കേ​ര​ള ച​രി​ത്രം മാ​റ്റി​യെ​ഴു​തി​യ കു​ടി​യി​രു​ത്ത​ലി​ന് ഇ​ന്ന് 67 വ​ർ​ഷം
Wednesday, January 19, 2022 11:06 PM IST
നെ​ടു​ങ്ക​ണ്ടം: ച​രി​ത്രം വ​ഴി​മാ​റി​യ കു​ടി​യി​രു​ത്ത​ൽ 67ന്‍റെ നി​റ​വി​ൽ. ഹൈ​റേ​ഞ്ച്, ത​മി​ഴ്നാ​ടി​നോ​ടു ചേ​ർ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​രു​ന്ന കാ​ല​ഘ​ട്ട​ത്തി​ൽ തി​രു​ക്കൊ​ച്ചി മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന പ​ട്ടം എ. ​താ​ണു​പി​ള്ള എ​ടു​ത്ത സു​പ്ര​ധാ​ന തീ​രു​മാ​ന​മാ​ണ് ക​ല്ലാ​ർ പ​ട്ടം​കോ​ള​നി രൂ​പീ​ക​ര​ണം. 1955 ജ​നു​വ​രി 20നാ​ണ് ക​ല്ലാ​ർ പ​ട്ടം​കോ​ള​നി​യു​ടെ ഉ​ദ്ഘാ​ട​നം ന​ട​ന്ന​ത്.

കൃ​ഷി ചെ​യ്യാ​നാ​യി കേ​ര​ള​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നും ഒ​ത്തു​കൂ​ടി ഒ​രു സ​മൂ​ഹ​മാ​യി മാ​റി​യ കു​ടി​യേ​റ്റ ക​ർ​ഷ​ക​ന്‍റെ ച​രി​ത്ര സ്മാ​ര​ക​മാ​യ ക​ല്ലാ​ർ പ​ട്ടം​കോ​ള​നി​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷം ഇ​ന്ന് കു​ടി​യേ​റ്റ ക​ർ​ഷ​ക​രു​ടെ മ​ക്ക​ളും കൊ​ച്ചു​മ​ക്ക​ളും ചേ​ർ​ന്ന് ന​ട​ത്തും.

കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ൽ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളി​ല്ലെ​ങ്കി​ലും കോ​ള​നി​യു​ടെ പി​താ​വാ​യ പ​ട്ടം താ​ണു​പി​ള്ള​യെ അ​നു​സ്മ​രി​ക്കാ​നും അ​ദ്ദേ​ഹ​ത്തി​ന്‍റെ ദീ​ർ​ഘ​വീ​ക്ഷ​ണ​ത്തെ പ്ര​ശം​സി​ക്കാ​നു​മു​ള്ള വേ​ദി ഒ​രു​ക്കി​യി​ട്ടു​ണ്ട്. കോ​ള​നി​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷി​ക്കാ​ൻ ഭൂ​മി പ​തി​ച്ചു​കി​ട്ടി​യ​വ​രി​ൽ ചു​രു​ക്കം​പേ​ർ മാ​ത്ര​മാ​ണ് ഇ​ന്ന് ഇ​വി​ടെ​യു​ള്ള​ത്.

ഭ​ക്ഷ​ണ​ത്തി​നു​പോ​ലും പ​ണ​മി​ല്ലാ​തെ ഏ​റു​മാ​ട​ങ്ങ​ളി​ൽ ഉ​റ​ക്ക​മി​ള​ച്ച് ന​ല്ല ജീ​വി​ത​ത്തി​നാ​യി അ​ധ്വാ​നി​ച്ച ഒ​രു​കൂ​ട്ടം മ​നു​ഷ്യ​രു​ടെ ഒ​രു​പാ​ട് ക​ഥ​ക​ളു​റ​ങ്ങു​ന്ന മ​ണ്ണാ​ണി​വി​ടം. ഭാ​ഷാ​ടി​സ്ഥാ​ന​ത്തി​ൽ സം​സ്ഥാ​ന​ങ്ങ​ൾ രൂ​പീ​ക​രി​ച്ച സ​മ​യ​ത്ത് ഹൈ​റേ​ഞ്ചി​നെ കേ​ര​ള​ത്തി​നൊ​പ്പം ചേ​ർ​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ച​ത് പ​ട്ടം​കോ​ള​നി​യാ​ണ്.

ഇ​ന്ന​ത്തെ ഉ​ടു​ന്പ​ൻ​ചോ​ല, പീ​രു​മേ​ട്, ദേ​വി​കു​ളം താ​ലൂ​ക്കു​ക​ൾ അ​ന്ന് ത​മി​ഴ് ഭൂ​രി​പ​ക്ഷ മേ​ഖ​ല​ക​ളാ​യി​രു​ന്നു. ഈ ​താ​ലൂ​ക്കു​ക​ൾ ത​മി​ഴ്നാ​ടി​നോ​ടു ചേ​ർ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യ​തോ​ടെ​യാ​ണ് അ​ന്ന് തി​രു​ക്കൊ​ച്ചി മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന പ​ട്ടം എ. ​താ​ണു​പി​ള്ള ഹൈ​റേ​ഞ്ച് കോ​ള​നൈ​സേ​ഷ​ൻ പ്ര​ഖ്യാ​പി​ച്ച​ത്.

ര​ണ്ടാം ലോ​ക മ​ഹാ​യു​ദ്ധം സൃ​ഷ്ടി​ച്ച ഭ​ക്ഷ്യ​ക്ഷാ​മം പ​രി​ഹ​രി​ക്കു​ക​യാ​യി​രു​ന്നു മ​റ്റൊ​രു ല​ക്ഷ്യം. അ​ങ്ങ​നെ ക​ല്ലാ​ർ പ​ട്ടം​കോ​ള​നി, മ​റ​യൂ​ർ, കാ​ന്ത​ല്ലൂ​ർ, ദേ​വി​യാ​ർ എ​ന്നി​ങ്ങ​നെ നാ​ലു കോ​ള​നി​ക​ൾ സ്ഥാ​പി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​ൽ ഏ​റ്റ​വും വ​ലു​താ​ണ് ക​ല്ലാ​ർ പ​ട്ടം​കോ​ള​നി.

അ​ഞ്ചേ​ക്ക​ർ വീ​ത​മു​ള്ള 1,397 ബ്ലോ​ക്കു​ക​ളാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. 1955 ജ​നു​വ​രി 20ന് ​കോ​ള​നി​യു​ടെ ഒൗ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം ക​ല്ലാ​റി​ൽ ഇ​പ്പോ​ഴ​ത്തെ വ​നം വ​കു​പ്പ് ഓ​ഫീ​സി​നു പു​റ​കി​ലെ പാ​റ​പ്പു​റ​ത്ത് റ​വ​ന്യൂ ധ​ന​കാ​ര്യ വ​കു​പ്പു​മ​ന്ത്രി പി.​കെ. കു​ഞ്ഞു​മു​ഹ​മ്മ​ദ് സാ​ഹി​ബ് നി​ർ​വ​ഹി​ച്ചു. കോ​ള​നി​യു​ടെ ആ​സ്ഥാ​ന​ത്തി​നാ​യി സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​ത് മു​ണ്ടി​യെ​രു​മ​യി​ലാ​ണ്. ഇ​വി​ടെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി 25 ഏ​ക്ക​ർ ഭൂ​മി​യും മാ​റ്റി​വ​ച്ചു. ഒ​പ്പം കോ​ള​നി​യി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ​നി​ന്ന് വേ​ഗ​ത്തി​ൽ എ​ത്തി​ച്ചേ​രാ​നാ​വു​ന്ന ത​ര​ത്തി​ൽ മു​ണ്ടി​യെ​രു​മ​യി​ലേ​ക്ക് ഗ്രാ​മീ​ണ റോ​ഡു​ക​ളും രൂ​പ​പ്പെ​ട്ടു.

കാ​ലാ​ന്ത​ര​ത്തി​ൽ വ​ൻ വി​ക​സ​ന​മാ​ണ് മേ​ഖ​ല​യി​ൽ ഉ​ണ്ടാ​യ​ത്. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ, ആ​രോ​ഗ്യ​രം​ഗ​ത്ത് മി​ക​ച്ച സൗ​ക​ര്യ​ങ്ങ​ൾ, സ​ർ​ക്കാ​ർ സ​ർ​ക്കാ​ർ ഇ​ത​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ ക​ട​ന്നു​വ​ര​വ്, അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലു​ള്ള റോ​ഡു​ക​ൾ, പാ​ല​ങ്ങ​ൾ, ഗ​താ​ഗ​ത സൗ​ക​ര്യ​ങ്ങ​ൾ തു​ട​ങ്ങി ഒ​ട്ടേ​റെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​വി​ടെ ന​ട​ന്നു. കൃ​ഷി ഉ​പ​ജീ​വ​ന​മാ​ർ​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ത്ത ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ഇ​പ്പോ​ഴും ക​ല്ലാ​ർ പ​ട്ടം​കോ​ള​നി​യു​ടെ സ​ന്പ​ത്ത്.
എ​ന്നാ​ൽ, ആ​റ​ര പ​തി​റ്റാ​ണ്ട് പി​ന്നി​ടു​ന്പോ​ഴും പ​ട്ടം​കോ​ള​നി പ​ഞ്ചാ​യ​ത്തെ​ന്ന സ്വ​പ്നം എ​ങ്ങും എ​ത്തി​യി​ട്ടി​ല്ല. ക​പ്പി​നും ചു​ണ്ടി​നും ഇ​ട​യി​ലാ​ണ് പ​ത്തു​വ​ർ​ഷം​മു​ന്പ് അ​നു​വ​ദി​ക്ക​പ്പെ​ട്ട പ​ട്ടം​കോ​ള​നി പ​ഞ്ചാ​യ​ത്ത് ന​ഷ്ട​മാ​യ​ത്. കൂ​ടാ​തെ പ​ട്ടം​കോ​ള​നി​യു​ടെ​യും കു​ടി​യി​രു​ത്ത​പ്പെ​ട്ട ക​ർ​ഷ​ക​ന്‍റെ​യും ച​രി​ത്രം പു​തു​ത​ല​മു​റ​യ്ക്ക് മ​ന​സി​ലാ​ക്കാ​ൻ അ​നു​യോ​ജ്യ​മാ​യ സ്മാ​ര​കം വേ​ണ​മെ​ന്ന ആ​വ​ശ്യ​വും നി​റ​വേ​റി​യി​ട്ടി​ല്ല. കോ​ള​നി​ക്കാ​ർ മു​ണ്ടി​യെ​രു​മ​യി​ൽ സ്ഥാ​പി​ച്ച പ​ട്ടം താ​ണു​പി​ള്ള​യു​ടെ സ്മൃ​തി​മ​ണ്ഡ​പ​വും കോ​ള​നി​യു​ടെ ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ക​ല്ലാ​റി​ൽ സ​ർ​ക്കാ​ർ സ്ഥാ​പി​ച്ച ശി​ലാ​ഫ​ല​ക​വും മാ​ത്ര​മാ​ണ് ഇ​ന്ന് പ​ട്ടം താ​ണു​പി​ള്ള​യെ ഓ​ർ​മി​ക്കാ​നാ​യി ഇ​വി​ടെ​യു​ള്ള​ത്.

ഇ​ന്ന് രാ​വി​ലെ മു​ണ്ടി​യെ​രു​മ​യി​ലെ പ​ട്ടം താ​ണു​പി​ള്ള സ്മൃ​തി​മ​ണ്ഡ​പ​ത്തി​ൽ പൗ​രാ​വ​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന​യും അ​നു​സ്മ​ര​ണ​വും ന​ട​ക്കും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ​ത​ല വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.