ഏ​ലം ക​ർ​ഷ​ക​രു​ടെ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്ക​ണ​മെ​ന്ന്
Monday, January 17, 2022 10:40 PM IST
നെ​ടു​ങ്ക​ണ്ടം: ഏ​ല​ക്കാ​യു​ടെ വി​ല​യി​ടി​വ് പ​രി​ഹ​രി​ച്ച് ക​ർ​ഷ​ക​രെ സം​ര​ക്ഷി​ക്കു​വാ​ൻ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളും സ്പൈ​സ​സ് ബോ​ർ​ഡും അ​ടി​യ​ന്തി​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് ഉ​ടു​ന്പ​ൻ​ചോ​ല നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി നാ​ളെ ( ബു​ധ​നാ​ഴ്ച ) രാ​വി​ലെ 10ന് ​നെ​ടു​ങ്ക​ണ്ട​ത്തെ സ്പൈ​സ​സ് ബോ​ർ​ഡ് ഡി​വി​ഷ​ണ​ൽ ഓ​ഫീ​സി​ന് മു​ന്നി​ൽ ധ​ർ​ണ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ഭാ​രാ​വി​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
ക​ഴി​ഞ്ഞ വ​ർ​ഷം സീ​സ​ണി​ന്‍റെ ആ​രം​ഭ​ത്തി​ൽ 1400 രൂ​പ​യാ​യി​രു​ന്നു എ​ല​ക്ക​യു​ടെ വി​ല. ഇ​പ്പോ​ൾ കി​ലോ​ഗ്രാ​മി​ന് 700 രൂ​പ​യാ​യി കു​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. ലേ​ല ഏ​ജ​ൻ​സി​ക​ളും വ​ൻ​കി​ട ക​ച്ച​വ​ട​ക്കാ​രും ത​മ്മി​ലു​ള്ള ഒ​ത്തു​ക​ളി​മൂ​ല​മാ​ണ് ഇ​പ്പോ​ൾ വി​ല​ത​ക​ർ​ച്ച​യു​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്ന് നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു. കൃ​ത്രി​മ​മാ​യി വി​ല​ത​ക​ർ​ച്ച ഉ​ണ്ടാ​ക്കി ഏ​ജ​ൻ​സി​ക​ളും വ​ൻ​കി​ട​ക്കാ​രും ഏ​ല​ക്കാ സം​ഭ​രി​ക്കു​ക​യാ​ണ്.

വ​ള​ങ്ങ​ൾ​ക്കും കീ​ട​നാ​ശി​നി​ക​ൾ​ക്കും നൂ​റ് ശ​ത​മാ​നം വ​രെ വി​ല​വ​ർ​ധനയാ​ണ് ചു​രു​ങ്ങി​യ കാ​ല​ത്തി​നി​ടെ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ക​ർ​ഷ​ക​ർ ഉ​പ​യോ​ഗി​ച്ചി​രു​ന്ന പ​ല വ​ള​ങ്ങ​ൾ​ക്കും വ​ൻ ക്ഷാ​മ​വും നേ​രി​ടു​ന്നു​ണ്ട്.

കൃ​ഷി​ക്കാ​യി വാ​യ്പ എ​ടു​ത്ത ക​ർ​ഷ​ക​രും വി​ല​യി​ടി​വി​ൽ ന​ട്ടം തി​രി​യു​ക​യാ​ണ്. ജൈ​വ ഏ​ലം​കൃ​ഷി പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന് സ്പൈ​സ​സ് ബോ​ർ​ഡ് പ​ദ്ധ​തി​ക​ൾ കൊ​ണ്ടു​വ​ര​ണ​മെ​ന്നും കേ​ര​ള കോ​ണ്‍​ഗ്ര​സ് ഉ​ടു​ന്പ​ൻ​ചോ​ല നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മ​റ്റി ആ​വ​ശ്യ​പ്പെ​ട്ടു

ധ​ർ​ണ പാ​ർ​ട്ടി വ​ർ​ക്കി​ങ് ചെ​യ​ർ​മാ​ൻ അ​ഡ്വ. പി.​സി. തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​ഫ.​എം.​ജെ. ജേ​ക്ക​ബ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് ഉ​ടു​ന്പ​ൻ​ചോ​ല നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​ജി ഇ​ട​പ​ള്ളി​കു​ന്നേ​ൽ, ജി​ല്ലാ സെ​ക്ര​ട്ട​റി എം.​ജെ. കു​ര്യ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.