വാ​ക്സി​നേ​ഷ​ൻ ത്വ​രി​ത ഗ​തി​യി​ൽ
Tuesday, January 18, 2022 10:27 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ വാ​ക്സി​നേ​ഷ​ൻ ന​ട​പ​ടി​ക​ൾ കൂ​ടു​ത​ൽ ഉൗ​ർ​ജി​ത​മാ​ക്കി ആ​രോ​ഗ്യ​വ​കു​പ്പ്. പ​തി​ന​ഞ്ചി​നും പ​തി​നെ​ട്ടി​നും ഇ​ട​യ്ക്ക് പ്രാ​യ​മു​ള്ള​വ​ർ​ക്കു​ള്ള വാ​ക്സി​നേ​ഷ​ൻ ന​ട​പ​ടി​ക​ളാ​ണ് ത്വ​രി​തി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്ത് ഇ​ന്നു മു​ത​ൽ വി​ദ്യാ​ല​യ​ങ്ങ​ളി​ലെ​ത്തി വാ​ക്സി​ൻ ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഇ​ടു​ക്കി​യി​ലും വ​യ​നാ​ട്ടി​ലും നേ​ര​ത്തെ ത​ന്നെ ഇ​തി​നു​ള്ള ന​ട​പ​ടി​ക​ൾ തു​ട​ങ്ങി​യി​രു​ന്നു. 2007-നു ​മു​ൻ​പ് ജ​നി​ച്ച​വ​ർ​ക്കാ​ണ് ഇ​പ്പോ​ൾ കു​ത്തി​വ​യ്പ്പു ന​ൽ​കു​ന്ന​ത്. അ​ടു​ത്ത മാ​സ​ത്തോ​ടെ ഇ​പ്പോ​ൾ വാ​ക്സി​നെ​ടു​ത്ത​വ​ർ​ക്ക് ര​ണ്ടാം ഡോ​സ് ന​ൽ​കി​ത്തു​ട​ങ്ങും. ഇ​തി​നു മു​ൻ​പ് ജി​ല്ല​യി​ൽ മു​തി​ർ​ന്ന​വ​രു​ടെ വാ​ക്സി​നേ​ഷ​നും ബൂ​സ്റ്റ​ർ ഡോ​സും പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് ആ​രോ​ഗ്യ വ​കു​പ്പ് ല​ക്ഷ്യ​മി​ടു​ന്ന​ത്. 12നും 15​നും ഇ​ട​യ്ക്ക് പ്രാ​യ​മു​ള്ള കു​ട്ടി​ക​ൾ​ക്ക് മാ​ർ​ച്ചി​ൽ വാ​ക്സി​ൻ ന​ൽ​കി​ത്തു​ട​ങ്ങും.

അ​ഞ്ഞൂ​റി​ൽ കൂ​ടു​ത​ൽ കു​ട്ടി​ക​ളു​ള്ള സ്കൂ​ളു​ക​ളി​ൽ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ നേ​രി​ട്ടെ​ത്തി വാ​ക്സി​ൻ ന​ൽ​ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം. ജി​ല്ല​യി​ൽ ഈ ​ഗ​ണ​ത്തി​ൽ​പ്പെ​ടു​ന്ന 23 സ്കൂ​ളു​ക​ളാ​ണു​ള്ള​ത്. എ​ന്നാ​ൽ ജി​ല്ല​യു​ടെ ഭൂ​പ്ര​കൃ​തി​യും യാ​ത്ര​സൗ​ക​ര്യ​ങ്ങ​ളു​ടെ കു​റ​വും ക​ണ​ക്കി​ലെ​ടു​ത്ത് പ​ര​മാ​വ​ധി സ്കൂ​ളു​ക​ളി​ലെ​ത്തി വാ​ക്സി​നേ​ഷ​ൻ ന​ൽ​കാ​നാ​ണ് ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ തീ​രു​മാ​നം. കോ​വി​ഡ് മൂ​ന്നാം ത​രം​ഗം ജി​ല്ല​യി​ലും അ​തി​വേ​ഗ​ത്തി​ൽ പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വാ​ക്സി​ൻ ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കു​ന്ന​ത്. കൗ​മാ​ര​ക്കാ​ർ​ക്കു​ള്ള വാ​ക്സി​ൻ ജി​ല്ല​യി​ൽ 56 ശ​ത​മാ​നം പൂ​ർ​ത്തി​യാ​യി. 29885 പേ​ർ​ക്കാ​ണ് ഇ​തു വ​രെ ഒ​ന്നാം ഡോ​സ് ന​ൽ​കി​യ​ത്. പ​തി​ന​ഞ്ചി​നും പ​തി​നെ​ട്ടി​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള 51339 പേ​ർ​ക്ക് വാ​ക്സി​ൻ ന​ൽ​കാ​നാ​ണ് ആ​രോ​ഗ്യ വ​കു​പ്പ് ല​ക്ഷ്യ​മി​ട്ട​ത്. ഇ​തി​നാ​യി വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ൾ സ​ജ്ജ​മാ​ക്കു​ക​യും വി​ദ്യാ​ല​യ​ങ്ങ​ളി​ൽ കു​ത്തി​വ​യ്പെ​ടു​ക്കാ​നു​ള്ള ന​ട​പ​ടി തു​ട​ങ്ങി​യെ​ങ്കി​ലും ല​ക്ഷ്യ​മി​ട്ട​തു പോ​ലെ വാ​ക്സി​നേ​ഷ​ൻ വേ​ഗ​ത്തി​ലാ​ക്കാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല.

വാ​ക്സി​നേ​ഷ​ൻ ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്നു ജി​ല്ലാ ക​ള​ക്ട​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗം ക​ള​ക്ട​റേ​റ്റി​ൽ ചേ​രും. ജി​ല്ല​യി​ൽ കൗ​മാ​ര​ക്കാ​ർ​ക്കു​ള്ള വാ​ക്സി​നും ബൂ​സ്റ്റ​ർ ഡോ​സ് ന​ൽ​കാ​നു​മാ​യി ആ​വ​ശ്യ​ത്തി​നു ഡോ​സ് വാ​ക്സി​ൻ നി​ല​വി​ലു​ള്ള​തി​നാ​ൽ എ​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ലും വാ​ക്സി​നേ​ഷ​ൻ ത​ട​സ​മി​ല്ലാ​തെ ന​ട​ന്നു പോ​കു​ന്നു​ണ്ട്.