ഡി​സ്ക് ത​ക​രാ​റി​ലാ​വു​ന്ന സ്ഥി​തി​വി​ശേ​ഷം ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​പി. ഹ​സ​ൻ, ക​ട്ട​പ്പ​ന മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് എം.​കെ. തോ​മ​സ്, നെ​ടു​ങ്ക​ണ്ടം മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ആ​ർ. സു​രേ​ഷ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജെ​യിം​സ് മാ​ത്യ എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.