പ​ഠ​ന​ത്തി​ന് കൂ​ടു​ത​ൽ സ​മ​യം വേ​ണം: ഹൈ​റേ​ഞ്ച് സം​ര​ക്ഷ​ണ സ​മി​തി
Thursday, January 20, 2022 11:06 PM IST
ക​ട്ട​പ്പ​ന: പു​തി​യ സ്പൈ​സ​സ് ബി​ല്ലി​ൻ​മേ​ലു​ള്ള പ്ര​തി​ക​ര​ണ​ത്തി​ന് ന​ൽ​കി​യി​രി​ക്കു​ന്ന സ​മ​യം ഇ​ന്നു തീ​രു​ക​യാ​ണെ​ന്നും ഇ​ത് അ​പ​ര്യാ​പ്ത​മാ​യ​തി​നാ​ൽ സ​മ​യം നീ​ട്ടി​ന​ൽ​ക​ണ​മെ​ന്നും ക​ർ​ഷ​ക സം​ഘ​ട​ന​ക​ളു​മാ​യി വി​ശ​ദ​മാ​യ ച​ർ​ച്ച​ക​ൾ ഉ​ണ്ടാ​ക​ണ​മെ​ന്നും ഹൈ​റേ​ഞ്ച് സം​ര​ക്ഷ​ണ സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.

1986ൽ ​ഉ​ണ്ടാ​ക്കി​യ സ്പൈ​സ​സ് ബോ​ർ​ഡ് ആ​ക്ട് റ​ദ്ദാ​ക്കി​യാ​ണ് പു​തി​യ ബി​ല്ല് കൊ​ണ്ടു​വ​രു​ന്ന​ത്. ജ​നു​വ​രി 10 ന് ​ഇ​റ​ക്കി​യ ഡ്രാ​ഫ്റ്റി​ൻ​മേ​ൽ അ​ഭി​പ്രാ​യം പ​റ​യാ​നു​ള്ള സ​മ​യം ഇ​ന്നു തീ​രു​ക​യാ​ണ്. ഈ ​ബി​ല്ലി​ൽ അ​വ്യ​ക്ത​ത​ക​ൾ ഏ​റെ​യു​ണ്ട്. ധൃ​തി​പി​ടി​ച്ച് ഇ​ത് ഓ​ർ​ഡി​ന​ൻ​സാ​യി ഇ​റ​ക്കു​വാ​ൻ ശ്ര​മി​ക്കു​ന്ന​ത് സം​ശ​യ​ക​ര​മാ​ണ്.

ഇ​ത് പ്രാ​ദേ​ശി​ക ഭാ​ഷ​ക​ളി​ലേ​ക്ക് ത​ർ​ജ​മ​ചെ​യ്ത് ജ​ന​ങ്ങ​ൾ​ക്ക് വാ​യി​ച്ച് അ​ഭി​പ്രാ​യം പ​റ​യാ​ൻ സാ​ഹ​ച​ര്യ​മു​ണ്ടാ​ക​ണം. ഇ​തി​ൽ ഉ​ത്പാ​ദ​ക​രു​ടെ താ​ത്പ​ര്യ​ങ്ങ​ളേ​ക്കാ​ൾ ക​ച്ച​വ​ട​ക്കാ​രു​ടെ​യും ലേ​ല​ക്കാ​രു​ടെ​യും താ​ത്പ​ര്യ​ങ്ങ​ൾ​ക്കാ​ണ് പ്രാ​മു​ഖ്യം ന​ൽ​കു​ന്ന​തെ​ന്ന സം​ശ​യം ഉ​യ​രു​ന്നു​ണ്ട്.

നി​ല​വി​ലു​ള്ള ആ​ക്ടി​ൽ 26 ഇ​ന​ങ്ങ​ളാ​ണ് സ്പൈ​സ​സ് വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്ന​തെ​ങ്കി​ൽ പു​തി​യ ബി​ല്ലി​ൽ ഒൗ​ഷ​ധ ചെ​ടി​ക​ൾ ഉ​ൾ​പ്പെ​ടെ 52 ഇ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യ​തും സം​ശ​യ​ക​ര​മാ​ണ്.

ഇ​വി​ടെ ഏ​റ്റ​വു​മ​ധി​കം ഉ​ത്പാ​ദി​പ്പി​ക്ക​പ്പെ​ടു​ന്ന ഏ​ലം, കു​രു​മു​ള​ക് തു​ട​ങ്ങി​യ​വ​യു​ടെ പ്രാ​ധാ​ന്യം ന​ഷ്ട​പ്പെ​ടു​മോ​യെ​ന്ന ആ​ശ​ങ്ക​യു​മു​ണ്ട്. സ്പൈ​സ​സ് ബോ​ർ​ഡി​ന്‍റെ ആ​സ്ഥാ​നം കൊ​ച്ചി​യി​ൽ​നി​ന്നു മാ​റ്റാ​നും സാ​ധ്യ​ത​യു​ണ്ട്.

കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ഇ​ക്കാ​ര്യ​ത്തി​ൽ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും ജ​ന​പ്ര​തി​നി​ധി​ക​ൾ ക​ർ​ഷ​ക താ​ത്പ​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​ന് സ​മ്മ​ർ​ദം ചെ​ലു​ത്ത​ണ​മെ​ന്നും സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു. ക​ർ​ഷ​ക​വി​രു​ദ്ധ നി​ല​പാ​ടാ​ണ് ഉ​ണ്ടാ​കു​ന്ന​തെ​ങ്കി​ൽ ക​ർ​ഷ​ക പ്ര​ക്ഷോ​ഭ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം​ന​ൽ​കു​മെ​ന്ന് സ​മി​തി ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ കൊ​ച്ചു​പു​ര​യ്ക്ക​ൽ, ര​ക്ഷാ​ധി​കാ​രി​ക​ളാ​യ ആ​ർ. മ​ണി​ക്കു​ട്ട​ൻ, സി.​കെ. മോ​ഹ​ന​ൻ, മൗ​ല​വി മു​ഹ​മ്മ​ദ് റ​ഫീ​ഖ് അ​ൽ കൗ​സ​രി എ​ന്നി​വ​ർ മു​ന്ന​റി​യി​പ്പു​ന​ൽ​കി.