വ​യോ​ധി​ക​നു ചി​കി​ത്സ വൈ​കി​പ്പി​ച്ചെ​ന്ന് പ​രാ​തി
Wednesday, January 19, 2022 11:06 PM IST
ചെ​റു​തോ​ണി: ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ വ​യോ​ധി​ക​നാ​യ രോ​ഗി​യോ​ട് ഡോ​ക്ട​റു​ടെ ക്രൂ​ര​ത. 100 വ​യ​സു​ള്ള പ​ഴ​യ​രി​ക്ക​ണ്ടം സ്വ​ദേ​ശി വെ​ളി​യം​കു​ന്ന​ത്ത് നീ​ലാ​ണ്ട​ൻ ദാ​മോ​ദ​ര​നെ സ​ർ​ജ​റി​ക്കാ​യി ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​തി​ന് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചി​രു​ന്നു.

രാ​വി​ലെ എ​ത്തി​യ രോ​ഗി​യെ ഓ​പ്പ​റേ​ഷ​ൻ തീ​യ​റ്റ​റി​നു വെ​ളി​യി​ൽ ഇ​രു​ത്തു​ക​യും വൈ​കു​ന്നേ​രം നാ​ലു​ക​ഴി​ഞ്ഞ​പ്പോ​ൾ ഇ​ന്ന് ഓ​പ്പ​റേ​ഷ​ൻ ചെ​യ്യാ​ൻ പ​റ്റി​ല്ലെ​ന്നു​പ​റ​ഞ്ഞ് മ​ട​ക്കി അ​യ​ച്ച​താ​യാ​ണ് പ​രാ​തി. സ​ർ​ജ​റി​ക്കു​ള്ള വ​സ്ത്രം​വ​രെ ധ​രി​പ്പി​ച്ച​ശേ​ഷം ഭ​ക്ഷ​ണം​പോ​ലും ക​ഴി​പ്പി​ക്കാ​തെ വീ​ൽ​ചെ​യ​റി​ൽ​ത​ന്നെ ഇ​രു​ത്തി​യ ശേ​ഷ​മാ​ണ് പ​റ​ഞ്ഞു​വി​ട്ട​ത്.

ദാ​മോ​ദ​ര​നെ ബ​ന്ധു​ക്ക​ൾ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. രാ​വി​ലെ​മു​ത​ൽ ഭ​ക്ഷ​ണം​പോ​ലും ക​ഴി​ക്കാ​തെ ആ​ശു​പ​ത്രി​യി​ൽ കാ​ത്തി​രു​ന്ന രോ​ഗി വ​ള​രെ​യേ​റെ അ​വ​ശ​ത​യി​ലാ​യെ​ന്നും ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു.