മാ​ലി​ന്യം​കൊ​ണ്ട് പൊ​റു​തി​മു​ട്ടി പി​ടി​ആ​ർ പ​ടി നി​വാ​സി​ക​ൾ
Thursday, January 20, 2022 11:06 PM IST
ക​ട്ട​പ്പ​ന: മാ​ലി​ന്യ നി​ക്ഷേ​പം​മൂ​ലം പൊ​റു​തി​മു​ട്ടി​യി​രി​ക്കു​ക​യാ​ണ് പു​ളി​യ​ൻ​മ​ല പി​ടി​ആ​ർ പ​ടി നി​വാ​സി​ക​ൾ. പു​ളി​യ​ൻ​മ​ല - ക​ന്പം​മെ​ട്ട് സം​സ്ഥാ​ന പാ​ത​യി​ൽ പി​ടി​ആ​ർ പ​ടി​ക്കു സ​മീ​പ​മാ​ണ് മാ​ലി​ന്യ​നി​ക്ഷേ​പം പ​തി​വാ​യി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ രാ​ത്രി​യി​ൽ പ​തി​ന​ഞ്ചു ചാ​ക്ക് കോ​ഴി​മാ​ലി​ന്യ​ങ്ങ​ളാ​ണ് ഇ​വി​ടെ ത​ള്ളി​യ​ത്.
ക​ട്ട​പ്പ​ന​യി​ൽ​നി​ന്നും കാ​ഞ്ചി​യാ​റ്റി​ൽ​നി​ന്നും ത​മി​ഴ്നാ​ട്ടി​ലേ​ക്ക് ലോ​ഡു​ക​യ​റ്റാ​ൻ പോ​കു​ന്ന വാ​ഹ​ന​ങ്ങ​ളി​ലാ​ണ് മാ​ലി​ന്യം എ​ത്തി​ക്കു​ന്ന​തെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.

വീ​ടു​ക​ളി​ൽ​നി​ന്നു​ള്ള മാ​ലി​ന്യ​ങ്ങ​ളും ആ​ശു​പ​ത്രി മാ​ലി​ന്യ​ങ്ങ​ളും സം​സ്ഥാ​ന പാ​ത​യോ​ര​ത്ത് നി​ര​ന്ത​ര​മാ​യി നി​ക്ഷേ​പി​ക്കു​ക​യാ​ണ്.

ക​ഴി​ഞ്ഞ ര​ണ്ടു​വ​ർ​ഷ​ത്തി​നി​ട​യി​ലാ​ണ് ഏ​ല​ത്തോ​ട്ട​ത്തി​നോ​ടു ചേ​ർ​ന്നു​ള്ള ഒ​ഴി​ഞ്ഞ സ്ഥ​ല​ത്ത് മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​ത് രൂ​ക്ഷ​മാ​യ​ത്. രാ​ത്രി​യി​ലാ​യ​തി​നാ​ൽ കു​റ്റ​ക്കാ​രെ ക​ണ്ടെ​ത്താ​നും ക​ഴി​ഞ്ഞി​ട്ടി​ല്ല.

ഒ​രു​മാ​സം മു​ൻ​പ് വൃ​ത്തി​യാ​ക്കി​യി​ട്ട സ്ഥ​ല​ത്താ​ണ് വീ​ണ്ടും മാ​ലി​ന്യം ത​ള്ളി​യി​രി​ക്കു​ന്ന​ത്. കു​റ്റ​ക്കാ​ർ ആ​രാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി​യാ​ൽ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.