നൂ​റ്റ​ന്പ​തോ​ളം കു​ടും​ബ​ങ്ങ​ളു​ടെ വൈ​ദ്യു​തി വി​ച്ഛേ​ദി​ച്ചു
Wednesday, January 19, 2022 11:06 PM IST
വ​ണ്ടി​പ്പെ​രി​യാ​ർ: വൈ​ദ്യു​തി ബി​ൽ കു​ടി​ശി​ഖ​യു​ടെ പേ​രി​ൽ മു​ന്ന​റി​യി​പ്പി​ല്ലാ​തെ നൂ​റ്റ​ന്പ​തോ​ളം കു​ടും​ബ​ങ്ങ​ളു​ടെ വൈ​ദ്യു​തി ക​ണ​ക്ഷ​ൻ വി​ച്ഛേ​ദി​ച്ചു. വ​ണ്ടി​പ്പെ​രി​യാ​ർ സ​ബ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ക​ണ​ക്ഷ​നു​ക​ളാ​ണ് വി​ച്ഛേ​ദി​ച്ച​ത്.

കോ​വി​ഡ് കാ​ലം മു​ത​ലു​ള്ള കു​ടി​ശി​ക ഓ​രോ വീ​ടി​നും 4000 മു​ത​ൽ 10,000 രൂ​പ വ​രെ​യാ​ണ്. 18 ശ​ത​മാ​നം പ​ലി​ശ​യും ചു​മ​ത്തി​യി​ട്ടു​ണ്ട്.

തോ​ട്ടം മേ​ഖ​ല​യി​ൽ മു​ന്ന​റി​യി​പ്പി​ല്ലാ​തെ വൈ​ദ്യു​തി ബ​ന്ധം ഇ​ല്ലാ​താ​ക്കി​യ​തു​മൂ​ലം ജ​ന​ങ്ങ​ൾ ഏ​റെ ബു​ദ്ധി​മു​ട്ടി​ലാ​യി​രി​ക്കു​ക​യാ​ണ്. മി​ക്ക വീ​ടു​ക​ളി​ലും ആ​ളി​ല്ലാ​തി​രു​ന്ന സ​മ​യ​ത്താ​ണ് ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി ക​ണ​ക്ഷ​ൻ മു​റി​ച്ചു​നീ​ക്കി​യ​ത്.

എ​ന്നാ​ൽ ബി​ൽ തു​ക എ​ത്ര​യും പെ​ട്ട​ന്ന് അ​ട​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് തി​രു​വ​ന​ന്ത​പു​രം ബോ​ർ​ഡ് ഓ​ഫീ​സി​ൽ​നി​ന്നും അ​റി​യി​പ്പ് ല​ഭി​ച്ചെ​ന്നും വേ​റെ നി​വൃ​ത്തി ഇ​ല്ലാ​ത്ത​തു​കൊ​ണ്ടാ​ണ് വൈ​ദ്യു​തി വി​ച്ഛേ​ദി​ച്ച​തെ​ന്നു​മാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് കെ ​എ​സ്ഇ​ബി അ​ധി​കൃ​ത​ർ പ​റ​യു​ന്ന വി​ശ​ദീ​ക​ര​ണം.