ന​വ​കേ​ര​ളം ക​ർ​മ പ​ദ്ധ​തി ആ​ലോ​ച​നാ​യോ​ഗം 21-ന്
Tuesday, January 18, 2022 11:03 PM IST
ഇ​ടു​ക്കി: ന​വ​കേ​ര​ളം ക​ർ​മ പ​ദ്ധ​തി​യു​ടെ ര​ണ്ടാം ഭാ​ഗം ഏ​ക​ലോ​കം - ഏ​കാ​രോ​ഗ്യം ജി​ല്ല​യി​ൽ ന​ട​പ്പാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ജി​ല്ല ക​ള​ക്ട​ർ ഷീ​ബ ജോ​ർ​ജി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ 21ന് ​രാ​വി​ലെ 10.30ന് ​ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ആ​ലോ​ച​നാ യോ​ഗം സം​ഘ​ടി​പ്പി​ക്കും. മ​നു​ഷ്യ​നേ​യും മ​റ്റു ജ​ന്തു​ജാ​ല​ങ്ങ​ളേ​യും സ​സ്യ​ങ്ങ​ളേ​യും പ്ര​കൃ​തി​യെ​യും ല​ക്ഷ്യ​മി​ട്ടു​ള്ള ഏ​കാ​രോ​ഗ്യം എ​ന്ന ആ​ശ​യം കേ​ര​ള​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നും ഏ​റ്റെ​ടു​ത്ത് ന​ട​ത്തു​ന്ന​ത് ആ​ലോ​ചി​ക്കു​ന്ന​തി​നു​മാ​ണ് യോ​ഗം ചേ​രു​ന്ന​ത്. ആ​ദ്യ ഘ​ട്ട​ത്തി​ൽ ഇ​ടു​ക്കി, കോ​ട്ട​യം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ലാ​ണ് പ​ദ്ധ​തി​യ്ക്ക് തു​ട​ക്ക​മി​ടു​ന്ന​ത്. മ​നു​ഷ്യ​നും മൃ​ഗ​ങ്ങ​ളും ഇ​ട ക​ല​ർ​ന്നു ജീ​വി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കോ​വി​ഡി​ന്‍റെ പാ​ശ്ചാ​ത്ത​ല​ത്തി​ൽ പു​തു​താ​യി ഉ​ണ്ടാ​യേ​ക്കാ​വു​ന്ന ജ​ന്തു ജ​ന്യ രോ​ഗ​ങ്ങ​ളെ മു​ൻ​കൂ​ട്ടി ക​ണ്ടെ​ത്തു​ക​യും, ത​ട​യു​ക​യും പൊ​ട്ടി​പ്പു​റ​പ്പെ​ട്ടാ​ൽ ഫ​ല​പ്ര​ദ​മാ​യി നി​യ​ന്ത്രി​ക്കാ​നു​ള്ള മാ​ന​ദ​ണ്ഡം പ്രാ​ദേ​ശി​ക, സം​സ്ഥാ​ന ത​ല​ങ്ങ​ളി​ൽ രൂ​പ​പ്പെ​ടു​ത്തു​ക​യാ​ണ് യോ​ഗ​ത്തി​ന്‍റെ ല​ക്ഷ്യം. വൈ​റ​സ്, ബാ​ക്ടീ​രി​യ, സൂ​ക്ഷ്മാ​ണു ജ​ന്യ മ​നു​ഷ്യ-​മൃ​ഗ പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ, ഭ​ക്ഷ്യ ശു​ദ്ധി, പ്ര​കൃ​തി സം​ര​ക്ഷ​ണം എ​ന്നി​വ​യ്ക്കാ​ണ് ജി​ല്ല​യി​ൽ പ്രാ​ഥ​മി​ക ഘ​ട്ട​ത്തി​ൽ ഉൗ​ന്ന​ൽ ന​ൽ​കു​ന്ന​തെ​ന്നും ആ​രോ​ഗ്യ വ​കു​പ്പ് അ​റി​യി​ച്ചു.