ഇ​ര​ട്ട പ​ദ​വി: സി​പി​എം അം​ഗം രാ​ജി​വ​ച്ചു
Wednesday, January 19, 2022 11:06 PM IST
നെ​ടു​ങ്ക​ണ്ടം: ഇ​ര​ട്ട​പ്പ​ദ​വി പാ​ടി​ല്ലെ​ന്ന പാ​ർ​ട്ടി തീ​രു​മാ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സി​പി​എം നെ​ടു​ങ്ക​ണ്ടം ഏ​രി​യാ സെ​ക്ര​ട്ട​റി വി.​സി. അ​നി​ൽ ക​രു​ണാ​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സ്ഥാ​നം രാ​ജി​വ​ച്ചു. ഇ​ന്ന​ലെ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി സു​നി​ൽ സെ​ബാ​സ്റ്റ്യ​ന് രാ​ജി​ക്ക​ത്ത് കൈ​മാ​റി. പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ സ്ഥാ​ന​വും ഒ​രു​മാ​സ​ത്തി​നു​ള്ളി​ൽ രാ​ജി​വ​യ്ക്കു​മെ​ന്നും സൂ​ച​ന​യു​ണ്ട്.

നെ​ടു​ങ്ക​ണ്ട​ത്ത് ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ന്ന ഏ​രി​യാ ക​മ്മി​റ്റി​യി​ൽ മെ​ന്പ​ർ സ്ഥാ​നം ഉ​ൾ​പ്പ​ടെ രാ​ജി​വ​യ്ക്കാ​ൻ വി.​സി. അ​നി​ലി​നോ​ട് പാ​ർ​ട്ടി ആ​വ​ശ്യ​പ്പെ​ട്ട​താ​യാ​ണ് അ​റി​യു​ന്ന​ത്. എ​ന്നാ​ൽ, മെ​ന്പ​ർ​സ്ഥാ​നം രാ​ജി​വ​ച്ചാ​ൽ ക​രു​ണാ​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ സി​പി​എ​മ്മി​നു​ള്ള ഏ​ക സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​സ്ഥാ​നം ന​ഷ്ട​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ലാ​ണ് ആ​ദ്യം ചെ​യ​ർ​മാ​ൻ സ്ഥാ​നം രാ​ജി​വ​ച്ച​ത്.

നാ​ലം​ഗ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​യി​ൽ മൂ​ന്ന് എ​ൽ​ഡി​എ​ഫ് മെ​ന്പ​ർ​മാ​രും ഒ​രു യു​ഡി​എ​ഫ് മെ​ന്പ​റു​മാ​ണു​ള്ള​ത്. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​യി​ൽ പാ​ർ​ട്ടി മെ​ന്പ​ർ​ക്ക് ചെ​യ​ർ​മാ​ൻ​സ്ഥാ​നം ഉ​റ​പ്പി​ച്ച​ശേ​ഷം മെ​ന്പ​ർ സ്ഥാ​ന​വും​കൂ​ടി വി.​സി. അ​നി​ൽ രാ​ജി​വ​യ്ക്കും.

സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സ്ഥാ​നം രാ​ജി​വ​ച്ച​തു സം​ബ​ന്ധി​ച്ച് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് റി​പ്പോ​ർ​ട്ട് ന​ൽ​കും. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഒ​രു​മാ​സ​ത്തി​നു​ള്ളി​ൽ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി മെ​ന്പ​ർ​മാ​രെ വി​ളി​ച്ചു​കൂ​ട്ടി പു​തി​യ ചെ​യ​ർ​മാ​നെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​താ​ണ് നി​ല​വി​ലു​ള്ള രീ​തി. ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ വ​ര​ണാ​ധി​കാ​രി​യാ​യ ഉ​ടു​ന്പ​ൻ​ചോ​ല താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ചു​മ​ത​ല വ​ഹി​ക്കും. ക​രു​ണാ​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 16-ാം വാ​ർ​ഡ് മെ​ന്പ​റാ​ണ് വി.​സി അ​നി​ൽ.

സി​പി​എം ഏ​രി​യാ സ​മ്മേ​ള​ന​ത്തി​ൽ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന ഏ​രി​യാ സെ​ക്ര​ട്ട​റി ടി.​എം. ജോ​ണി​നെ​തി​രേ പാ​ർ​ട്ടി​യി​ലെ ഒ​രു​വി​ഭാ​ഗം വി.​സി. അ​നി​ലി​നെ മ​ത്സ​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യി പാ​ർ​ട്ടി​യി​ലെ ഒ​രു​വി​ഭാ​ഗം ഇ​ര​ട്ട​പ്പ​ദ​വി പാ​ടി​ല്ലെ​ന്ന പാ​ർ​ട്ടി സം​സ്ഥാ​ന ക​മ്മ​റ്റി തീ​രു​മാ​നം ഏ​രി​യാ ക​മ്മ​റ്റി​യി​ൽ അ​വ​ത​രി​പ്പി​ക്കു​ക​യും മെ​ന്പ​ർ​സ്ഥാ​നം രാ​ജി​വ​യ്ക്കാ​ൻ അ​നി​ലി​നോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു.

ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ യു​ഡി​എ​ഫി​നും എ​ൽ​ഡി​എ​ഫി​നും എ​ട്ട് അം​ഗ​ങ്ങ​ളും ഒ​രു ബി​ഡി​ജ​ഐ​സ് സ്വ​ത​ന്ത്രാം​ഗ​വു​മാ​ണു​ള്ള​ത്. ന​റു​ക്കെ​ടു​പ്പി​ലൂ​ടെ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ എ​ൽ​ഡി​എ​ഫ് ഭ​ര​ണ​സ​മി​തി​ക്കെ​തി​രെ യു​ഡി​എ​ഫ് കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സം പാ​സാ​കു​ക​യും തു​ട​ർ​ന്നു​ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​ഞ്ചാ​യ​ത്ത് ഭ​ര​ണം യു​ഡി​എ​ഫി​ന് ല​ഭി​ക്കു​ക​യും ചെ​യ്തി​രു​ന്നു.