സ്ത്രീ​ധ​ന മു​ക്ത കാ​ന്പ​യി​നു​മാ​യി വ​നി​താ ക​മ്മീ​ഷ​ൻ
Tuesday, January 18, 2022 10:27 PM IST
ഇ​ടു​ക്കി: സ്ത്രീ​ധ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ൾ വ​ർ​ധി​ച്ചു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ യു​വ​ജ​ന​ങ്ങ​ളു​ടെ​യി​ട​യി​ൽ അ​വ​ബോ​ധം വ​ള​ർ​ത്തു​ന്ന​തി​ന് സ്ത്രീ​ധ​ന മു​ക്ത കേ​ര​ളം എ​ന്ന സ​ന്ദേ​ശ​മു​യ​ർ​ത്തി കാ​ന്പ​സു​ക​ളി​ലൂ​ടെ വ​നി​താ ക​മ്മീ​ഷ​ൻ കാ​ന്പ​യി​ൻ ന​ട​ത്തും.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി മ​റ​യൂ​ർ ഐ​എ​ച്ച്ആ​ർ​ഡി കോ​ള​ജി​ൽ സെ​മി​നാ​ർ ന​ട​ത്തി. വ​രും ദി​വ​സ​ങ്ങ​ളി​ൽ ബാ​ക്കി​യു​ള്ള കോ​ള​ജു​ക​ളി​ലും കാ​ന്പ​യി​ൻ ന​ട​ത്തു​മെ​ന്ന് ക​മ്മീ​ഷ​ൻ അം​ഗം ഷാ​ഹി​ദ ക​മാ​ൽ പ​റ​ഞ്ഞു. സി​റ്റിം​ഗി​ൽ 70 പ​രാ​തി​ക​ൾ പ​രി​ഗ​ണി​ച്ചു. എ​ന്നാ​ൽ പ്രാ​ദേ​ശി​ക അ​വ​ധി​യെ തു​ട​ർ​ന്ന് 40 കേ​സു​ക​ളാ​യി ബ​ന്ധ​പ്പെ​ട്ട ആ​ളു​ക​ളാ​ണ് എ​ത്തി​യ​ത്.

ഇ​തി​ൽ 10 പ​രാ​തി​ക​ൾ തീ​ർ​പ്പാ​ക്കു​ക​യും ആ​റു കേ​സു​ക​ൾ വി​വി​ധ വ​കു​പ്പു​ക​ളി​ലേ​ക്ക് അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​നാ​യും കൈ​മാ​റി. ക​ഴി​ഞ്ഞ സി​റ്റിം​ഗി​ൽ വ​രാ​ൻ സാ​ധി​ക്കാ​ത്ത​തും വീ​ണ്ടും പ​രി​ഗ​ണി​ക്കേ​ണ്ട​തു​മാ​യ 54 കേ​സു​ക​ൾ അ​ടു​ത്ത ഹി​യ​റിം​ഗി​നാ​യി മാ​റ്റി. ആ​കെ​യു​ള്ള 70 കേ​സു​ക​ളി​ൽ 20 എ​ണ്ണം പു​തു​താ​യി ല​ഭി​ച്ച​വ​യാ​ണ്.

മ​ദ്യ​പാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ര​വ​ധി പ​രാ​തി​ക​ൾ ക​മ്മീ​ഷ​ന് ല​ഭി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മ​ദ്യ​ത്തി​നും മ​യ​ക്കു​മ​രു​ന്നി​നും എ​തി​രാ​യ കാ​ന്പ​യി​നു​ക​ൾ ക​മ്മീ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ടെ​ന്നും ഷാ​ഹി​ദ ക​മാ​ൽ പ​റ​ഞ്ഞു.