ഭീ​മ​ൻ കാ​ച്ചി​ൽ കൗ​തു​ക​മാ​യി
Monday, January 17, 2022 10:42 PM IST
നെ​ടും​ക​ണ്ടം: ഭീ​മ​ൻ കാ​ച്ചി​ൽ കൗ​തു​ക​മാ​കു​ന്നു. നെ​ടു​ങ്ക​ണ്ടം ത​ച്ചേ​ത്തു​പ​റ​ന്പി​ൽ ജെ​യിം​സ്കു​ട്ടി​യു​ടെ പു​ര​യി​ട​ത്തി​ലാ​ണ് ഭീ​മ​ൻ ക​ച്ചി​ലു​ണ്ടാ​യ​ത്. ഒ​രു​മൂ​ടു കാ​ച്ചി​ലി​ന് 80 കി​ലോ​യോ​ള​മാ​ണ് തൂ​ക്കം.
ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ സ​മ​യ​ത്താ​ണ് കാ​ച്ചി​ൽ ന​ട്ട​ത് . മൂ​ന്നു പേ​ർ ര​ണ്ട് മ​ണി​ക്കൂ​റോ​ളം പ​ണി​പ്പെ​ട്ടാ​ണ് കാ​ച്ചി​ൽ പ​റി​ച്ചെ​ടു​ത്ത​ത്. പൂ​ർ​ണ​മാ​യും ജൈ​വ കൃ​ഷ രീ​തി​യാ​ണ് ജ​യിം​സ്കു​ട്ടി​യു​ടെ കൃ​ഷി.
ചേ​ന , ചേ​ന്പ് , വാ​ഴ ഇ​ഞ്ചി , തു​ട​ങ്ങി​യ​വ​യാ​ണ് മ​റ്റ്പ്ര​ധാ​ന കൃ​ഷി​ക​ൾ . ഭീ​മ​ൻ​കാ​ച്ചി​ൽ അ​യ​ൽ​വാ​സി​ക​ൾ​ക്കും ബ​ന്ധു​ക്ക​ൾ​ക്കും ന​ൽ​കു​ക​യാ​യി​രു​ന്നു.

ക്രൈ​സ്റ്റ് കോ​ള​ജ് ടീ​മി​ന് ഒ​ന്നാം സ്ഥാ​നം

ക​ട്ട​പ്പ​ന: യൂ​ത്ത് എ​കൈ​നി​സ്റ്റ് ഡ​വ​റി കാ​ന്പ​യി​ൻ - 2021 നോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ല വ​നി​ത ശി​ശു​വി​ക​സ​ന ഓ​ഫീ​സും മ​ഹി​ള ശ​ക്തി കേ​ന്ദ്ര ഇ​ടു​ക്കി​യും ന​ട​ത്തി​യ സ്ത്രീ​ധ​ന നി​രോ​ധ​നം എ​ന്ന ഹൃ​സ്വ ചി​ത്ര മ​ത്സ​ര​ത്തി​ൽ ക​ട്ട​പ്പ​ന ക്രൈ​സ്റ്റ് കോ​ള​ജ് ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. ര​ണ്ടാം വ​ർ​ഷ കൊ​മേ​ഴ്സ്, മാ​നേ​ജ്മെ​ന്‍റ് വി​ഭാ​ഗം വി​ദ്യാ​ർ​ത്ഥി​ക​ൾ നി​ർ​മി​ച്ച ’നീ ​എ​ൻ ധ​നം’ എ​ന്ന ഷോ​ർ​ട്ട് ഫി​ലി​മാ​ണ് സ​മ്മാ​നം നേ​ടി​യ​ത്.

ഡി​സ്ട്രി​ക്ട് വു​മ​ണ്‍ ചൈ​ൽ​ഡ് ഡെ​വ​ല​പ്മെ​ൻ​റ് ഓ​ഫീ​സ​ർ ഗീ​താ​കു​മാ​രി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ ഷീ​ബ ജോ​ർ​ജ് വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​നം ന​ൽ​കി. ക്രൈ​സ്റ്റ് കോ​ളേ​ജ് മാ​നേ​ജ​ർ ഫാ. ​ജ​യിം​സ് നീ​ണ്ടു​ശ്ശേ​രി​യി​ൽ, കോ​ള​ജ് പ്രി​ൻ​സി​പ്പാ​ൾ റ​വ. ഡോ. ​അ​ല​ക്സ് ലൂ​യി​സ് സി ​എം ഐ, ​വൈ​സ് പ്രി​ൻ​സി​പ്പാ​ൾ ഫാ. ​സ​ന്തോ​ഷ് ചെ​ന്പ​ക​ത്തു​ങ്ക​ൽ സി​എം​ഐ, കോ​ള​ജ് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഫാ. ​അ​നൂ​പ് തു​രു​ത്തി​മ​റ്റം സി​എം​ഐ എ​ന്നി​വ​ർ വി​ജ​യി​ക​ളെ അ​നു​മോ​ദി​ച്ചു.